UPDATES

ന്യൂസ് അപ്ഡേറ്റ്സ്

തിരുവനന്തപുരത്ത്‌ യുവ വൈദികന്‍ തൂങ്ങിമരിച്ച നിലയില്‍: ദുരൂഹതയുണ്ടെന്ന് നാട്ടുകാര്‍

പള്ളിയോട് ചേര്‍ന്നുള്ള താമസ സ്ഥലത്ത് ഇന്നലെ രാത്രി ഏഴ് മണിയോടെയാണ് ഫാ. ആല്‍ബിന്റെ മൃതദേഹം കണ്ടെത്തിയത്

തിരുവനന്തപുരത്ത് യുവവൈദികനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. വഴയില വേറ്റിലക്കോണം വിമലഹൃദയ മലങ്കര കത്തോലിക്ക പള്ളി വികാരി ഫാ. ആല്‍ബിന്‍ വര്‍ഗീസ് തേവലപ്പുറത്താണ് മരിച്ചത്. മരണത്തില്‍ ദുരൂഹതയുണ്ടെന്നും അന്വേഷണം വേണമെന്നും നാട്ടുകാര്‍ ആവശ്യപ്പെട്ടു.

പള്ളിയോട് ചേര്‍ന്നുള്ള താമസ സ്ഥലത്ത് ഇന്നലെ രാത്രി ഏഴ് മണിയോടെയാണ് ഫാ. ആല്‍ബിന്റെ മൃതദേഹം കണ്ടെത്തിയത്. കൊട്ടാരക്കര സ്വദേശിയായ ആല്‍ബിന്‍ ഒരു വര്‍ഷമായി ഇവിടെയാണ് ജോലി ചെയ്യുന്നത്. മലമുകള്‍ മണലയം പള്ളി വികാരി കൂടിയായിരുന്നു മുപ്പത്തി മൂന്ന് വയസുള്ള ആല്‍ബിന്‍. ഇന്ന് പള്ളിയില്‍ നടക്കേണ്ട ചടങ്ങുകള്‍ക്ക് ഇന്നലെ നിര്‍ദ്ദേശം നല്‍കിയ ആല്‍ബിന്‍ ആത്മഹത്യ ചെയ്യില്ലെന്നാണ് നാട്ടുകാര്‍ ചൂണ്ടിക്കാട്ടുന്നത്. മരണം ദുരൂഹമാണെന്നും വിശദമായ അന്വേഷണം വേണമെന്നും നാട്ടുകാര്‍ ആവശ്യപ്പെടുന്നു.

അപകടത്തെ തുടര്‍ന്ന് ഒരാഴ്ചയിലേറെ ചികിത്സയിലായിരുന്നു ആല്‍ബിന്‍. ഇന്നലെയാണ് ഉച്ചയോടെയാണ് താമസ സ്ഥലത്ത് തിരിച്ചെത്തിയത്. ഇന്ന് അതിന് ശേഷം ഫോണില്‍ ലഭ്യമായിരുന്നില്ലെന്നില്ല. ആരും താമസസ്ഥലത്തേക്ക് പോയതുമില്ല. രാത്രിയും വിവരമില്ലാതിരുന്നതിനാലാണ് പള്ളിയിലെ ജീവനക്കാര്‍ പോയി അന്വേഷിച്ചത്. അപ്പോള്‍ മരിച്ച നിലയിലായിരുന്നു. ഇന്‍ക്വിസ്റ്റ് നടക്കുന്നു. അതിന് ശേഷം മൃതദേഹം മെഡിക്കല്‍ കോളേജിലേക്ക് മാറ്റും.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍