UPDATES

ന്യൂസ് അപ്ഡേറ്റ്സ്

മാതാപിതാക്കള്‍ പോണ്‍ ചിത്രങ്ങള്‍ കാണുന്നതും സ്വയംഭോഗവുമാണ് കുട്ടികള്‍ക്ക് ഓട്ടിസമുണ്ടാകാന്‍ കാരണം: സീറോ മലബാര്‍ സഭാ പുരോഹിതന്‍

പുരോഹിതനെ അയര്‍ലണ്ടിലേക്ക് വിളിച്ചുകൊണ്ടുള്ള ക്ഷണം അയര്‍ലണ്ട് ആര്‍ച്ച് ബിഷപ്പ് റദ്ദാക്കി.

കുട്ടികള്‍ക്ക് ഓട്ടിസമുണ്ടാകാനുള്ള കാരണം മാതാപിതാക്കളുടെ ജീവിത ശൈലിയാണെന്ന് സിറോ മലബാര്‍ സഭാ പുരോഹിതന്‍. ബുദ്ധിമാന്ദ്യമുള്ളതും ഓട്ടിസം ബാധിച്ചതുമായ കുട്ടികളുണ്ടാകുന്നത് മാതാപിതാക്കള്‍ വ്യഭിചാരം ചെയ്യുന്നതും സ്വയഭോഗവും സ്വവര്‍ഗരതിയും പോണ്‍ ചിത്രങ്ങള്‍ കാണുന്നതും കാരണമാണെന്നാണ് പുരോഹിതന്റെ കണ്ടെത്തല്‍.

സീറോ മലബാര്‍ സഭയിലെ പുരോഹിതനും ഇടുക്കി മരിയന്‍ ധ്യാനകേന്ദ്രത്തിലെ ഡയറക്ടറുമായ ഡൊമിനിക് വാളന്‍മണലാണ് വിവാദ പ്രസംഗം നടത്തിയത്. അധിക്ഷേപ പ്രസംഗം നടത്തിയ പുരോഹിതനെതിരെ ശക്തമായ പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്.

വിദേശരാജ്യങ്ങളിലെയടക്കം മലയാളി കുടുംബങ്ങളിലാണ് ഓട്ടിസം ബാധിച്ച കുട്ടികള്‍ കൂടുതലുണ്ടാകുന്നതെന്നും മേല്‍പ്പറഞ്ഞ കാര്യങ്ങള്‍ ചെയ്യുന്ന യുവതീയുവാക്കള്‍ക്ക് വിവാഹ ശേഷം ഓട്ടിസം ബാധിച്ച കുട്ടികളുണ്ടാകാന്‍ സാധ്യത ഏറെയാണെന്നും പുരോഹിതന്‍ പറയുന്നു.

ഇതോടെ പുരോഹിതനെ അയര്‍ലണ്ടിലേക്ക് വിളിച്ചുകൊണ്ടുള്ള ക്ഷണം അയര്‍ലണ്ട് ആര്‍ച്ച് ബിഷപ്പ് റദ്ദാക്കി. മൂന്നുദിവസത്തെ ധ്യാനത്തിനായിരുന്നു പുരോഹിതനെ അയര്‍ലണ്ടിലെ സീറോ മലബാര്‍ സഭ ക്ഷണിച്ചിരുന്നത്. പുരോഹിതന്റെ പരിപാടി റദ്ദാക്കാന്‍ സഭ സംഘാടകരോട് അറിയിക്കുകയായിരുന്നു.

സീറോ മലബാര്‍ സഭയിലെ ഒരു വിഭാഗവും ഇദ്ദേഹത്തിനെതിരെ രംഗത്തെത്തിയിട്ടുണ്ട്. അതേസമയം അയര്‍ലണ്ടിലേക്കുള്ള പുരോഹിതന്റെ വിലക്ക് നീക്കണമെന്ന ആവശ്യവും ഉയരുന്നുണ്ട്.

എന്നാല്‍, വീഡിയോ കൃത്രിമമായി നിര്‍മ്മിച്ചതാണെന്നാണ് പുരോഹിതന്റെ മാനേജര്‍ വിമല്‍ വാദിക്കുന്നത്. വീഡിയോ ആറോ ഏഴോ വര്‍ഷം പഴക്കമുള്ളതാണെന്നും എഡിറ്റ് ചെയ്ത ഭാഗങ്ങളാണ് പ്രചരിക്കുന്നതെന്നും വിമര്‍ വാദിക്കുന്നു. പുരോഹിതന്‍ ഇതുവരെ വീഡിയോയെക്കുറിച്ച് പ്രതികരിച്ചിട്ടില്ല.

read more:111.5 കോടി ആൺകുട്ടികൾ നിർബന്ധിത വിവാഹത്തിന് ഇരയാക്കപ്പെടുന്നു: യുനിസെഫ്

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍