UPDATES

യുഎസ് പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ മല്‍സരിക്കുവാന്‍ മലയാളികളും

അഴിമുഖം പ്രതിനിധി

ഇത്തവണത്തെ യുഎസ് പാര്‍ലമെന്റ് (കോണ്‍ഗ്രസ്) തിരഞ്ഞെടുപ്പില്‍ മല്‍സരിക്കുവാന്‍ മലയാളികളും രംഗത്ത്. കോട്ടയം വാഴൂര്‍ സ്വദേശി പീറ്റര്‍ ജേക്കബ്ബും(30), പാലക്കാട് സ്വദേശി പ്രമീള ജയപാലു(49)മാണ് തിരഞ്ഞെടുപ്പില്‍ അങ്കത്തിനിറങ്ങുന്നത്. ന്യൂജഴ്സിയില്‍ നിന്നാണ് പീറ്റര്‍ ജേക്കബ്ബ് മത്സരിക്കുന്നത്. പ്രമീള ജയപാല്‍ വാഷിംഗ്ടണില്‍ നിന്നും പാര്‍ലമെന്റ് പോരാട്ടത്തില്‍ ഇറങ്ങും. ഫ്ളോറിഡയില്‍ നിന്നു മലയാളിയായ ലതിക മേരി തോമസും രംഗത്തുണ്ടായിരുന്നെങ്കിലും പ്രൈമറിയില്‍ 1492 വോട്ടിനു പരാജയപ്പെട്ടു. നവംബര്‍ എട്ടിനു യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിനൊപ്പമാണു പാര്‍ലമെന്റിലേക്കും മറ്റുമുള്ള തിരഞ്ഞെടുപ്പുകളും നടക്കുക.

ജനപ്രതിനിധി സഭയിലേക്ക് മല്‍സരിക്കുന്ന പീറ്റര്‍ ജേക്കബ് ഡമോക്രാറ്റിക് പാര്‍ട്ടിയുടെ പിന്തുണയോടെയാണ് തിരഞ്ഞെടുപ്പില്‍ നില്‍ക്കുന്നത്. നിലവില്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ സിറ്റിങ് സീറ്റായ ന്യൂജഴ്സി ഏഴാം മണ്ഡലത്തിലാണ് പീറ്റര്‍ മല്‍സരിക്കുന്നത്. നിലവില്‍ വാഷിംഗ്ടണ്‍ സ്റ്റേറ്റ് സെനറ്റ് അംഗമായ പ്രമീള ജയപാല്‍ വാഷിംഗ്ടണ്‍ സംസ്ഥാനത്തെ ഏഴാം മണ്ഡലത്തിലാണ് മല്‍സരിക്കുന്നത്. ഡമോക്രാറ്റ് പാര്‍ട്ടിയുടെ സിറ്റിങ് സീറ്റായ വാഷിംഗ്ടണ്‍ സംസ്ഥാനത്തെ ഏഴാം മണ്ഡലത്തില്‍ പ്രമീളയുടെ എതിര്‍ സ്ഥാനാര്‍ഥിയും ഡമോക്രാറ്റ് പാര്‍ട്ടിയില്‍ നിന്നു തന്നെയാണ്. യുഎസ് പാര്‍ലമെന്റ് ജനപ്രതിനിധി സഭയില്‍ 435 സീറ്റും,  സെനറ്റിലേക്ക് 100 സീറ്റുമാണുള്ളത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍