UPDATES

ന്യൂസ് അപ്ഡേറ്റ്സ്

‘നിന്റെ മതത്തില്‍ ഇങ്ങനെ പറയുന്നുണ്ടോയെന്ന് ചോദിച്ചാണ് ഇടിച്ചത്’ ഇതരമതസ്ഥയെ പ്രണയിച്ചതിന് പോലീസ് മര്‍ദ്ദിച്ച യുവാവ് പറയുന്നു

കണ്ണൂരിലെ ഒരു സ്വകാര്യ സ്ഥാപനത്തില്‍ ജോലി ചെയ്യുമ്പോഴാണ് അജ്മല്‍ ശ്രീകണ്ഠാപുരം സ്വദേശിയായ പെണ്‍കുട്ടിയുമായി അടുപ്പത്തിലായത്.

ഇതരമതത്തില്‍പ്പെട്ട പെണ്‍കുട്ടിയെ പ്രണയിച്ചതിന്റെ പേരില്‍ പോലീസ് മര്‍ദ്ദിച്ചെന്ന് യുവാവ്. കണ്ണൂര്‍ ശ്രീകണ്ഠാപുരം പോലീസിനെതിരെയാണ് കാസറഗോഡ് മുള്ളേരിയ സ്വദേശി അജ്മല്‍ ഡിജിപിക്ക് പരാതി നല്‍കിയത്. 2018 മാര്‍ച്ചിലാണ് സംഭവം.

കണ്ണൂരിലെ ഒരു സ്വകാര്യ സ്ഥാപനത്തില്‍ ജോലി ചെയ്യുമ്പോഴാണ് അജ്മല്‍ ശ്രീകണ്ഠാപുരം സ്വദേശിയായ പെണ്‍കുട്ടിയുമായി അടുപ്പത്തിലായത്. ഇരുവരും ഒരുമിച്ച് ബൈക്കില്‍ പോകുമ്പോള്‍ പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ തടയുകയും അജ്മലിനെ ശ്രീകണ്ഠാപുരം പോലീസില്‍ ഏല്‍പ്പിക്കുകയായിരുന്നു. ജീപ്പില്‍ വച്ചും സ്റ്റേഷനില്‍ വച്ചും പോലീസ് മര്‍ദ്ദിച്ചതായി അജ്മല്‍ പരാതിയില്‍ പറയുന്നു. നിന്റെ രാഷ്ട്രീയമെന്താണ്, നിന്റെ മതമെന്താണ്, നിന്റെ മതത്തില്‍ ഇങ്ങനെ ചെയ്യണമെന്ന് പറയുന്നുണ്ടോ എന്നൊക്കെ ചോദിച്ചായിരുന്നു മര്‍ദ്ദനമെന്നും അജ്മല്‍ വ്യക്തമാക്കി. പോലീസ് മര്‍ദ്ദനത്തില്‍ തന്റെ നട്ടെല്ലിന് ഗുരുതരമായി പരിക്കേറ്റെന്നും അജ്മല്‍ സംസ്ഥാന പോലീസ് മേധാവി ലോക്‌നാഥ് ബഹ്ര കാസറഗോഡ് നടത്തിയ അദാലത്തില്‍ നല്‍കിയ പരാതിയില്‍ പറയുന്നു.

അതേസമയം സംഭവത്തെക്കുറിച്ച് അറിയില്ലെന്നാണ് ശ്രീകണ്ഠാപുരം പോലീസിന്റെ പ്രതികരണം. പരാതിയെക്കുറിച്ച് അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ ഡിജിപി ശ്രീകണ്ഠാപുരം പോലീസിന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

also read:സവര്‍ക്കറുടെ പ്രതിമയില്‍ ചെരുപ്പുമാലയിട്ട് എന്‍ എസ് യു നേതാക്കള്‍: കറുത്ത പെയിന്റും അടിച്ചു

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍