UPDATES

എഡിറ്റര്‍

എന്റെ പുരയിടത്തില്‍ പോക്കിമോന്‍ കളിക്കാന്‍ കയറിപ്പോകരുത്!

പോക്കിമോന്‍ ജീവികളെ പിടിക്കാന്‍ നാടെങ്ങുമുള്ള കളിക്കാര്‍ തന്റെ പുരയിടത്തില്‍ കയറിയിറങ്ങുന്നത് ഒഴിവാക്കാന്‍ നിന്‍തെന്‍ഡോയ്ക്ക് എതിരെ കേസ് നല്‍കിയിരിക്കുകയാണ് ന്യൂ ജഴ്സി സ്വദേശിയായ ജെഫ്രി മാര്‍ഡര്‍.

ഗെയിം ഇറങ്ങി ഒരാഴ്ച കഴിഞ്ഞപ്പോഴേക്കും ഫോണും പിടിച്ചുകൊണ്ട് അപരിചിതര്‍ തന്റെ പുരയിടത്തിലൂടെ അങ്ങോട്ടും ഇങ്ങോട്ടും നടക്കുന്നത് കാണ്ടെണ്ടി വന്നു എന്നാണ് ജെഫ്രി പറയുന്നത്. ഏകദേശം അഞ്ചോളം കളിക്കാര്‍ വീടിനകത്തുള്ള പോക്കിമോന്‍ ജീവിയെ പിടിച്ചോട്ടെ എന്നു ചോദിച്ചു കതകില്‍ മുട്ടിയതായും ജെഫ്രി പരാതിയില്‍ സൂചിപ്പിച്ചിട്ടുണ്ട്. അനുവാദം ഇല്ലാതെയാണ് ഗെയിം കമ്പനി തന്റെ പുരയിടത്തില്‍ പോക്കിമോന്‍ ജീവികളെ സ്ഥാപിച്ചത് എന്നും പറയുന്നുണ്ട്.

ജെഫ്രിക്ക് മാത്രമല്ല ഈ അനുഭവം. മസാച്ചുസെറ്റ്സിലെ ഒരു വീട്ടുടമയും പരാതിനല്‍കിയിട്ടുണ്ട്. ഗെയിം റിലീസ് ആയ ശേഷം 15 ഓളം വിളിക്കാത്ത അതിഥികള്‍ വീട്ടില്‍ എത്തിയതായി പരാതിയില്‍ പറയുന്നു.

വിശദമായ വായനയ്ക്ക് ലിങ്ക് സന്ദര്‍ശിക്കാം

http://goo.gl/8aQhi8

  

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍