UPDATES

സംഘര്‍ഷം കൂട്ടിയത് ഉറി ആക്രമണം; ഇന്ത്യക്ക് പിന്തുണയുമായി അമേരിക്ക

അഴിമുഖം പ്രതിനിധി

നിയന്ത്രണ രേഖ കടന്ന് പാക്കിസ്ഥാന്‍ അധിനിവേശ കാശ്മീരില്‍ നടത്തിയ മിന്നലാക്രമണത്തിന് ഇന്ത്യക്ക് അമേരിക്കയുടെ പിന്തുണയും പാക്കിസ്ഥാന് രൂക്ഷമായ ഭാഷയില്‍ മുന്നറിയിപ്പും. ഇന്ത്യയുമായുള്ള ബന്ധത്തിനും ഭീകരതവിരുദ്ധ നടപടികള്‍ക്കും വില കല്‍പ്പിക്കുന്നുവെന്ന് വൈറ്റ് ഹൗസ് അറിയിച്ചു. ഇന്ത്യ മിന്നലാക്രമണത്തിന് മുതിര്‍ന്നേക്കാമെന്ന് അമേരിക്ക പാക്കിസ്ഥാന് പരോക്ഷ മുന്നറിയിപ്പ് നല്‍കിയതായി സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുണ്ട്.

മിന്നലാക്രമണത്തിന് ഇന്ത്യയെ പ്രേരിപ്പിച്ചത് ഉറി ആക്രമണമാണെന്ന് അമേരിക്കന്‍ വൈറ്റ് ഹൗസ് പ്രതിനിധി ജോണ്‍ കെര്‍ബി പ്രതികരിച്ചു. ഇന്ത്യ ആക്രമണം നടത്തിയ പശ്ചാത്തലത്തിലും ഇരുരാജ്യങ്ങളുടെയും സൈന്യങ്ങള്‍ പരസ്പരം ആശയവിനിമയം നടത്തുന്നത് ശുഭസൂചനയാണ്. സമാധാനം പുനഃസ്ഥാപിക്കാന്‍ ഇരുപക്ഷവും അടിയന്തര ഇടപെടല്‍ നടത്തണമെന്നും സംഘര്‍ഷം ഒഴിവാക്കാനുള്ള ചര്‍ച്ചകളെ അമേരിക്ക പ്രോത്സാഹിപ്പിക്കുമെന്നും കെര്‍ബി പറഞ്ഞു.

ഐക്യരാഷ്ട്ര സഭ ഭീകരരായി പ്രഖ്യാപിച്ചിട്ടുള്ളവര്‍ക്കെതിരെ പാക്കിസ്ഥാന്‍ നടപടികളെടുക്കണമെന്നും ഇരു രാജ്യങ്ങള്‍ക്കിടയിലുണ്ടായിരിക്കുന്ന സംഘര്‍ഷം ലഘൂകരിക്കണമെന്നും വൈറ്റ് ഹൗസ് ആവശ്യപ്പെട്ടു. രാജ്യത്തെ ഭീകരസംഘടനകള്‍ക്കെതിരെ ശക്തമായ നടപടിയെടുക്കാന്‍ പാക്കിസ്ഥാന് യുഎസ് സുരക്ഷാ ഉപദേഷ്ടാവ് സൂസന്‍ റൈസ് കര്‍ശന നിര്‍ദേശമാണ് നല്‍കിയത്.

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍