UPDATES

ന്യൂസ് അപ്ഡേറ്റ്സ്

സിറോ മലബാര്‍ സഭയിലെ ഭൂമി തട്ടിപ്പ്: ബിഷപ്പിനെ മാറ്റിനിര്‍ത്തി അന്വേഷിക്കണമെന്ന് മാര്‍പ്പാപ്പയ്ക്ക് കത്ത്

ബിഷപ്പ് മാര്‍ ആലഞ്ചേരിയെ സ്ഥാനത്തു നിന്നും മാറ്റിനിര്‍ത്തി മാര്‍പ്പാപ്പയുടെ നിയന്ത്രണത്തിലുള്ള ഒരു സമിതിയെക്കൊണ്ട് സ്വതന്ത്രമായ അന്വേഷണം നടത്തണമെന്നാണ് കത്തിലെ ആവശ്യം

സിറോ മലബാര്‍ സഭയിലെ ഭൂമി ഇടപാടുകള്‍ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് മാര്‍പ്പാപ്പയ്ക്ക് ഒരു വിഭാഗം വിശ്വസികള്‍ കത്തയച്ചു. സിറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ്ജ് ആലഞ്ചേരിയെ മാറ്റിനിര്‍ത്തി അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ടാണ് കത്ത് അയച്ചിരിക്കുന്നത്. മദര്‍ തെരേസ ഗ്ലോബല്‍ ഫൗണ്ടേഷന്‍ ചെയര്‍മാന്‍ വി ജെ ഹൈസിന്തിന്റെ പേരിലാണ് കത്തയച്ചിരിക്കുന്നത്.

2015 മുതല്‍ നടന്ന ഭൂമി ഇടപാടുകളില്‍ കള്ളപ്പണ ഇടപാടും നികുതി തട്ടിപ്പും നടന്നതായാണ് കത്തില്‍ ചൂണ്ടിക്കാട്ടുന്നത്. പത്രപരസ്യം നല്‍കാതെ സഭയുടെ ഭൂമി വിറ്റതിനെയും കത്തില്‍ ചോദ്യം ചെയ്യുന്നു. ജീവകാരുണ്യ പ്രവര്‍ത്തനങ്ങളും പരിസ്ഥിതി പ്രവര്‍ത്തനങ്ങളും നടത്തുന്ന സംഘടനയാണ് മദര്‍ തെരേസ ഗ്ലോബല്‍ ഫൗണ്ടേഷന്‍. തങ്ങള്‍ ആദ്യമായാണ് സഭാ വിഷയങ്ങളില്‍ ഇടപെടുന്നതെന്നും അത് ഭൂമി തട്ടിപ്പുമായി ബന്ധപ്പെട്ട വിഷയമായതിനാലാണെന്നും ഹൈസിന്ത് അഴിമുഖത്തോട് പറഞ്ഞു. ബിഷപ്പ് മാര്‍ ആലഞ്ചേരിയെ സ്ഥാനത്തു നിന്നും മാറ്റിനിര്‍ത്തി മാര്‍പ്പാപ്പയുടെ നിയന്ത്രണത്തിലുള്ള ഒരു സമിതിയെക്കൊണ്ട് സ്വതന്ത്രമായ അന്വേഷണം നടത്തണമെന്നാണ് ഇവരുടെ ആവശ്യം.

സിറോ മലബാര്‍ സഭയുടെ ‘പുത്തന്‍പണം’ മോഡല്‍ റിയല്‍ എസ്റ്റേറ്റ് ഇടപാട്; ആലഞ്ചേരി പിതാവിനെ നീക്കാനുള്ള ശ്രമമെന്ന് ഒരു വിഭാഗം വൈദികര്‍

നേരത്തെ ഭൂമി ഇടപാടില്‍ ബന്ധപ്പെട്ടവര്‍ക്ക് വീഴ്ച സംഭവിച്ചതായി അന്വേഷണ കമ്മിഷന്റെ റിപ്പോര്‍ട്ടിലുണ്ടായിരുന്നു. ഈ റിപ്പോര്‍ട്ട് പോപ്പിന് അയച്ചുകൊടുക്കാനും വൈദിക സമിതി തീരുമാനിച്ചിരുന്നു. ബാങ്കുകളില്‍ നിന്നുമെടുത്ത വായ്പ്പകള്‍ തിരിച്ചടയ്ക്കുന്നതിന് നടത്തിയ ഭൂമിവില്‍പ്പനയില്‍ സഭയ്ക്ക് വലിയ നഷ്ടമുണ്ടാക്കുന്നതിന് നടത്തിയ ഭൂമിവില്‍പ്പനയില്‍ സഭയ്ക്ക് വലിയ നഷ്ടമുണ്ടായെന്ന് ഒരുവിഭാഗം വൈദികര്‍ ആരോപിച്ചിരുന്നു.

കടത്തിനു മേല്‍ കടം കയറ്റുന്ന ഭൂമി വാങ്ങലുകള്‍; എറണാകുളം-അങ്കമാലി അതിരൂപത വന്‍ സാമ്പത്തിക കുഴപ്പത്തില്‍

ഭൂമി വില്‍പനയിലെ ക്രമക്കേടില്‍ കിടുങ്ങി എറണാകുളം-അങ്കമാലി അതിരൂപത; ആരോപണങ്ങളുടെ കുന്തമുന മാര്‍ ആലഞ്ചേരിക്ക് നേരെ

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍