UPDATES

വിദേശം

ഫെന്റാനൈൽ ഉപയോഗിച്ചുള്ള ആദ്യത്തെ വധശിക്ഷ ഇന്ന് നടപ്പാക്കും

രണ്ടുപേരെ കൊലപ്പെടുത്തിയ കേസില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട കാരി ഡീൻ മൂർ എന്നയാളെയാണ് ഫെന്റാനൈൽ ഉപയോഗിച്ച് കൊല്ലുക.

ഫെന്റാനൈൽ ഉപയോഗിച്ചുള്ള ആദ്യത്തെ വധശിക്ഷ യുഎസ്സിൽ ഇന്ന് നടപ്പാക്കും. ചരിത്രത്തിലാദ്യമായാണ് ഒരു രാജ്യം വധശിക്ഷ നടപ്പാക്കാൻ ഈ ഒപിയോയ്ഡ് ലഹരിമരുന്ന് ഉപയോഗിക്കുന്നത്. വൈദ്യരംഗത്ത് വേദനാസംഹാരിയായും ഉപയോഗിച്ചു വരുന്ന മരുന്നാണിത്. അമിതമായ അളവിൽ ശരീരത്തിലെത്തിയാൽ മരണം ഉറപ്പ്.

ഹെറോയിൻ, കൊക്കൈൻ എന്നിവയുമായി കലർത്തി ഈ മയക്കുമരുന്ന് ഉപയോഗിക്കുന്നവരുണ്ട്. അളവ് തെറ്റിയുള്ള മരണങ്ങളും ധാരാളമുണ്ടായിട്ടുണ്ട്. ചികിത്സാവശ്യത്തിന് ഇൻജക്ഷൻ വഴിയോ, തൊലിപ്പുറമെയുണ്ടാക്കുന്ന മുറിവു വഴിയോ, മൂക്കിലേക്ക് സ്പ്രേ ചെയ്തോ, വായിലേക്ക് സ്പ്രേ ചെയ്തോ എല്ലാം ഉപയോഗിക്കും.

1979ൽ കൊള്ളയടിക്കുന്നതിനായി രണ്ടുപേരെ കൊലപ്പെടുത്തിയ കേസില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട കാരി ഡീൻ മൂർ എന്നയാളെയാണ് ഫെന്റാനൈൽ ഉപയോഗിച്ച് കൊല്ലുക. ഇയാൾക്കിപ്പോൾ അറുപത് വയസ്സുണ്ട്. വെടിവെച്ചാണ് മൂർ കൊല നടത്തിയത്. 1980ൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ടു. കൊല നടന്ന് നാൽപ്പത് വർഷത്തോളം കഴിഞ്ഞാണ് ശിക്ഷ നടപ്പാക്കുന്നത്. കൊല നടത്തുമ്പോൾ മൂറിന് 21 വയസ്സായിരുന്നു.

ഓമാഹായിലെ കാബ് ഡ്രൈവർമാരെ കൊലപ്പെടുത്തി കൊള്ള നടത്തിയതാണ് മൂർ‍ ചെയ്ത കുറ്റം. ഇതിനായി മൂർ പ്രായമേറിയ കാബ് ഡ്രൈവർമാരെയാണ് ലക്ഷ്യം വെച്ചത്. ഇങ്ങനെ രണ്ടുപേരെ കൊലപ്പെടുത്തി. തികച്ചും ആസൂത്രിതമായ ഈ കൊലകൾ അന്ന് വലിയ കോളിളക്കമുണ്ടാക്കി.

2007ൽ ഇയാളുടെ വധശിക്ഷ നടപ്പാക്കാൻ ശ്രമങ്ങൾ നടന്നിരുന്നു. അന്ന് ഇലക്ട്രിക് ചെയറിലിരുത്തി കൊല്ലാമെന്നാണ് ആലോചിച്ചിരുന്നത്. എന്നാലിത് സുപ്രീംകോടതിയുടെ സ്റ്റേ വന്നതോടെ തടസ്സപ്പെട്ടു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍