UPDATES

വിദേശം

റിപ്പബ്ലിക്കന്‍മാര്‍ ജനാധിപത്യത്തെ ബഹുമാനിക്കുമോ?

Avatar

വാഷിംഗ്ടണ്‍ പോസ്റ്റ് / എഡിറ്റോറിയല്‍

ഒബാമ കെയര്‍ റദ്ദാക്കുമോ, സാമൂഹിക സുരക്ഷ വ്യാപിപ്പിക്കുമോ അല്ലെങ്കില്‍ റയാന്‍ ബജറ്റ് പാസാവുമോ തുടങ്ങിയവയൊന്നുമാകില്ല ചൊവ്വാഴ്ചത്തെ തിരഞ്ഞെടുപ്പിന് ശേഷം ഉയരുന്ന വലിയ ചോദ്യം. ഈ റിപ്പബ്ലിക്കിനെ സംരക്ഷിക്കുന്നതിനായി ദേശീയ നേതാക്കള്‍ പ്രവര്‍ത്തിക്കുമോ അതോ ബനാന റിപ്പബ്ലിക്കായുള്ള അതിന്റെ പിന്‍മടക്കത്തിന് ആക്കം കൂട്ടുമോ എന്നുള്ളതായിരിക്കും ഉയരുന്ന ചോദ്യം.

രാജ്യത്തിന്റെ ജനാധിപത്യവും സംസ്‌കാരവും പുന:സ്ഥാപിക്കുകയും സംരക്ഷിക്കുകയും ചെയ്യുന്നതിനായിരിക്കണം പ്രഥമ പരിഗണന. ദേശീയ ഐക്യം ഉറപ്പിക്കുക എന്ന ലക്ഷ്യവുമായി പൊരുത്തപ്പെടുന്ന തരത്തിലുള്ള ഒരു പരിപാടിയും ശൈലിയും പരിപോഷിപ്പിക്കുന്നതിന് പുതിയ പ്രസിഡന്റ് തയ്യാറാവണം. അതിനോട് തുറന്ന സമീപനം പുലര്‍ത്താന്‍-അത് ആവശ്യപ്പെടാനും കോണ്‍ഗ്രസ് തയ്യാറാവണമെന്നതും തുല്യ പ്രധാന്യമര്‍ഹിക്കുന്നു. സര്‍ക്കാര്‍ ജീവനക്കാരെ ക്രമപ്രകാരം നിയമിച്ചുകൊണ്ടും രാജ്യത്തെ വിഭിന്ന വിഭാഗങ്ങള്‍ തമ്മിലുള്ള വിശ്വാസം സാവധാനത്തില്‍ പുനര്‍നിര്‍മ്മിച്ചുകൊണ്ടും, സാധ്യമായ ഇടങ്ങളിലെല്ലാം അനുരഞ്ജനത്തിന് തയ്യാറാവുക എന്നാണ് ഇതുകൊണ്ട് അര്‍ത്ഥമാക്കുന്നത്.

നിര്‍ഭാഗ്യവശാല്‍, ഇപ്പോള്‍ തന്നെ ദ്രവിച്ചുകൊണ്ടിരിക്കുന്ന വാഷിംഗ്ടണിലെ സ്ഥിതിഗതികള്‍ കൂടുതല്‍ വിഷലിപ്തമാക്കാനാണ് മിക്ക റിപ്പബ്ലിക്കന്‍ കോണ്‍ഗ്രസ് അംഗങ്ങളും ശ്രമിക്കുന്നതെന്ന് വേണം അനുമാനിക്കാന്‍. ഹിലാരി ജയിക്കുകയാണെങ്കില്‍ രാജ്യത്തു നടക്കുന്ന അന്വേഷണം വര്‍ഷങ്ങളുടെ ചളിക്കുഴിയില്‍ താഴ്ത്തുമെന്ന് സര്‍ക്കാര്‍ പരിഷ്‌കരണ കമ്മിറ്റിയുടെയും ഹൗസ് ഓവര്‍സൈറ്റിന്റെയും ചെയര്‍മാനും റിപ്പബ്ലിക്കനുമായ ജേസണ്‍ ചഫെറ്റ്‌സ് (ഉറ്റാഹ്) പ്രതിജ്ഞ ചെയ്തു. സുപ്രീം കോടതിയിലേക്കുള്ള ക്ലിന്റണിന്റെ ഏത് നാമനിര്‍ദ്ദേശത്തേയും റിപ്പബ്ലിക്കന്മാര്‍ തടന്നതിനുള്ള സാധ്യതയാണ് സെനറ്റര്‍ ടെഡ് ക്രൂസ് (ടെക്‌സാസ്) ഉയര്‍ത്തുന്നത്. എന്നാല്‍ ഇപ്പോള്‍ യഥാര്‍ത്ഥ ബോംബിനെ കുറിച്ചാണ് റിപ്പബ്ലിക്കന്മാര്‍ നിര്‍ലജ്ജവും നിരുത്തരവാദപരമായി ചര്‍ച്ച ചെയ്യുന്നത്: കുറ്റവിചാരണ (impeachment). 

‘അവര്‍ ജയിക്കുമെന്ന് അനുമാനിക്കുകയും അന്വേഷണം മുന്നോട്ട് പോവുകയും കുറ്റാരോപണം നിലനില്‍ക്കുകയും ചെയ്യുന്ന സാഹചര്യത്തില്‍, ഭരണഘടന പ്രകാരം പ്രതിനിധി സഭ ഒരു പുറത്താക്കല്‍ വിചാരണയുമായി മുന്നോട്ടു പോകും,’ എന്ന് ആഭ്യന്തര സുരക്ഷ കമ്മിറ്റിയുടെ അദ്ധ്യക്ഷനും റിപ്പബ്ലിക്കനുമായ മൈക്കിള്‍ മക്കൗള്‍ (ടെക്‌സാസ്) കഴിഞ്ഞാഴ്ച പറഞ്ഞു. ഇംപീച്ച്‌മെന്റിനെ കുറിച്ച് വാഷിംഗ്ടണ്‍ പോസ്റ്റ് ചോദിച്ചപ്പോള്‍, ‘എല്ലാ സാധ്യതകളും പരിഗണനയിലുണ്ട്,’ എന്നാണ് ഒരു ജുഡീഷ്യറി സബ്കമ്മിറ്റിയുടെ അദ്ധ്യക്ഷന്‍ ട്രെന്റ് ഫ്രാങ്ക്‌സ് (അരിസോണ) പ്രതികരിച്ചത്. ‘ഉയര്‍ന്ന കുറ്റകൃത്യം അല്ലെങ്കില്‍ ശിക്ഷാര്‍ഹമായ കുറ്റം, ഞാന്‍ അനുകൂലിക്കും,’ എന്ന് സെനറ്റ് ആഭ്യന്തര സുരക്ഷ, സര്‍ക്കാര്‍ കാര്യ കമ്മിറ്റി തലവന്‍ സെനറ്റര്‍ റോണ്‍ ജോണ്‍സണ്‍ (വിസ്‌കോസിന്‍) വിസ്‌കോസിനിലെ ഒരു പത്രത്തിനോട് പറഞ്ഞു. ‘ഭരണഘടന പ്രതിസന്ധിയെ’ കുറിച്ച് മറ്റ് ചില ഉയര്‍ന്ന റിപ്പബ്ലിക്കന്മാര്‍ മുന്നറിയിപ്പ് നല്‍കുന്നു. ഇത്തരം പ്രസ്താവനകളെ കുറിച്ച് സഭയുടെ സ്പീക്കര്‍ പോള്‍ റയന്‍സിനോട് ഞങ്ങള്‍ ചോദിച്ചപ്പോള്‍ ഒരു വക്താവ് ഇങ്ങനെ മറുപടി നല്‍കി, ‘ഡമോക്രാറ്റുകളെ തോല്‍പ്പിക്കുന്നതില്‍ മാത്രമാണ് ഇപ്പോള്‍ ഞങ്ങളുടെ ശ്രദ്ധ’. ജോണ്‍സണിനോടൊപ്പം പ്രചാരണത്തില്‍ സ്പീക്കര്‍ പങ്കെടുക്കുമെന്നും അവര്‍ അറിയിച്ചു.

പുതിയതും സ്‌ഫോടനാത്മകവുമായ ചില പുതിയ വെളിപ്പെടുത്തലുകള്‍ ഒഴിച്ചുനിറുത്തിയാല്‍, പുറത്താക്കല്‍ നീക്കം ആത്യന്തികമായി പരാജയപ്പെടും. സെനറ്റിലെ മൂന്നില്‍ രണ്ട് ഭൂരിപക്ഷം കുറ്റവിധിക്ക് മതിയാവില്ല എന്ന് മാത്രമല്ല ഇത്തരത്തിലുള്ള ഒരു ഫലം വിഭാഗീയതയ്ക്കപ്പുറം മറ്റ് ചില കാര്യങ്ങളിലേക്ക് കൂടി വിരല്‍ ചൂണ്ടുന്നു. താഴെ പറയുന്ന വാചകം എഴുതപ്പെടേണ്ടത് തന്നെയില്ല: ക്ലിന്റണെ പുറത്താക്കാന്‍ അല്ലെങ്കില്‍ അവരെ പുറത്താക്കുന്നതിനെ കുറിച്ച് സംസാരിക്കാന്‍ പോലും പ്രാപ്തമായ ആരോപണങ്ങളൊന്നും അവരുടെ മേലില്ല. ഡമോക്രാറ്റിക് സ്ഥാനാര്‍ത്ഥിക്കെതിരെ ആസന്നമായ കുറ്റാരോപണത്തിന് അല്ലെങ്കില്‍ കുറ്റാരോപണം ഒരു യഥാര്‍ത്ഥ സാധ്യതയാക്കുന്നതിന് ലഭ്യമായ തെളിവികളൊന്നുമില്ല, മറിച്ചാണ് പറയപ്പെടുന്നതെങ്കിലും. മറിച്ച്, വിലകുറഞ്ഞ രാഷ്ട്രീയ ലാഭങ്ങള്‍ക്കായി തങ്ങളുടെ അനിതരസാധാരണ കോണ്‍ഗ്രസ് ഭൂരിപക്ഷം (ദുര്‍)വ്യയം ചെയ്യാന്‍ ഒരു പാര്‍ട്ടി തയ്യാറെടുക്കുന്നതാണ് പ്രചാരണത്തിന്റെ അവസാന ദിവസങ്ങളില്‍ രാജ്യം കണ്ടുകൊണ്ടിരിക്കുന്നത്.

വിഭാഗീയതയും അധികാരത്തിനായുള്ള നഗ്നമായ ആര്‍ത്തിയും നിയമവാഴ്ചയെയും അടിസ്ഥാന പൗര ചട്ടങ്ങളെയും അടിച്ചമര്‍ത്തുകയാണ്. ഏതെങ്കിലും കുറ്റകൃത്യം ആരോപിക്കപ്പെടുകയോ ശിക്ഷിക്കപ്പെടുകയോ ചെയ്യാത്ത ഒരു രാഷ്ട്രീയ സ്ഥാനാര്‍ത്ഥിയെ തകര്‍ക്കുന്നതിനുള്ള വ്യക്തമായ ശ്രമങ്ങളുടെ ഭാഗമായി, നിയമം നടപ്പാക്കുന്ന ഉദ്യോഗസ്ഥര്‍ തിരഞ്ഞെടുത്ത രേഖകള്‍ ചോര്‍ത്തുക വഴി, എഫ്ബിഐയും ഒരു പ്രസിഡന്റ് തിരഞ്ഞെടുപ്പിലേക്ക് വലിച്ചിഴയ്ക്കുന്നു. മെനഞ്ഞുണ്ടാക്കിയ ആരോപണങ്ങളുടെ പേരില്‍ അടുത്ത പ്രസിഡന്റിനെ പുറത്താക്കും എന്ന വാചകങ്ങള്‍ ഇപ്പോള്‍ സാധാരണമായിരിക്കുന്നു. തങ്ങളുടെ നികൃഷ്ടമായ രാഷ്ട്രീയ സഹജവാസനകള്‍ക്ക് മുന്നില്‍ കീഴടങ്ങുന്നത് തങ്ങളുടെ രാജ്യത്തെ അടിയറവയ്ക്കുന്നതിനേക്കാള്‍ പ്രധാനമാണോ എന്ന് റിപ്പബ്ലിക്കന്മാര്‍ സ്വയം ചോദിക്കേണ്ടിയിരിക്കുന്നു.  

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍