UPDATES

വൈറല്‍

മുട്ടിയാല്‍ പിന്നെന്ത് സ്വച്ഛ്ഭാരത്; പൊതുസ്ഥലത്ത് മൂത്രമൊഴിച്ച് കേന്ദ്രമന്ത്രി

കേന്ദ്ര കൃഷിമന്ത്രി രാധാമോഹന്‍ സിംഗാണ് മൂത്രമൊഴിച്ച് വിവാദത്തിലായിരിക്കുന്നത്

സ്വച്ഛ്ഭാരതിലൂടെ രാജ്യത്തെ സമ്പൂര്‍ണശുചിത്വത്തിലേക്ക് നയിക്കാന്‍ ഇന്ത്യന്‍ പ്രധാനമന്ത്രി അഹോരാത്രം ആഹ്വാനം ചെയ്യുമ്പോള്‍ അദ്ദേഹത്തിന്റെ മന്ത്രിസഭയിലെ അംഗത്തില്‍ നിന്നു തന്നെ ഇങ്ങനെയൊരു പ്രവര്‍ത്തിയുണ്ടായാലോ! കേന്ദ്ര കൃഷിമന്ത്രി രാധാമോഹന്‍ സിംഗ് ഇപ്പോല്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത് മോദിയേയും സ്വച്ഛ്ഭാരത് പ്രഖ്യാപനത്തെയും ഒരുപോലെ നാണംകെടുത്തിക്കൊണ്ടാണ്. പരസ്യമായി മൂത്രവിസര്‍ജ്ജനം ചെയ്യുന്ന മന്ത്രിയാണ് കാമറക്കണ്ണില്‍ കരുങ്ങിയതും സോഷ്യല്‍ മീഡിയയില്‍ പരക്കുന്നതും. പൊതുസ്ഥലങ്ങളിലെ മലമൂത്രവിസര്‍ജനം ഇല്ലാതാക്കന്‍ ശ്രമിക്കുന്ന ഒരു ഭരണകൂടത്തിലെ പ്രധാനപ്പെട്ട അംഗം തന്നെയാണ് ഇങ്ങനെയൊരു പ്രവര്‍ത്തി ചെയ്തത്.

ബിഹാറില്‍ തന്റെ മണ്ഡലമായ ചാമ്പാരനിലെ കിഴക്കന്‍ മേഖലയായ മോത്തിഹാരിയില്‍ സന്ദര്‍ശനത്തെതിത്യപ്പോഴാണ് മന്ത്രി ശങ്ക പരസ്യമായി തീര്‍ത്തത്. മന്ത്രി ഒരു മതിലിനു അഭിമുഖമായി നിന്നു മൂത്രമൊഴഴിക്കുകയും തൊട്ടടുത്തായി അദ്ദേഹത്തിന്റെ കാറും തോക്കേന്തിയ സുരക്ഷാ ഉദ്യോഗസ്ഥര്‍ നിക്കുന്നതുമായ ചിത്രമാണ് പുറത്തുവന്നിരിക്കുന്നത്. സോഷ്യല്‍ മീഡിയ ഈ ചിത്രത്തിന്റെ പേരില്‍ കടുത്ത വിമര്‍ശനവും പരിഹാസവുമാണ് കേ്ന്ദ്രമന്ത്രിക്കെതിരേ ഉയര്‍ത്തിയിരിക്കുന്നത്. പ്രധാനമന്ത്രി ഈ കാര്യത്തില്‍ കേനന്ദ്രമന്ത്രിയില്‍ നിന്നും വിശദീകരണം തേടണമെന്നും മന്ത്രിക്കെതിരേ നിയമനടപടി സ്വീകരിക്കണമെന്നുമൊക്കെയാണ് ആവശ്യം.

മധ്യപ്രദേശില്‍ കര്‍ഷറാലിക്കെതിരേ പൊലീസ് വെടിവയ്പ്പ് നടത്തുകയും അഞ്ചുപേര്‍ കൊല്ലപ്പെടുകയും ചെയ്ത സംഭവം നടക്കുമ്പോള്‍ ബിഹാറില്‍ ബാബ രാംദേവിനൊപ്പം യോഗ അഭ്യസിക്കാന്‍ പോയതിന്റെ പേരില്‍ രാധാമോഹന്‍ സിംഗ് വിവാദത്തില്‍പ്പെട്ടതും ഈ മാസം തന്നെയായിരുന്നു.

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍