UPDATES

ട്രെന്‍ഡിങ്ങ്

സത്യസന്ധയായ പോലീസ് ഉദ്യോഗസ്ഥയെ ശിക്ഷിച്ച് മധ്യപ്രദേശ് സര്‍ക്കാര്‍

ഉന്നതങ്ങളില്‍ സ്വാധീനമുള്ള ഒരു യുവാവിന്റെ കാറില്‍ ഒട്ടിച്ചിരുന്ന കറുത്ത ഫിലിം നിര്‍ബന്ധ പൂര്‍വം നീക്കം ചെയ്തതിനാണ് ഉഷ സോംവന്‍ഷി എന്ന ഉദ്യോഗസ്ഥയാണ് നടപടി നേരിട്ടത്

സത്യസന്ധയായ പോലീസ് ഉദ്യോഗസ്ഥയെ ശിക്ഷിച്ച മധ്യപ്രദേശിലെ ബിജെപി സര്‍ക്കാര്‍ വിവാദത്തില്‍. ഉന്നതങ്ങളില്‍ സ്വാധീനമുള്ള ഒരു യുവാവിന്റെ കാറില്‍ ഒട്ടിച്ചിരുന്ന കറുത്ത ഫിലിം നിര്‍ബന്ധ പൂര്‍വം നീക്കം ചെയ്തതിനാണ് ഉഷ സോംവന്‍ഷി എന്ന ഉദ്യോഗസ്ഥയാണ് നടപടി നേരിട്ടത്.

ട്രാഫിക് നിയമം ലംഘിച്ച യുവാവിനെക്കൊണ്ട് പൊതുജന മധ്യത്തില്‍ ഫിലിം നീക്കം ചെയ്യിക്കുന്നതിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറല്‍ ആയിരുന്നു. വാഹനങ്ങളുടെ ഗ്ലാസുകളില്‍ കറുത്ത ഫിലിം ഒട്ടിക്കരുതെന്ന സുപ്രിംകോടതി ഉത്തരവ് ലംഘിച്ച യുവാവിനെ തന്റെ കീഴുദ്യോഗസ്ഥരെക്കൊണ്ട് ഉഷ അറസ്റ്റ് ചെയ്യിക്കുകയും ചെയ്തു. എന്നാല്‍ അധികം വൈകാതെ ഇവരെ സിഎസ്പി ജബല്‍പ്പൂരിലേക്ക് സ്ഥലംമാറ്റുകയാണ് ശിവരാജ് സിംഗ് ചൗഹാന്റെ സര്‍ക്കാര്‍ ചെയ്തത്.

നിയമലംഘനം ചോദ്യം ചെയ്ത ഉദ്യോഗസ്ഥയോട് യുവാവ് മോശമായി പെരുമാറിയതായും റിപ്പോര്‍ട്ടുകളുണ്ട്. അതേസമയം ഉഷ തങ്ങളെ മര്‍ദ്ദിച്ചെന്നാണ് കാറിലുണ്ടായിരുന്ന യുവാവ് പറയുന്നത്. അതേസമയം ഇതിന് തെളിവ് ചോദിച്ചപ്പോള്‍ അത് ഹാജരാക്കാന്‍ യുവാവ് തയ്യാറായില്ല. 2012ലാണ് കാറുകളില്‍ കറുത്ത ഫിലിം ഒട്ടിക്കുന്നതിന് സുപ്രിംകോടതി സമ്പൂര്‍ണ നിരോധനം ഏര്‍പ്പെടുത്തിയത്. കാറിനുള്ളിലെ ദൃശ്യങ്ങള്‍ ഈ ഫിലിം മറയ്ക്കുമെന്നതിനാലായിരുന്നു ഇത്.

നിയമം ലംഘിച്ച ബിജെപി നേതാക്കള്‍ക്കെതിരെ ഉത്തര്‍പ്രദേശിലെ വനിത പോലീസ് ഉദ്യോഗസ്ഥ കടുത്ത നിലപാട് സ്വീകരിക്കുന്നതിന്റെ വീഡിയോ വൈറല്‍ ആയതിന് പിന്നാലെയാണ് ഈ സംഭവം ഉണ്ടായത്. ശ്രേഷ്ത താക്കൂര്‍ എന്ന ഈ ഉദ്യോഗസ്ഥയെ പിന്നീട് യോഗി ആദിത്യനാഥ് സര്‍ക്കാര്‍ ഹര്‍ദോയിയിലേക്ക് സ്ഥലം മാറ്റിയിരുന്നു. പിന്നീട് ഫേസ്ബുക്ക് പോസ്റ്റിലൂടെ ഇവര്‍ ഉത്തര്‍പ്രദേശ് സര്‍ക്കാരിന് നല്ല മറുപടി നല്‍കുകയും ചെയ്തു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍