UPDATES

പ്രവാസം

ഇറാന് മുകളിലൂടെ പറക്കാന്‍ പേടി, അമേരിക്കന്‍ വിമാനക്കമ്പനി മുംബൈയിലേക്കുള്ള സര്‍വീസ് നിര്‍ത്തി

ഇറാന്‍ യുഎസ് സംഘര്‍ഷത്തില്‍ അയവില്ല

ഇറാനും അമേരിക്കയും തമ്മിലുള്ള സംഘര്‍ഷാവസ്ഥ രൂക്ഷമാകുന്നതിനിടെ മുംബൈയിലേക്കുള്ള വിമാനസര്‍വീസ് യുഎസ് കമ്പനി അനിശ്ചിത കാലത്തേക്ക് നീട്ടി. അമേരിക്കയിലെ ന്യൂവാക്കില്‍നിന്നും മുംബൈയിലേക്കുള്ള സര്‍വീസാണ് വിമാനകമ്പനിയായ യുണൈറ്റഡ് അവസാനിപ്പിച്ചത്.

ഇറാനു മുകളിലൂടെ പറക്കുന്നത് ഒഴിവാക്കുന്നതിനാണ് വിമാനം സര്‍വീസ് നിര്‍ത്തിയത്. കഴിഞ്ഞ ദിവസം അമേരിക്കയുടെ ഡ്രോണ്‍ വിമാനം ഇറാന്‍ വെടിവെച്ചിട്ടിരുന്നു. ഷിക്കാഗോ ആസ്ഥാനമായുള്ള കമ്പനിയാണ് യുണൈറ്റഡ്.

ഇന്ത്യന്‍ വിമാനകമ്പനികളും അമേരിക്കയിലേക്കുള്ള സര്‍വീസ് നിര്‍ത്തിവെയ്ക്കുന്നതിനെ കുറിച്ച് ആലോചിക്കുകയാണെന്ന് റിപ്പോര്‍ട്ടു കളുണ്ട്. ഇറാന്‍ വ്യോമാതിര്‍ത്തിയിലൂടെ കടന്നുപോകുന്ന സര്‍വീസുകള്‍ നിര്‍ത്തിവെയ്ക്കുന്നതുമായി ബന്ധപ്പെട്ട് മറ്റ് വിമാനകമ്പനികളുമായി ചര്‍ച്ച നടക്കുകയാണെന്നും ഇക്കാര്യത്തില്‍ വൈകാതെ തീരുമാനമെടുക്കുമെന്നും ഡിജിസിഎ മേധാവി അരുണ്‍ കുമാര്‍ വ്യക്തമാക്കിയതായി ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്തു.

ഉക്രയിന്‍ റഷ്യ സംഘര്‍ഷത്തിനിടെ മലേഷ്യന്‍ വിമാനം വെടിവെച്ച് വീഴ്ത്തപ്പെട്ടതുപോലുള്ള സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാനുള്ള മുന്‍കൈയാണ് വിമാനക്കമ്പനികള്‍ സ്വീകരിക്കുന്നത്.

ഗള്‍ഫില്‍ സംഘര്‍ഷം രൂക്ഷമായതോടെ മറ്റ് രാജ്യങ്ങളില്‍ നിന്നുള്ള വിമാനക്കമ്പനികളും ഇറാന് വ്യോമാതിര്‍ത്തി ഒഴിവാക്കിയാണ് പറക്കുന്നത്. സ്ഥിതിഗതികള്‍ കൃത്യമായി വിലയിരുത്തുന്നുണ്ടെന്ന് ഇന്റിഗോ, ലുഫ്താന്‍സ എന്നീ കമ്പനികള്‍ അറിയിച്ചു.

150 പെരെങ്കിലും കൊല്ലപ്പെടുമെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചതുകൊണ്ടാണ് ഇറാനിലെ മൂന്ന് കേന്ദ്രങ്ങളില്‍ ആക്രമണം നടത്താനുള്ള നീക്കം ഒഴിവാക്കിയതെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് നേരത്തെ വ്യക്തമാക്കിയിരുന്നു. ഇറാനെതിരെ ശക്തമായ സൈനിക നടപടിക്ക് അമേരിക്ക സജ്ജമാണെന്നും അദ്ദേഹം ഇന്ന് രാവിലെ ട്വീറ്റ് ചെയ്തു.

Read More: കാട്ടാനയെ ഓടിക്കാന്‍ ആദിവാസി വാച്ചര്‍മാര്‍ക്ക് മുളവടി മതിയോ?; വയനാട്ടിലെ കെഞ്ചന്‍റെ ദാരുണമരണം ഉയര്‍ത്തുന്ന ചോദ്യങ്ങള്‍

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍