UPDATES

വാര്‍ത്തകള്‍

മോദി രണ്ടാമതും അധികാരത്തില്‍ വരുമെന്ന് പ്രവചിച്ച് യോഗേന്ദ്ര യാദവ്: സഖ്യകക്ഷികളുടെ പിന്തുണയോടെ ബിജെപി വീണ്ടും ഭരിക്കും

കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ സര്‍ക്കാര്‍ അധികാരത്തില്‍ വരാന്‍ ഒരു സാധ്യതയുമില്ലെന്നാണ് അദ്ദേഹം പറയുന്നത്.

അവസാനഘട്ട വോട്ടെടുപ്പിന്‌ തൊട്ടുമുമ്പ് ഫല സാധ്യതകള്‍ പ്രവചിച്ച് പ്രശസ്ത തെരഞ്ഞെടുപ്പ് വിദഗ്ദന്‍ യോഗേന്ദ്ര യാദവ്. മോദിയുടെ നേതൃത്വത്തില്‍ ബിജെപിയും സഖ്യകക്ഷികളും ചേര്‍ന്ന് വീണ്ടും അധികാരത്തിലെത്താനാണ് സാധ്യതയെന്ന് അദ്ദേഹം പറയുന്നു. ദി പ്രിന്റില്‍ എഴുതിയ ലേഖനത്തിലാണ് അദ്ദേഹം തെരഞ്ഞെടുപ്പ് ഫലത്തിലെ വിവിധ സാധ്യതകളെ കുറിച്ച് പറയുന്നത്.

താല്‍പര്യവുമായി കൂട്ടിക്കുഴച്ചാണ് പലരും തെരഞ്ഞെടുപ്പ് ഫലം പ്രവചിക്കുന്നതെന്ന്‌
ചൂണ്ടിക്കാട്ടിയ യോഗേന്ദ്ര യാദവ്, താന്‍ നടത്തിയതെന്ന് പറഞ്ഞ് തെറ്റായ കണക്കുകളാണ് വാട്‌സ്ആപ്പില്‍ പ്രചരിക്കുന്നതെന്നും ചൂണ്ടിക്കാട്ടി. ബിജെപിയ്ക്ക് 146 സീറ്റും കോണ്‍ഗ്രസിന് 137 സീറ്റും ലഭിക്കുമെന്നുള്ളതായിരുന്നു പ്രചാരണം. ആറ് മാസം മുമ്പ് നടത്തിയ വിശദമായ അവലോകനത്തില്‍ ബിജെപിയ്ക്ക് 100 സീറ്റുവരെ നഷ്ടമാകുമെന്ന് ചൂണ്ടിക്കാട്ടിയ യോഗേന്ദ്രയാദവ് ബാലക്കോട്ട് ആക്രമണത്തിന് സ്ഥിതിഗതികള്‍ മാറിയതായി പറഞ്ഞു. ഒന്നാംഘട്ട വോട്ടെടുപ്പ് നടക്കുന്നതിന് മുമ്പ് ബിജെപിയ്ക്ക് വ്യക്തമായ മുന്‍തൂക്കം ഉണ്ടായിരുന്നതായും അദ്ദേഹം അവകാശപ്പെട്ടു.

എന്‍ഡിഎയ്ക്ക് കേവല ഭൂരിപക്ഷം കിട്ടാനാണ് ഏറ്റവും കൂടുതല്‍ സാധ്യത അദ്ദേഹം കല്‍പ്പിക്കുന്നത്. ഇതിനെയാണ് ഏറ്റവും സാധ്യതയുള്ള കാര്യമായി അദ്ദേഹം പറയുന്നത്. ബിജെപിയ്ക്ക് സ്വന്തം നിലയില്‍ ഭൂരിപക്ഷം കിട്ടാനുള്ള സാധ്യത തള്ളികളായാനാകില്ലെന്നും യോഗേന്ദ്ര യാദവ് പറയുന്നു.

ബിജെപിയ്ക്കും എന്‍ഡിഎയ്ക്കും കേവല ഭൂരിപക്ഷം കിട്ടാതിരിക്കുകയും മറ്റ് കക്ഷികളുടെ സഹായത്തോടെ മോദിയുടെ നേതൃത്വത്തില്‍ കൂട്ടുകക്ഷി സര്‍ക്കാര്‍ അധികാരത്തില്‍ വരുന്ന അവസ്ഥയും ഉണ്ടായേക്കാമെന്നും അദ്ദേഹം പറയുന്നു. ഇതിനെ മുന്നാമത്തെ സാധ്യതയായി മാത്രമാണ് അദ്ദേഹം കാണുന്നത്. എന്‍ഡിഎയ്ക്ക് ഭൂരിക്ഷം കിട്ടാതിരിക്കുകയും മോദിക്ക് പകരം മറ്റൊരു നേതാവിന്റെ നേതൃത്വത്തില്‍ സര്‍ക്കാര്‍ രൂപികരിക്കാനുള്ള സാധ്യത കുറവാണ് എന്നാണ് യോഗേന്ദ്ര യാദവ് പറയുന്നത്. അതേസമയം തീരെ സാധ്യതയില്ലാത്ത കാര്യമായി അദ്ദേഹം പറയുന്നത് കോണ്‍ഗ്രസും സഖ്യകക്ഷികളും യുപിയിലെ മഹാസഖ്യവും ചേര്‍ന്നുള്ള ഭരണത്തിനാണ്‌.

ഉത്തര്‍പ്രദേശ് ഒഴികെയുള്ള വടക്കന്‍ സംസ്ഥാനങ്ങളില്‍ ബിജെപിയ്ക്കുണ്ടായ നഷ്ടം കിഴക്കന്‍ സംസ്ഥാനങ്ങളില്‍ ഉണ്ടാകുന്ന നേട്ടം കൊണ്ട് പരിഹരിക്കാന്‍ കഴിയുമോ എന്നതാണ് പ്രധാന ചോദ്യമായി അദ്ദേഹം ഉന്നയിക്കുന്നത്. അങ്ങനെ സംഭവിച്ചാല്‍ ബിജെപിയ്ക്ക് ആകെ ഉണ്ടാകുന്ന നഷ്ടം ഉത്തര്‍പ്രദേശിലേത്‌ മാത്രമായി ചുരുങ്ങും എന്ന് അദ്ദേഹം വിലയിരുത്തുന്നു.

അതേസമയം രാജ്യവ്യാപകമായി ബിജെപിയ്ക്കുണ്ടാകുന്ന നഷ്ടം കനത്തതാണെങ്കിലാണ് എന്‍ഡിഎയ്ക്ക് ഭൂരിപക്ഷം കിട്ടാതിരിക്കാനുള്ള സാഹചര്യം ഉണ്ടാകുകയെന്നും യോഗേന്ദ്ര യാദവ് വിലയിരുത്തുന്നു.

തെരഞ്ഞെടുപ്പിന് ശേഷം നടത്തിയ വിലിയിരുത്തലുകളുടെയോ എക്‌സിറ്റ് പോളുകളുടെയോ അടിസ്ഥാനത്തിലല്ല, താന്‍ ഈ പ്രവചനം നടത്തുന്നതെന്ന് യോഗേന്ദ്രയാദാവ് ലേഖനത്തില്‍ പറഞ്ഞു. അതുകൊണ്ട് എക്‌സിറ്റ് പോളുകളുടെ അടിസ്ഥാനത്തില്‍ ഇതില്‍ പരിഷ്‌ക്കാരങ്ങള്‍ വരുത്തേണ്ടിവരുമെന്നും അദ്ദേഹം പറയുന്നു.

read more:നമ്മുടെ വോട്ടുകള്‍ എവിടെ പോകുന്നു? ഇന്ത്യന്‍ തെരഞ്ഞെടുപ്പ് സമ്പ്രദായത്തില്‍ (FPTP) അടിയന്തര പൊളിച്ചെഴുത്ത് അനിവാര്യം

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍