UPDATES

ന്യൂസ് അപ്ഡേറ്റ്സ്

നോട്ട് പ്രതിസന്ധി വേഗം തീരും: പിഎസിയോട് ആര്‍ബിഐ ഗവര്‍ണര്‍

പിഎസി അംഗങ്ങൾ എഴുതി നൽകിയ നൂറോളം ചോദ്യങ്ങൾക്ക് രേഖാമൂലം നൽകിയ ഉത്തരങ്ങളിൽ കാര്യമായ വിവരങ്ങളൊന്നും ഇല്ലെന്നാണ് സൂചന.

രാജ്യത്ത് നോട്ട് അസാധുവാക്കല്‍ നടപടിയെ തുടര്‍ന്നുണ്ടായിരിക്കുന്ന പ്രതിസന്ധി വേഗത്തില്‍ പരിഹരിക്കപ്പെടുമെന്ന് റിസര്‍വ് ബാങ്ക് ഗവണര്‍ ഉര്‍ജിത് പട്ടേല്‍. ഇത് സംബന്ധിച്ച് പാര്‍ലമെന്‌റിന്‌റെ പബ്ലിക് അക്കൗണ്ട്‌സ് കമ്മിറ്റിക്ക് ഉര്‍ജിത് പട്ടേല്‍ ഉറപ്പ് നല്‍കി. യോഗത്തില്‍ 2000 രൂപയുടെ കള്ളനോട്ട് സമാജ് വാദി പാര്‍ട്ടി എംപി, ഉര്‍ജിത് പട്ടേലിനെ കാണിച്ചു.

കഴിഞ്ഞ ബുധനാഴ്ചയും പാർലമെന്റ് സമിതിക്കു മുന്നിൽ ഊർജിത് പട്ടേൽ ഹാജരായിരുന്നു. പിഎസി അംഗങ്ങൾ എഴുതി നൽകിയ നൂറോളം ചോദ്യങ്ങൾക്ക് രേഖാമൂലം നൽകിയ ഉത്തരങ്ങളിൽ കാര്യമായ വിവരങ്ങളൊന്നും ഇല്ലെന്നാണ് സൂചന. റദ്ദാക്കിയ എത്ര നോട്ട് തിരിച്ചെത്തിയെന്നും ബാങ്ക് ഇടപാടുകൾ എന്ന് പൂർണ തോതിലാകുമെന്നും കഴിഞ്ഞദിവസം പാർലമെന്റിന്റെ ധനകാര്യ സമിതിക്ക് മുന്നിൽ ഹാജരായ ഗവർണർ വ്യക്തമാക്കിയിരുന്നില്ല. രൂക്ഷ വിമര്‍ശനമാണ് അന്ന് പാര്‍ലമെന്‌ററി സമിതി അംഗങ്ങള്‍ ഉര്‍ജിത് പട്ടേലിന് നേരെ നടത്തിയത്.

അഴിമുഖം ഡെസ്ക്

അഴിമുഖം ഡെസ്ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍