അലക്സ് ഹോര്‍ടന്‍
(വാഷിംഗ്ടണ്‍ പോസ്റ്റ്)
മദ്യശാലയില്‍ നിന്നും വീട്ടിലെത്തിയ ഞാന്‍ നേരെ കിടക്കയിലേക്ക് വീണു. ചോരവാര്‍ന്ന് വിളറിയ ശനിയാഴ്ച രാത്രി ഞായറാഴ്ചയിലേക്ക് വെളുത്തതെയുള്ളൂ. മൂന്നു പോലീസുകാര്‍ എന്റെ വീട്ടിലേക്ക് ഇരച്ചുകയറി സാന്നിധ്യം അറിയിച്ചപ്പോഴാണ് ഞാന്‍ ഉണര്‍ന്നത്. ഇടനാഴിയില്‍ നിന്നും എന്റെ കിടപ്പുമുറിവരെ അവര്‍ നിരന്നു. അവരുടെ കൈത്തോക്കുകള്‍ എനിക്കു നേരെ ചൂണ്ടി.
രാവിലെ 9 മണി കഴിഞ്ഞതേയുള്ളൂ. ഞാനാകട്ടെ പുതച്ചുമൂടി കിടക്കുകയാണ്. എന്റെ തല മാത്രമാണ് കാണാവുന്ന ഉന്നം.
ആക്രോശവും ബഹളവും എനിക്കു പൊടുന്നനെ പരിചിതമായി തോന്നി. ഞാനിത് കണ്ടതാണല്ലോ. ഇതൊരു പരിശോധനയാണ്.
ഞാനിത് ഏറെത്തവണ ചെയ്തിട്ടുണ്ട്. എന്റെ വിര്‍ജീനിയ പാര്‍പ്പിട സമുച്ചയത്തില്‍ നിന്നും 6000 മൈലുകള്‍ക്കകലെ. ഇറാക്കില്‍ ഒരു സൈനികനായിരുന്നപ്പോള്‍ ഞാനെപ്പോഴും തോക്കിന്റെ കാഞ്ചിയുടെ ഭാഗത്തായിരുന്നു. ഇപ്പോളത് കുഴലിന്റെ തുമ്പത്തായി. തോക്കിന്റെ ഏറ്റവും പ്രാഥമിക പരിശീലന പാഠം ഞാന്‍ ഓര്‍മ്മിച്ചു; നിങ്ങള്‍ കൊല്ലാന്‍ ഉദ്ദേശിക്കുന്നതിനെ മാത്രം ഉന്നം വെക്കുക.
ബോംബുണ്ടാക്കുന്നവര്‍ എന്നു കരുതിയവര്‍ക്കും കലാപകാരി നേതാക്കള്‍ക്കുമെതിരെ ഞാനും ഇത്തരം പരിശോധനകള്‍ നടത്തിയിട്ടുണ്ട്. പക്ഷേ ഫെയര്‍ഫാക്സ് കൌണ്ടി ഉദ്യോഗസ്ഥര്‍ ഇപ്പോള്‍ തോക്കുമായി ഉന്നം പിടിക്കുന്നവന്റെ പുതപ്പിനുള്ളില്‍ കുറച്ചു പാര്‍കിംഗ് ടിക്കറ്റുകളും മടക്കിക്കൊടുക്കാറായ വായനശാലയിലെ ഒരു പുസ്തകവും മാത്രമേ ഉള്ളൂ.
എന്റെ സ്ഥിതി ഭയാനകമായിരുന്നു. കിടക്കയില്‍ കമിഴ്ന്നു കിടക്കവേ, എന്റെ ഏതൊരു നീക്കവും ഒരു ആക്രമണ ഭീഷണിയായി കരുതും എന്നെനിക്ക് അറിയാമായിരുന്നു. എന്റെ ചോദന ആവശ്യപ്പെട്ടത് എഴുന്നേല്‍ക്കാനും സ്വയം രക്ഷിക്കാനുമാണ്. പരിശീലനത്തില്‍ പഠിച്ചത് എന്നോടു പറഞ്ഞത് അങ്ങനെ ചെയ്താല്‍ ഈ പോലീസുകാര്‍ എന്നെ വെടിവെച്ചു കൊല്ലും എന്നാണ്.
പരിഭ്രാന്തനായ ഞാന്‍ അവരോടു എന്താണ് നടക്കുന്നതു എന്നു ചോദിച്ചു. ഉടനെ മറുപടിയൊന്നും കിട്ടിയില്ല. ഇറാക്കിലെ ഗറില്ലാ പോരാട്ടം രൂക്ഷമായ നാളുകളില്‍ ഞാന്‍ മുറികള്‍ ഒഴിപ്പിച്ചിരുന്നതിന് സമാനമായിരുന്നു അവരുടെ തന്ത്രങ്ങള്‍. അവരൊട്ടും മോശമല്ലായിരുന്നു-കിടപ്പുമുറിയുടെ വാതില്‍ക്കല്‍ നിന്നും മൂലയിലേക്കുള്ള ആ പോക്ക്. എങ്ങാനും വെടി പൊട്ടിക്കേണ്ടിവന്നാല്‍ ഒരാള്‍ മറ്റൊരാളുടെ തോക്കിന്‍ മുമ്പില്‍പ്പെടാത്തവണ്ണം അവര്‍ ശ്രദ്ധിച്ചിരുന്നു.
മികച്ച പരിശീലനം നേടിയവരായിരുന്നു അവരെന്ന് അവരുടെ മേധാവി എന്നോടു പിന്നീട് പറഞ്ഞു. പക്ഷേ തൊട്ടരികില്‍ അപകടം, അത് യഥാര്‍ത്ഥമോ അയഥാര്‍ത്ഥമോ ആകാം, നില്‍ക്കുമ്പോള്‍ അതൊന്നും അത്ര ഗണിക്കേണ്ട കാര്യമല്ല. കാഞ്ചി വലിയ്ക്കും. അബദ്ധങ്ങള്‍ സംഭവിക്കും.
ഞാനെന്റെ കൈകള്‍ ഇരുവശത്തേക്കും വിരിച്ചു. ഒരു പോലീസുകാരന്‍ കിടക്കയിലേക്ക് ചാടിക്കയറി എന്റെ കൈകളില്‍ വിലങ്ങിട്ടു. അവരെന്നെ ഇരുവശത്തേക്കും മറിച്ചിട്ടുകൊണ്ടിരുന്നു. എന്റെ മുറിയന്‍ കാലുറയില്‍ ആയുധമുണ്ടോ എന്നു നോക്കുകയാണ്. കിടക്കയുടെ അറ്റത്തിരിക്കാന്‍ അവരെന്നെ വലിച്ചു നിര്‍ത്തി.
ആദ്യം ഞാനാകെ സ്തബ്ധനായിപ്പോയി. ഒരു പോലീസ് പരിശോധന ഉണ്ടാകാന്‍ പാകത്തില്‍ എന്തെങ്കിലും ചെയ്തിട്ടുണ്ടോ എന്നു ഞാന്‍ എന്റെ ഓര്‍മ്മയിലാകെ ഒന്നോടിച്ചു നോക്കി. അപ്പോഴെനിക്ക് ഓര്‍മ്മ വന്നു.
ആ വാരം ആദ്യം എന്റെ ഡിഷ് വാഷറില്‍ ഒരു ചോര്‍ച്ച വന്നത് നന്നാക്കാനായി എന്റെ പാര്‍പ്പിട സമുച്ചയത്തിന്റെ മേല്‍നോട്ടക്കാര്‍ എന്നെ ഒരു മാതൃകാ യൂണിറ്റിലേക്ക് മാറ്റിയിരുന്നു. പക്ഷേ അവരെന്നെപ്പറ്റി എന്റെ താത്ക്കാലിക അയല്‍ക്കാരോട് ഒന്നും പറഞ്ഞിരുന്നില്ല. അവരാരോ ആരും താമസിക്കാറില്ലാത്ത ആ മുറിയുടെ വാതില്‍ ചെറുതായി തുറന്നു കിടക്കുന്നതുകണ്ട് പാളി നോക്കി. അവിടെക്കിടന്നുറങ്ങുന്ന എന്നെക്കണ്ടു. അതിക്രമിച്ചുകയറിയ ആളെ പിടിക്കാന്‍ പൊലീസിനെ വിളിച്ചു.
കട്ടിലിന്റെ വക്കത്ത് അടിവസ്ത്രം മാത്രം ധരിച്ചിരുന്ന ഞാന്‍ ചിരിച്ചുപോയി. സാഹചര്യം യുക്തിരഹിതവും കുഴപ്പിക്കുന്നതുമാണ്. കിടക്കുന്നതിന് മുമ്പായി വാതില്‍ മുഴുവനായി അടക്കാഞ്ഞതാണ് എന്റെ ഒരേയൊരു കുറ്റം.
നിലത്ത് കിടക്കുന്ന കാലുറയില്‍ എന്റെ ഡ്രൈവിങ് ലൈസന്‍സ് ഉണ്ട്, എടുത്തുനോക്കാന്‍ ഞാനവരോട് പറഞ്ഞു. അതില്‍ അതേ സമുച്ചയത്തിലെ എന്റെ വീടിന്റെ വിലാസമുണ്ട്. അവരുടെ ആദ്യത്തെ കുത്തിമറിച്ചില്‍ കഴിഞ്ഞപ്പോള്‍ പറ്റിയതൊരു പിഴവായിരുന്നു എന്നു അവര്‍ക്ക് മനസിലായി. അവരെന്നെ ഇരിപ്പു മുറിയിലേക്ക് കൊണ്ടുപോയി. വിലങ്ങുകള്‍ അഴിച്ചു. അപ്പോഴും രണ്ടു പേര്‍ എനിക്കു കാവലുണ്ട്. മൂന്നാമന്‍ സമുച്ചയത്തിന്റെ ചുമതലക്കാരുമായി സംസാരിച്ച് എന്റെ വിശദീകരണം ഒത്തുനോക്കുന്നു. കാര്യങ്ങള്‍ വ്യക്തമായതോടെ അവര്‍ പോയി.
പിന്നീട് കാര്യങ്ങള്‍ എവിടെയാണ് പിഴച്ചതെന്നറിയാണ്‍ ഞാന്‍ ഫെയര്‍ഫാക്സ് കൌണ്ടി പോലീസ് സ്റ്റേഷനില്‍ എത്തിയപ്പോള്‍ ഷിഫ്റ്റ് കമാണ്ടന്‍റ് എറിക് റോഡ്സിനെ കണ്ടു. പരിശോധനക്ക് മുമ്പ് പോലീസുകാര്‍ എന്തുകൊണ്ട് സമുച്ചയത്തിന്റെ ചുമതലക്കാരുമായി സംസാരിച്ചില്ല എന്നു ഞാന്‍ ചോദിച്ചു. എന്തുകൊണ്ട് അത്തരമൊരു രംഗം സൃഷ്ടിക്കുന്നതിന് മുമ്പ് അതൊന്നു വിലയിരുത്തിയില്ല?
റോഡ്സ് നടപടിക്രമങ്ങള്‍ വിശദമാക്കി. നടപടിക്കു മുമ്പ് അന്വേഷണം നടത്താറില്ല. കാരണം അത് സംശയിക്കുന്നവരെ തടയുന്നത് വൈകിപ്പിക്കും.
കെട്ടിടത്തിന്റെ കാവല്‍ക്കാരനുമായി സംസാരിച്ചാല്‍ ഒഴിവാക്കാമായിരുന്ന അഭ്യാസമായിരുന്നു അത്. “സെക്യൂരിറ്റി ബൂത്തില്‍ പറഞ്ഞതും പറയാത്തതുമൊന്നും കാര്യമാക്കാനാകില്ല.”
ഇവിടെയാണ് റോഡ്സിന് പിഴക്കുന്നത്. സമാധാനപരമായി പ്രതിഷേധിക്കുന്നവര്‍ക്ക് നേരെയുള്ള സൈനികവത്കരിച്ച പൊലീസ് പ്രതികരണങ്ങളിലും നിരായുധരായ പൌരന്‍മാര്‍ക്ക് നേരെയുള്ള വെടിവെപ്പിലുമെല്ലാം ഈ തലത്തിരിഞ്ഞ സമീപനം കാണാനാകും. വിവരം ലഭ്യമാക്കുന്നതിന് മുമ്പ് തോക്കെടുക്കുന്ന പോലീസുകാരുടെ സമീപനം പൌരന്മാരുടെ സുരക്ഷയടക്കം ഒന്നും പൊലീസ് ഉദ്യോഗസ്ഥരുടെ വ്യക്തി സുരക്ഷയെക്കാള്‍ വലുതല്ല എന്നാണ്. ഈ സമീപനം നിയമപാലന സംവിധാനങ്ങളില്‍ പൊതുജനങ്ങളുടെ വിശ്വാസം കുറച്ചുകൊണ്ടുവരികയാണ്.
2006-മുതല്‍ 2007 വരെ ഞാന്‍ 15 മാസം സേവനമനുഷ്ഠിച്ച ഇറാക്ക് യുദ്ധത്തിന്റെ ആദ്യഘട്ടത്തിലും ഇതേ സമീപനമാണ് ഉണ്ടായിരുന്നത്. പട്ടാളക്കാര്‍ തങ്ങളുടെ കവചിത വാഹനങ്ങളില്‍ വിശാലമായ താവളങ്ങളില്‍ പാഞ്ഞുനടന്നു. മിസൈല്‍ വിട്ട് കെട്ടിടങ്ങള്‍ നിലംപരിശാക്കി. കലാപകാരികളുമായുള്ള പോരാട്ടത്തില്‍ മുഴുവന്‍ കെട്ടിടങ്ങള്‍ക്കുനേരെയും വെടിയുതിര്‍ത്തു. സുരക്ഷിത താവളങ്ങളിലേക്ക് തിരിച്ചെത്തി; മണിക്കൂറുകള്‍ക്കുള്ളില്‍ വീണ്ടും അതുതന്നെ ചെയ്യാന്‍.
നമ്മളാദ്യം നമ്മെ സംരക്ഷിക്കണം എന്ന ധാരണ ദീര്‍ഘകാലാടിസ്ഥാനത്തില്‍ നമ്മെ അപകടത്തിലാക്കി. അത് കൂടുതല്‍ കലാപകാരികളെ സൃഷ്ടിച്ചു. ഇറാക്കികള്‍ വീണ്ടും നമ്മെ വെറുത്തു.
ഒരിക്കല്‍ ബാഗ്ദാദില്‍ ഒരു തിടുക്കക്കാരന്‍ ഓഫീസര്‍ നമ്മള്‍ ആക്രമിക്കപ്പെടുകയാണെന്ന് തെറ്റിദ്ധരിച്ചു. യന്ത്രത്തോക്കുകളും ഗ്രനേഡ് ലോഞ്ചറുകളും ഉപയോഗിച്ച് അകലെയുള്ള പുറപ്പുറങ്ങളിലേക്ക് ആക്രമണം തുടങ്ങി. ഒരു നിര കെട്ടിടങ്ങള്‍ക്ക് തീ പിടിച്ചു. തീ പിടിച്ച കെട്ടിടങ്ങളില്‍ ഏതെങ്കിലും ആയുധധാരികളുണ്ടോ എന്നു നോക്കാന്‍ ഞങ്ങള്‍ തെരച്ചില്‍ തുടങ്ങി.
പകരം ഞങ്ങള്‍ കണ്ടത്, ഒരാള്‍ അയാളുടെ വീട്ടില്‍ നിന്നും തിരക്കിട്ട് മരസാമഗ്രികള്‍ പുറത്തെടുക്കുന്നതാണ്. “നിങ്ങളുടെ സുരക്ഷക്ക് നന്ദി”, നല്ല വൃത്തിയായ ഇംഗ്ലീഷില്‍ അയാള്‍ കുപിതനായി പറഞ്ഞു. പുകച്ചുരുളുകളിലേക്ക് നോക്കി ഇത്രയുംകൂടി പറഞ്ഞു,“ഇതിനെയാണോ നിങ്ങള്‍ സുരക്ഷ എന്നു വിളിക്കുന്നത്?”
ഒരു കലാപകാരിയെയും ഞങ്ങള്‍ കണ്ടില്ല. ആരുമുണ്ടായിരുന്നില്ല. പക്ഷേ ആ തീയിലും പുകയിലും എന്തെങ്കിലും ചെയ്തെന്ന തോന്നലുണ്ടാക്കാം. സമാനമായ രീതിയില്‍ അക്രമാസക്തമായി പ്രതികരിക്കുന്ന യു എസ് പൊലീസ് ഉദ്യോഗസ്ഥന്‍മാര്‍ പൊതുജന വിശ്വാസം നഷ്ടപ്പെടുത്തുകയാണ്.
ക്രമസമാധാനം നടപ്പാക്കാന്‍ സമൂഹത്തിന്റെ പിന്തുണ വേണം. യുദ്ധത്തിന്റെ ആദ്യനാളുകളില്‍ യു എസ് സേന അത് പരിഗണിച്ചതേയില്ല. ഭൂപ്രദേശങ്ങളുടെ നിയന്ത്രണമാണ് വിജയസൂചികയായ് കണക്കാക്കിയത്. എന്നാല്‍ മനുഷ്യ ഭൂമികയാണ് യഥാര്‍ത്ഥ യുദ്ധമേഖല. ഉദാഹരണത്തിന് ഞങ്ങളുടെ പ്ലാറ്റൂണ്‍ 2007 ആദ്യം സംഘര്‍ഷ മേഖലയായ ദിയാല പ്രവിശ്യയില്‍ എത്തിയപ്പോള്‍ ഞങ്ങളുടെ വണ്ടികളില്‍ ഒന്നിന്റെ അടിയില്‍ സ്ഫോടനം നടക്കുന്നതിന് തൊട്ട് മുമ്പ് അടുത്ത വിദ്യാലയത്തിലെ കുട്ടികള്‍ ചെവി പൊത്തി. അവര്‍ക്കറിയാമായിരുന്നു എന്താണ് സംഭവിക്കാന്‍ പോകുന്നതെന്ന്. പക്ഷേ അത് ഞങ്ങളോടു പറയാന്‍ ഒരു കാരണവും അവര്‍ കണ്ടില്ല. പകരം ഞങ്ങളാ കെണിയിലേക്ക് ഓടിച്ചുകയറുന്നത് അവര്‍ അവര്‍ നോക്കിയിരുന്നു. ഞങ്ങളുടെ കൂട്ടത്തിലൊരാള്‍ കൊല്ലപ്പെട്ടു. തുടര്‍ന്നുണ്ടായ ഏറ്റുമുട്ടലില്‍ നിരവധി കലാപകാരികളും കുട്ടികളും കൊല്ലപ്പെട്ടു. സ്ഫോടനത്തെ തുടര്‍ന്നുണ്ടായ കുഴിക്ക് ചുറ്റും ഇറാക്കികള്‍ ആനന്ദ നൃത്തം ചവിട്ടുന്നത് മണിക്കൂറുകള്‍ക്ക് ശേഷം ഞങ്ങള്‍ മടങ്ങവേ ഞാന്‍ കണ്ടു.
ഇറാക്കിലെ യു എസ് തന്ത്രങ്ങള്‍ പരാജയപ്പെടവേ ജനറല്‍ ഡേവിഡ് പെട്രാസ് പുതിയൊരു തന്ത്രം കൊണ്ടുവന്നു. ഏറ്റുമുട്ടലുകളില്‍ സംയമനം പാലിക്കുന്നത് ഇറാക്കികള്‍ക്ക് നമ്മളില്‍ വിശ്വാസം ജനിപ്പിക്കാനും രഹസ്യ വിവര ശേഖരണത്തിനും സഹായിക്കുമെന്ന് അദ്ദേഹം കരുതി. സ്വയം സരക്ഷണം എന്തിനും മേലെയായി കാണുന്നതിന് പകരം സമൂഹ നിര്‍മ്മാണവും ഒരു ഘടകമായി എടുത്തു.
എന്റെ യൂണിറ്റ് കാല്‍നടയായി റോന്തുചുറ്റാന്‍ തുടങ്ങി. കവചിത വാഹങ്ങളില്‍ ഇരിക്കുന്നതിനേക്കാള്‍ എത്രയോ അപകടകരം. കലാപകാരികളുടെ ശക്തികേന്ദ്രങ്ങളില്‍ മങ്ങിയ വെളിച്ചമുള്ള വീടുകളില്‍ ഞങ്ങള്‍ സ്വയരക്ഷ അവഗണിച്ചു കടന്നുചെന്നു. ഓരോ വീട്ടിലും പിടിച്ചു കുലുക്കുന്ന കയ്യില്‍ ഒരു സ്ഫോടനത്തിനുള്ള ഡിറ്റനേറ്ററോ, ചാവേര്‍ ബോംബോ അതോ പഞ്ചസാരയിട്ട ഒരു ചായയോ എന്നത് ഞങ്ങള്‍ക്കറിയില്ലായിരുന്നു.
പക്ഷേ അതിന്റെ ഫലമായി ഞങ്ങള്‍ ആ അന്തരീക്ഷത്തെ കൂടുതല്‍ മനസിലാക്കി. ചില ആളുകളുടെ അടുപ്പം സമ്പാദിച്ചു. ഗുണഫലങ്ങള്‍ പെട്ടെന്നു കണ്ടുതുടങ്ങി. ക്രൂരമായ ആ വേനലില്‍ ഒരു ദിവസം നൂറുകണക്കിന് കിലോ സ്ഫോടകവസ്തുക്കള്‍ നിറച്ചൊരു കാര്‍ കലാപകാരികള്‍ ഒരു വിദ്യാലയത്തിനടുത്ത് നിര്‍ത്തിയിട്ടു. ഞങ്ങള്‍ ഒളിച്ചു വെച്ച ആയുധങ്ങള്‍ക്കും വെടിക്കോപ്പുകള്‍ക്കുമായി എല്ലാ കെട്ടിടങ്ങളും തിരയുമെന്ന് അവര്‍ക്കറിയാമായിരുന്നു. ഞങ്ങള്‍ കാറിനടുത്തെത്താന്‍ അവര്‍ കാത്തിരുന്നു. പക്ഷേ ഞങ്ങള്‍ വിദ്യാലയത്തിനടുത്തേക്ക് തിരിഞ്ഞതും പല ഇറാക്കികളും ഞങ്ങളോടു അപകടത്തെ കുറിച്ചു മുന്നറിയിപ്പ് തന്നു. ഞങ്ങള്‍ സാധാരണക്കാരെ പ്രദേശത്തുനിന്നും ഒഴിപ്പിച്ചു. ഒരു സൈനിക ഹെലികോപ്റ്റര്‍ വഴി ആ വാഹനത്തെ തകര്‍ക്കുകയായിരുന്നു.
ആ സ്ഫോടനത്തില്‍ കെട്ടിടത്തിന്റെ പകുതിയും തകരുകയും വാഹനത്തിന്റെ എഞ്ചിന്‍ രണ്ടു സിമന്‍റ് ചുമരുകള്‍ക്കിടയിലൂടെ പൊട്ടിത്തെറിച്ച് പോവുകയും ചെയ്തു. വെടിച്ചില്ലുകള്‍ കൂര്‍ത്ത മഴ പോലെ കാല്‍ മൈല്‍ ദൂരം വരെ വീണു. ഞങ്ങള്‍ നടന്നു റോന്തു ചുറ്റാതെ, മറ്റ് രഹസ്യവിവരങ്ങളെയും സ്രോതസുകളെയും ആശ്രയിച്ചിരുന്നെങ്കില്‍ അന്നവിടെ കൂട്ടക്കൊല നടക്കുമായിരുന്നു.
ആഭ്യന്തര പൊലീസ് സംവിധാനത്തിനും ഇത്തരത്തില്‍ തന്ത്രം മാറ്റുന്നത് ഗുണം ചെയ്യും. ആക്രമണ സ്വഭാവത്തിന് പകരം അവര്‍ കൂടുതലായും ബന്ധങ്ങളെ ആശ്രയിക്കണം. ഒരു വിളി വന്നാല്‍ ഉടനെ തോക്കുമായി ചാടിയിറങ്ങുന്നതിന് പകരം അവര്‍ വാതിലില്‍ മുട്ടുകയും കൈ കൊടുക്കുകയും വേണം. പക്ഷേ എന്റേതുപോലുള്ള അനുഭവങ്ങള്‍ പോലീസുകാര്‍ ഇതൊന്നും ചെയ്യുമെന്നതിന് ബലം നല്‍കുന്നില്ല.
തീര്‍ച്ചയായും പോലീസുകാരുടെ സുരക്ഷാ പ്രധാനം തന്നെയാണ്. തങ്ങളെയും സമൂഹത്തെയും പ്രതിരോധിക്കാനുള്ള അവകാശവും അവര്‍ക്കുണ്ട്. എന്നാല്‍ അവരുടെ ആക്രമണോത്സുകതയും ബാള്‍ടിമോറിലും മിസോറിയിലും ഫെര്‍ഗൂസനിലുമൊക്കെ അവര്‍ക്ക് നേരിടേണ്ടി വരുന്ന എതിര്‍പ്പും തമ്മിലുള്ള ബന്ധം അവര്‍ കാണാതെ പോകുന്നു. നിങ്ങള്‍ തോക്ക് ചൂണ്ടുമ്പോള്‍ നിങ്ങള്‍ ശത്രുത സൃഷ്ടിക്കുന്നു. നിരായുദ്ധനായി കൈകളുയര്‍ത്തിയ ഒരാളെ നിങ്ങള്‍ കൊല്ലുമ്പോള്‍-2013-ല്‍ ഫെയര്‍ഫാക്സ് പൊലീസ് ചെയ്തതുപോലെ- നിങ്ങള്‍ അവിശ്വാസം വിതയ്ക്കുന്നു. ഒരു സാധാരണ ഗതാഗത പരിശോധനയില്‍ നിങ്ങളൊരു സ്ത്രീയെ വൈദ്യുതാഘാതം ഏല്‍പ്പിക്കുമ്പോള്‍ (28-കാരിയായ സാന്ദ്ര ബ്ലാണ്ടിനോട് ചെയ്ത പോലെ. അവര്‍ കഴിഞ്ഞ മാസം ടെക്സാസ് ജയിലില്‍ മരിച്ചു) നിങ്ങള്‍ പൊലീസിനോട് ഭയം വളര്‍ത്തുന്നു. ഇത് പൊലീസ് പണി സകലര്‍ക്കും അപകടകരമായ ഒന്നാക്കി മാറ്റുന്നു.
പട്ടാളക്കാരനാകുമ്പോള്‍ യുദ്ധത്തിന്റെ അപായങ്ങള്‍ ഞാന്‍ മനസിലാക്കിയിരുന്നു. പൊലീസ് ഉദ്യോഗസ്ഥരും ആ പണിക്കു ചേരുമ്പോള്‍ അതിലെ അപായസാധ്യതകള്‍ മനസിലാക്കണം. അതായത് സ്വരക്ഷ മാത്രമല്ല എപ്പോഴും പ്രധാനമെന്ന്. അതുകൊണ്ടാണ് അതൊരു സേവനമാകുന്നത്. അതുകൊണ്ടാണ് അതൊരു ത്യാഗമാകുന്നത്.
(Alex Horton is a member of the Defense Council at the Truman National Security Project. He served as an infantryman in Iraq with the Army’s 3rd Stryker Brigade, 2nd Infantry Division.)
അഴിമുഖം യൂട്യൂബ് ചാനല്‍ സന്ദര്‍ശിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക