UPDATES

ന്യൂസ് അപ്ഡേറ്റ്സ്

കവി ജോസ് വെമ്മേലി അന്തരിച്ചു: മൃതദേഹത്തിന് മൂന്ന് ദിവസത്തെ പഴക്കം

കവി ജോസ് വെമ്മേലി അന്തരിച്ചു: മൃതദേഹത്തിന് മൂന്ന് ദിവസത്തെ പഴക്കം

കവി ജോസ് വെമ്മേലി അന്തരിച്ചു. ഇന്നു പുലര്‍ച്ചെയാണ് വീട്ടില്‍ മൃതശരീരം കണ്ടെത്തിയത്.

തിരുവല്ല കാവുംഭാഗത്ത് ഒറ്റയ്ക്കു താമസിക്കുകയായിരുന്നു. പോലീസും ബന്ധുക്കളും വിവരമറിഞ്ഞ് വീട്ടില്‍ എത്തിയിട്ടുണ്ട്. മൃത ശരീരത്തിന് മൂന്നുദിവസത്തിലധികം പഴക്കമുണ്ടെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.

കുറച്ചു നാളായി കവി വീട്ടില്‍ ഒറ്റയ്ക്കു താമസിക്കുകയായിരുന്നു. ദീര്‍ഘകാലം എറണാകുളം മഹരാജാസ് കോളേജ്, തൃപ്പൂണിത്തുറ ആര്‍എല്‍വി കോളേജ് എന്നിവിടങ്ങളില്‍ അദ്ധ്യാപകനായിരുന്നു. ഏകവചനം, ബഹുവചനം എന്നീ പുസ്തകങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. എ അയ്യപ്പന്‍, കെ ജി ശങ്കരപിള്ള എന്നിവരുടെ കവിതകള്‍ ആദ്യകാലത്ത് പ്രസിദ്ധീകരിച്ച തിരുവല്ലയിലെ പരിച എന്ന പ്രസിദ്ധീകരണശാല നടത്തിയിരുന്നത് ജോസ് വെമ്മേലിയാണ്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍