UPDATES

ന്യൂസ് അപ്ഡേറ്റ്സ്

കാശ്മീര്‍ ഉയര്‍ത്തുന്ന ചോദ്യങ്ങള്‍ കാശ്മീര്‍ ഉയര്‍ത്തുന്ന ചോദ്യങ്ങള്‍

Avatar

ടീം അഴിമുഖം

ജമ്മു-കാശ്മീരിലെ ഉറിയില്‍ കൊല്ലപ്പെട്ട 17 സൈനികരുടേയും മൃതദേഹം ഇന്ന് അവരുടെ വീടുകളിലേക്ക് യാത്രയാകും. വൈകാരിക മുഹൂര്‍ത്തങ്ങളും രാഷ്ട്രീയക്കാരുടെ അനുശോചനങ്ങളുമൊക്കെ ചേര്‍ന്നുള്ള ഒരന്തരീക്ഷത്തിലായിരിക്കും അവരുടെ ശരീരങ്ങള്‍ മടക്കയാത്ര ആരംഭിക്കുക. പിന്നെ, എല്ലാവരും മറവിയുടെ ആഴത്തിലേക്കു പോകും.

ലോകത്തിലെ ഏറ്റവുമധികം സൈനിക വിധവകളുള്ള – ഏകദേശം 25,000-ത്തിനു മുകളില്‍- നമ്മുടെ രാജ്യത്ത് കുറച്ചു പേര്‍ കൂടി അവര്‍ക്കൊപ്പം ചേരും. ഒപ്പം അവരുടെ കുട്ടികളും വൃദ്ധരായ മാതാപിതാക്കളും തങ്ങളുടെ അനിശ്ചിതത്വത്തിലായ ഭാവിയെ നേരിടാന്‍ തയാറെടുക്കും.

അതിനിടെ. പാക്കിസ്ഥാനി രക്തത്തിനു വേണ്ടി നമ്മുടെ ടിവി സ്റ്റുഡിയോകളും പത്രമാധ്യമങ്ങളുമൊക്കെ അലറിവിളിച്ചു കൊണ്ടിരിക്കുകയാണ്. ഒരു തിരിച്ചടി ഇന്ത്യയുടെ ഭാഗത്തു നിന്ന് ഉണ്ടാകുമെന്ന് ഏറെക്കുറെ ഉറപ്പുമാണ്.

ന്യൂയോര്‍ക്കില്‍ ഈ വരുന്ന ബുധനാഴ്ച പാക്കിസ്ഥാന്‍ പ്രധാനമന്ത്രി നവാസ് ഷെറീഫ് കാശ്മീര്‍ വിഷയത്തില്‍ ഇന്ത്യക്കെതിരെ സകല ആക്രമണവും അഴിച്ചുവിടും. ഏതാനും ദിവസങ്ങള്‍ക്കു ശേഷം, സെപ്റ്റംബര്‍ 26-ന് വിദേശകാര്യ മന്ത്രി സുഷമ സ്വരാജ് അതിന് തക്കതായ മറുപടിയും നല്‍കും. പ്രധാനമന്ത്രി നരേന്ദ്ര മോദി എന്തായാലും ഇത്തവണ ഇന്ത്യയില്‍ തന്നെ തുടരുകയാണ്.

എന്നാല്‍, യുക്തിപരവും നിഷേധിക്കാന്‍ കഴിയാത്തതുമായ ചില ചോദ്യങ്ങള്‍ ആരും ചോദിക്കില്ല. ഇതാ അവയില്‍ ചിലത്:

1. 2014 വരെ ഏറെക്കുറെ അക്രമങ്ങള്‍ കുറഞ്ഞുവന്നിരുന്ന കാശ്മീര്‍ ഇത്ര പെട്ടെന്ന് കത്താനുള്ള കാരണങ്ങള്‍ എന്തൊക്കെയാണ്?

2. നരേന്ദ്ര മോദി സര്‍ക്കാരിന്റെ പുതിയ ‘ആണത്ത’മുള്ള കാശ്മീര്‍ നയവുമായി ഇപ്പോഴത്തെ പ്രശ്‌നങ്ങള്‍ക്ക് ബന്ധമുണ്ടോ? തീവ്രവാദി നേതാവായിരുന്ന ബുര്‍ഹാന്‍ വാനിയുടെ കൊലപാതകം ഉള്‍പ്പെടെ, അയാളുടെ മരണത്തെ തുടര്‍ന്ന് പൊട്ടിപ്പുറപ്പെട്ട ഇപ്പോഴത്തെ പ്രശ്‌നങ്ങള്‍ക്ക് പ്രത്യേകിച്ചും?

3. അതോ മോദി സര്‍ക്കാരിന് അവിടെ നടക്കുന്ന കാര്യങ്ങളില്‍ എന്തെങ്കിലും അറിവോ സ്വാധീനമോ ഉണ്ടോ? അതോ ഇന്റലീജന്‍സ് ഏജന്‍സികളുടെ മറവില്‍ സുരക്ഷാ ഏജന്‍സികളാണോ അവിടുത്തെ യഥാര്‍ഥ കളിക്കാര്‍?

4. എന്തുകൊണ്ടാണ് മോദിയും നേരത്തെ ഡോ. മന്‍മോഹന്‍ സിംഗും കാശ്മീര്‍ പ്രശ്‌നം പരിഹരിക്കുന്നതിനുള്ള ഒരു യഥാര്‍ത്ഥ രാഷ്ട്രീയ ശ്രമം നടത്താത്തത്? ചില അനുകൂല സാഹചര്യങ്ങള്‍ ഒത്തുവന്നിട്ടു പോലും?

5. ആ മേഖലയെ കുറിച്ച് വ്യക്തമായ ധാരണയുള്ള യൂണിറ്റ് പോവുകയും ആ സ്ഥലത്തെക്കുറിച്ച് യാതൊരു പരിചയവുമില്ലാത്ത യൂണിറ്റ് ചുതലയേറ്റെടുക്കുകയും ചെയ്യുന്ന വിവരം തീവ്രവാദികള്‍ എങ്ങനെയറിഞ്ഞു? അവിടെ ഇന്ധനം സൂക്ഷിച്ചിരുന്ന കാര്യം അവര്‍ എങ്ങനെയറിഞ്ഞു? അതീവ സുരക്ഷയുള്ള ഒരു ആര്‍മി ക്യാമ്പില്‍ ഇത്ര എളുപ്പത്തില്‍ അവര്‍ എങ്ങനെ കടന്നുകയറി? ആര്‍മി ആശ്രയിച്ചിരുന്ന ഏതെങ്കിലും ‘സോഴസ്’ അവരെ വഞ്ചിച്ചോ?

6. പാക്കിസ്ഥാനുമായുള്ള സംഘര്‍ഷം കൂട്ടാനുള്ള നടപടികള്‍ ഇന്ത്യയുടെ ഭാഗത്തു നിന്നുണ്ടാകുമോ? പരിമിതമായ തോതിലെങ്കിലുമുള്ള ഒരു യുദ്ധം സാധ്യമാണോ?

7. അത്തരമൊരു യുദ്ധത്തിന്റെ ചെലവ് എന്താണ്?  അത് താങ്ങാന്‍ ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥയ്ക്ക് ഇപ്പോള്‍ സാധ്യമാണോ?

8. ഇന്ത്യയും അമേരിക്കയുമായുള്ള തന്ത്രപ്രധാന ബന്ധം വര്‍ധിക്കുകയും പാക്കിസ്ഥാനുമായുള്ള സംഘര്‍ഷം കൂടുകയും ചെയ്യുന്ന സാഹചര്യത്തില്‍ ചൈന ഒരു നിക്ഷ്പക്ഷ കാഴ്ചക്കാരന്‍ മാത്രമായി തുടരുമോ?

9. നമ്മുടെ ഈഗോയെ തൃപ്തിപ്പെടുത്താന്‍ കൂടുതല്‍ സൈനികരെ കൊലയ്ക്കു കൊടുക്കേണ്ടി വരുമോ? കൂടുതല്‍ വിധവകളെ, അനാഥരായ കുട്ടികളെ നാം കാണേണ്ടി വരുമോ?

10. നമ്മള്‍ എന്നെങ്കിലും എന്തെങ്കിലും പഠിക്കുമോ?

മോസ്റ്റ് റെഡ്

എഡിറ്റേഴ്സ് പിക്ക്

Related news

Share on

മറ്റുവാര്‍ത്തകള്‍