UPDATES

യുഎസ് പലിശനിരക്ക് ഉയര്‍ത്തി; പക്ഷേ, ഇന്ത്യക്ക് അതൊരു നല്ല വാര്‍ത്തയല്ല

നോട്ട് നിരോധന തീരുമാനത്തിന്റെ ആഘാതം മൂലം അനിശ്ചിതത്വങ്ങളിലൂടെ കടന്നുപോകുന്ന ഇന്ത്യന്‍ സാമ്പത്തിക രംഗത്തിന് മറ്റൊരു തിരിച്ചടിയായി ഈ തീരുമാനം മാറും.

പലിശ നിരക്ക് ഒരു പോയിന്റിന്റെ കാല്‍ഭാഗം കണ്ടു വര്‍ദ്ധിപ്പിക്കാനുള്ള യുണൈറ്റഡ് സ്റ്റേറ്റ്‌സ് ഫെഡറല്‍ റിസര്‍വിന്റെ തീരുമാനം ഇന്ത്യന്‍ സമയം ബുധനാഴ്ച അര്‍ദ്ധരാത്രിയോടെ വന്നു; ഇന്ത്യയെ സംബന്ധിച്ച് അത്തരമൊരു തീരുമാനം വരാന്‍ ഇതിലും മോശമായ മറ്റൊരു സമയമില്ല. പ്രത്യേകിച്ചും 2017-ല്‍ കൂടുതല്‍ വേഗത്തിലുള്ള വര്‍ദ്ധനകള്‍ ഉണ്ടാകുമെന്ന ഒരു പ്രസ്താവന കൂടി പുറത്തുവരുമ്പോള്‍.

യുഎസിലെ ഉയര്‍ന്ന പലിശ നിരക്ക് മൂലധനം കൂടുതല്‍ ചിലവേറിയതാക്കുകയും അവിടെ നിന്നും ഫണ്ട് കണ്ടെത്താനുള്ള ഇന്ത്യന്‍ കമ്പനികളുടെ പ്രതീക്ഷകള്‍ക്ക് തിരിച്ചടിയാവുകയും ചെയ്യും. അതേസമയം തന്നെ, യുഎസില്‍ കൂടുതല്‍ ലാഭം കിട്ടുമെന്നതിനാല്‍ ഇന്ത്യയില്‍ നിന്നും മറ്റ് വികസ്വര കമ്പോളങ്ങളില്‍ നിന്നുമുള്ള മൂലധനം അങ്ങോട്ടേക്ക് ഒഴുകുകയും ചെയ്യും.

നോട്ട് നിരോധന തീരുമാനത്തിന്റെ ആഘാതം മൂലം അനിശ്ചിതത്വങ്ങളിലൂടെ കടന്നുപോകുന്ന ഇന്ത്യന്‍ സാമ്പത്തിക രംഗത്തിന് മറ്റൊരു തിരിച്ചടിയായി ഈ തീരുമാനം മാറും. രാജ്യത്തിന്റെ മൊത്തം സാമ്പത്തിക ഉത്പാദനത്തിന്റെ വളര്‍ച്ചയെ കുറിച്ചുള്ള തങ്ങളുടെ പ്രവചനങ്ങള്‍ ഇന്ത്യന്‍ റിസര്‍വ് ബാങ്ക് ഉള്‍പ്പെടെയുള്ള നിരവധി ഏജന്‍സികള്‍ വെട്ടിക്കുറച്ചു കഴിഞ്ഞു.

സമീപകാലത്ത്, ഇന്ത്യന്‍ സാമ്പത്തിക രംഗത്തിന് തിരിച്ചടികളുടെ വാര്‍ത്തകള്‍ കുത്തൊഴുക്കായി വന്നുകൊണ്ടിരിക്കുകയാണ്. എച്ച്1ബി വിസയുള്ളവര്‍ അമേരിക്കന്‍ തൊഴിലാളികള്‍ക്ക് പകരക്കാരാവുന്നത് താന്‍ അനുവദിക്കില്ലെന്ന് നിയുക്ത പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പ്രഖ്യാപിച്ച് കഴിഞ്ഞു. ഒന്നര വര്‍ഷത്തിലെ ഏറ്റവും ഉയര്‍ന്ന വിലയായ ബാരലിന് 57 ഡോളറായി ക്രൂഡ് ഓയില്‍ വില വര്‍ദ്ധിച്ചിരിക്കുന്നു. ഇന്ത്യന്‍ കമ്പനികളുടെ ഉത്പാദനം 1.9 ശതമാനം കണ്ട് ഇടിയുകയും ചെയ്തിരിക്കുന്നു.

കഴിഞ്ഞ വര്‍ഷം യുഎസ് അനുവദിച്ച 85,000 എച്ച്1ബി വിസകളില്‍ 15,000 ഏഴ് വന്‍കിട ഇന്ത്യന്‍ ഐടി കമ്പനികള്‍ക്കാണ് ലഭിച്ചത്. മറ്റേത് രാജ്യത്തിന് ലഭിച്ചതിനെക്കാളും കൂടുതലായിരുന്നു ഇത്. യുഎസില്‍ പോയി ജോലി ചെയ്യുന്നതിന് ഈ വിസ അനുമതി നല്‍കുന്നു.

bank

വാഹന ഇന്ധന വില വര്‍ദ്ധിക്കുമെന്നതാണ് ക്രൂഡ് ഓയില്‍ വില ഉയരുന്നതിന്റെ നേരിട്ടുള്ള പ്രത്യാഘാതം. ഇന്ത്യയില്‍ ഉത്പന്നങ്ങള്‍ അധികവും ട്രക്ക് വഴിയാണ് ഗതാഗതം ചെയ്യപ്പെടുന്നത് എന്നതിനാല്‍ മൊത്തം വിലക്കയറ്റത്തിന് ഇത് കാരണമാകും. വ്യാവസായിക ഉത്പാദന സൂചിക ഒക്ടോബറില്‍ ഇടിഞ്ഞത് നവംബറിലും തുടരുമെന്നാണ് പ്രവചനങ്ങള്‍. ഇതിനകം തന്നെ ഭീതിതമായി കഴിഞ്ഞിരിക്കുന്ന നോട്ട് നിരോധനത്തിന് നന്ദി പറയുക.

‘ഹൃസ്വകാല ദോഷങ്ങള്‍ ബുദ്ധിമുട്ടിക്കുന്നതായിരിക്കും,’ എന്ന് നൗഷാദ് ഫോബ്‌സ് പറയുന്നു. ‘സീസണല്‍ ആയിട്ടുള്ള ഡിമാന്‍ഡ് വര്‍ദ്ധിക്കാനും വിവാഹ കാലവുമായിരുന്നതിനാല്‍ ഡിമാന്‍ഡ് വര്‍ദ്ധിക്കുമെന്ന് പ്രതീക്ഷിച്ചിരുന്ന ഉപഭോക്തൃ കമ്പനികളുടെ ഡിമാന്‍ഡില്‍ 20 മുതല്‍ 30 ശതമാനം വരെ ഇടിവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. കമ്പനികള്‍ മുന്നില്‍ അനിശ്ചിതത്വം കാണുന്നതിനാല്‍ തന്നെ ഉപഭോക്തൃ ഡിമാന്‍ഡിലുള്ള ഇടിവിന് നിക്ഷേപിങ്ങളില്‍ ബഹുതല ആഘാതമായിരിക്കും സൃഷ്ടിക്കുക.’

ഐടി വ്യവസായ സംഘടനയായ നാസ്‌കോമിന്റെ തലവന്‍ ആര്‍ ചന്ദ്രശേഖറിന് കാര്യങ്ങള്‍ അത്ര നല്ലതാണ് എന്ന തോന്നലല്ല ഉള്ളത്.  ട്രംപ് കാലത്തെ വ്യാപാരികള്‍ നേട്ടങ്ങള്‍ കൊയ്യുമെന്ന് അദ്ദേഹം പ്രതീക്ഷിക്കുന്നു. ‘കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുമെന്നാണ് അമേരിക്കന്‍ ജനതയ്ക്ക് അദ്ദേഹം നല്‍കുന്ന വാഗ്ദാനം. സര്‍ക്കാര്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കില്ല, പക്ഷെ വാണിജ്യ സ്ഥാപനങ്ങള്‍ തൊഴില്‍ സൃഷ്ടിക്കും. അത് ഐടി സേവനങ്ങളില്‍ ഒഴിച്ചുകൂടാനാവാത്ത ഒന്നാണ്.’

തത്തുല്യമോ അല്ലെങ്കില്‍ അധികമോ ആയ യോഗ്യതകളും വൈദഗ്ധ്യവുമുണ്ടെങ്കിലും കുറഞ്ഞ കൂലി മാത്രം ആവശ്യപ്പെടുന്ന ഇന്ത്യക്കാരല്ല അമേരിക്കക്കാരില്‍ നിന്നും തൊഴിലുകള്‍ തട്ടിയെടുക്കുന്നതെന്ന് അദ്ദേഹം ചൂണ്ടിക്കാണിക്കുന്നു. ‘2018-ഓടെ, യോഗ്യതയുള്ള ഉദ്യോഗാര്‍ത്ഥികളുടെ അഭാവം മൂലം യുഎസില്‍ ഒരു മില്യണ്‍ ഐടി തസ്തികകള്‍ ഒഴിഞ്ഞു കിടക്കും,’ എന്ന് ചന്ദ്രശേഖര്‍ പറയുന്നു.

വ്യാവസായിക സംഘടനയായ എഫ്‌ഐസിസിഐയുടെ അദ്ധ്യക്ഷന്‍ ഹര്‍ഷവര്‍ദ്ധന്‍ നിയോതിയയും തന്റെ വിശ്വാസം ട്രംപില്‍ അര്‍പ്പിക്കുകയാണ്. ‘അദ്ദേഹം ചില പ്രസ്താവനകള്‍ നടത്തുകയും പിന്നീട് അവ പിന്‍വലിക്കുകയും ചെയ്തിട്ടുണ്ട്. അതുകൊണ്ട് തന്നെ അത് ഇന്ത്യയെ എങ്ങനെ ബാധിക്കുമെന്ന് ഇപ്പോള്‍ പറയാനാവില്ല,’ എന്ന് അദ്ദേഹം പറഞ്ഞു.

ഒക്ടോബര്‍-ഡിസംബര്‍ പാദത്തിലെ രാജ്യത്തിന്റെ സാമ്പത്തിക വളര്‍ച്ച ഒരു ശതമാനം കണ്ട് കുറയുമെന്ന് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ മുഖ്യ സാമ്പത്തിക ഉപദേഷ്ടാവ് സൗമ്യ കാന്തി ഘോഷ് കണക്കാക്കുന്നു. ‘ബാങ്കില്‍ നിന്നും പണം പിന്‍വലിക്കുന്നതിനുള്ള നിയന്ത്രണം എടുത്തുകളഞ്ഞാല്‍, നാലാം പാദത്തില്‍ ഒരു തിരിച്ചുവരവ് സംഭവിക്കാം,’ എന്നും അദ്ദേഹം പ്രവചിക്കുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍