UPDATES

ന്യൂസ് അപ്ഡേറ്റ്സ്

അഞ്ചു സംസ്ഥാനങ്ങളും തൂത്തൂവാരി ട്രംപ് മുന്നോട്ട്

അഴിമുഖം പ്രതിനിധി

പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയെ നിശ്ചിക്കുന്നതിനുള്ള തെരഞ്ഞെടുപ്പ് നടന്ന അഞ്ച് സംസ്ഥാനങ്ങളും തൂത്തുവാരി ഡൊണാള്‍ഡ് ട്രംപ് മുന്നോട്ട്. അതേസമയം ഹിലരി ക്ലിന്റണ് ഒരു സംസ്ഥാനത്ത് തിരിച്ചടിയേറ്റു. നാലിടത്ത് വിജയിക്കാനായി. റോഡ് ദ്വീപില്‍ ബെര്‍ണി സാന്‍ഡേഴ്‌സണ്‍ വിജയം നേടി. പ്രൈമറികളിലെ തെരഞ്ഞെടുപ്പിന്റെ അവസാനം വരെ പോരാടുമെന്നും സാന്‍ഡേഴ്‌സ് പ്രഖ്യാപിച്ചു.

യുഎസിലെ ജീവിതം മെച്ചപ്പെടുത്തുന്നതിനുള്ള പുരോഗമനപരമായ ആശയങ്ങള്‍ തന്റെ പ്രചാരണം മുന്നോട്ടു വയ്ക്കുന്നതായി ഡെമോക്രാറ്റ് സ്ഥാനാര്‍ത്ഥിയായ ഹിലരി പറഞ്ഞു.

എന്നാല്‍ തന്റെ നയങ്ങളില്‍ മിതവാദം കൊണ്ടുവരില്ലെന്ന് റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥിയായ ട്രംപ് വ്യക്തമാക്കി.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍