UPDATES

ന്യൂസ് അപ്ഡേറ്റ്സ്

പത്മനാഭസ്വാമി ക്ഷേത്രത്തില്‍ കയറാന്‍ യേശുദാസിന് അനുമതി

യേശുദാസ് നല്‍കിയ കത്ത് പരിഗണിച്ചാണ് പ്രവേശനം അനുവദിച്ചത്

ഗായകന്‍ യേശുദാസിന് തിരുവനന്തപുരം പത്മനാഭ സ്വാമി ക്ഷേത്രത്തില്‍ പ്രവേശിക്കാന്‍ അനുവാദം. പ്രവേശനം അഭ്യര്‍ത്ഥിച്ച് യേശുദാസ് നല്‍കിയ കത്തില്‍ ക്ഷേത്രം അധികൃതര്‍ അനുകൂല തീരുമാനം എടുത്തതോടെയാണ് യേശുദാസിന്റെ ക്ഷേത്രപ്രവേശനം സാധ്യമാകുന്നത്. ക്ഷേത്രപ്രവര്‍ത്തനം നടത്താനുള്ള ആഗ്രഹം കാണിച്ച് അമേരിക്കയില്‍ നിന്നുമാണ് യേശുദാസ് കത്ത് അയച്ചത്. താന്‍ ഹിന്ദുമത വിശ്വാസിയാണെന്ന സത്യവാങ്മൂലവും കത്തിനൊപ്പം യേശുദാസ് നല്‍കിയിരുന്നു.

നവരാത്രി ദിനമായ സെപ്തംബര്‍ 30 നു ക്ഷേത്രദര്‍ശനത്തിനു അനുവാദം നല്‍കണമെന്നായിരുന്നു യേശുദാസ് അനുവാദം ചോദിച്ചിരുന്നത്. അനുകൂലമായ തീരുമാനം വന്നതോടെ അന്നേദിവസം ക്ഷേത്രകല്‍മണ്ഡപത്തിലോ നവരാത്രി മണ്ഡപത്തിലോ ഇരുന്ന് യേശുദാസ് സ്വാതിതിരുന്നാള്‍ രചിച്ച പത്മനാഭശതകം ആലപിക്കും.

ഹൈന്ദവധര്‍മവും ആചാരാനുഷ്ഠാനങ്ങളും പിന്തുടരുന്ന വിശ്വാസിയാണെന്നു സ്വന്തം സത്യവാങ്മൂലം നല്‍കുന്ന ആര്‍ക്കും 2014 മുതല്‍ പത്മനാഭസ്വാമി ക്ഷേത്രത്തില്‍ പ്രവേശനം അനുവദിക്കുന്നുണ്ട്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍