UPDATES

വിദേശം

യു എസ് സൈന്യം വഴിയിലുപേക്ഷിച്ചു; സിറിയന്‍ വിമതര്‍ക്ക് നേരെ ഐ എസ് ആക്രമണം

Avatar

വാഷിംഗ്ടണ്‍ പോസ്റ്റ്

ഇസ്ലാമിക് സ്റ്റേറ്റിന്റെ പ്രധാന കേന്ദ്രത്തിനുനേരെ സിറിയയിലെ വിമത സൈന്യം നടത്തിയ ആക്രമണം അമേരിക്കൻ യുദ്ധവിമാനങ്ങൾ ഗതിതിരിച്ചുവിട്ടത് മൂലം പരാജയപ്പെട്ടു എന്ന് യുഎസ് ഉദ്യോഗസ്ഥന്റെ വെളിപ്പെടുത്തൽ.

കിഴക്കൻ ഇറാഖിലെ ബുകാമൽ പ്രദേശം പിടിച്ചടക്കുന്നതിനായി വിമതർ നടത്തിയ ആക്രമണത്തിന് ഉപയോഗിച്ച യുദ്ധവിമാനങ്ങൾക്ക് പാതിവഴിയിൽ ഫലൂജയില്ലേക്ക് പോകാൻ നിർദ്ദേശം ലഭിച്ചതിനാലാണ് ഇത് സംഭവിച്ചതെന്ന് ഉദ്യോഗസ്ഥൻ പറഞ്ഞു.

ഇറാഖി സൈന്യം നടത്തിയ ആക്രമത്തിൽ നിന്നും പിന്തിരിഞ്ഞോടിയ ഐഎസ് ഭീകരരുടെ വാഹനങ്ങൾ ആക്രമിക്കുക എന്നതായിരുന്നു പദ്ധതിയെന്ന്‌ സൈനിക വക്താവ് കേണൽ ക്രിസ് ഗാർവർ വെളിപ്പെടുത്തി.

യുഎസ് വിമാനങ്ങൾ എത്തുന്നതിനു മുന്നേ ഇറാഖി യുദ്ധവിമാനങ്ങൾ നൂറുകണക്കിന് ഭീകരരെ വധിച്ചു എങ്കിലും തിരിച്ചടിച്ച ഭീകരരുടെ ആക്രമണത്തിൽ സിറിയൻ പടക്ക് തോറ്റ് പിന്മാറേണ്ടി വന്നു. ഐഎസിനെ എതിരിടാൻ ഒരു അറേബ്യൻ ശക്തിയെ സൃഷ്ടിക്കുക എന്ന പെന്റഗൺ യുദ്ധ തന്ത്രമാണ് ഇവിടെ പരാജയപ്പെട്ടത്.

യുദ്ധവിമാനങ്ങൾ തിരിച്ചു വിട്ട സാഹചര്യത്തിൽ ഐഎസ് ഭീകരരെ തുരത്തുന്നതിനായി സിറിയ ഇറാഖ് അതിർത്തികളിൽ വേണ്ടത്ര സന്നാഹനങ്ങളെ യുഎസ് കരുതിയിട്ടുണ്ടോ  ഉണ്ടോ എന്ന ചോദ്യം ഉയർന്നിരിക്കുകയാണ്.

“വിഭവങ്ങൾ പരിമിതമായ സാഹചര്യത്തിൽ മേൽത്തരമായ നേട്ടം നേടാനാണ് ശ്രമിക്കേണ്ടത്. മറ്റൊരു ലക്ഷ്യത്തിനു മുൻഗണന നല്കിയതിനാലാണ് പിന്മാറേണ്ടി വന്നത്,” യുഎസ് പിന്മാറ്റത്തെ ന്യായീകരിച്ച് കേണൽ ഗർവാർ ഗാർവർ പറഞ്ഞു.

“കണക്കുകൾ പ്രകാരം എട്ട് തവണയാണ് യുഎസ് സൈന്യം അന്ന് ആക്രമണം നടത്തിയത്. എന്നാൽ ബകുമലിൽ പരാജയം സംഭവിച്ചു”, അദ്ദേഹം പറഞ്ഞു,

എന്നാൽ ആക്രമണങ്ങൾ മുൻഗണന നിശ്ചയിച്ചാണ് നടത്തുന്നത് എന്ന് മുൻ സ്‌പെഷ്യൽ ഫോർസസ്‌ ഉദ്യോഗസ്ഥാനായ ഡേവിഡ് മാക്സ് വെൽ പറഞ്ഞു. ” യുദ്ധഭൂമിയിൽ പെട്ടന്ന് ഫലങ്ങൾ സൃഷ്ടിക്കുമ്പോൾ വീഴ്ചയെ പറ്റി ചിന്തിക്കാറില്ല. കഴിഞ്ഞ പതിനഞ്ചു വർഷമായി ചെയ്തു പോരുന്ന ശീലമാണ് ഇത്,” അദ്ദേഹം പറഞ്ഞു.

പദ്ധതി പരാജയപ്പെടാൻ മറ്റു കാരണങ്ങൾ ഉണ്ടെന്നു സിറിയൻ സൈന്യം അഭിപ്രായപ്പെട്ടു. ആക്രമണത്തെ പ്രദേശവാസികൾ സഹായിക്കും എന്ന ധാരണ വിനയായി. റേഡിയോയിലൂടെ സന്ദേശം നൽകിയിരുന്നെങ്കിലും പ്രദേശവാസികളെ കൂട്ടിവരുത്തുന്നതിൽ വീഴ്ച പറ്റിയെന്നു ന്യു സിറിയൻ ആർമി വക്താവ് അബ്ദുൽസലാം മുൻസിൽ പറഞ്ഞു. 

പെട്ടന്നുണ്ടായ ഐഎസ് ആക്രമണത്തിൽ പിൻവാങ്ങേണ്ടി വന്നു എന്നും ആക്രമണത്തിൽ അഞ്ചു പേർ കൊല്ലപ്പെട്ടതായും ന്യു സിറിയൻ ആർമി അറിയിച്ചു.  

എന്നാൽ പിന്നാലെ യുഎസ് സൈന്യത്തോടൊപ്പം ചേർന്നു നടത്തിയ ആക്രമണം വിജയകരമാണ് എന്നു വക്‌താക്കൾ പറഞ്ഞു. “ഐഎസ് തങ്ങളുടെ സുരക്ഷിത സ്ഥലത്തു ഒട്ടും സുരക്ഷിതരല്ല,” അവർ പറഞ്ഞു.

ബുകാമൽ പദ്ധതി പുരോഗമിക്കുകയാണെന്നും ഐഎസിനെതിരെയുള്ള യുദ്ധം അവസാനിച്ചിട്ടില്ല എന്നും ഗാർവർ പറഞ്ഞു. ഐഎസും ആക്രമണം നടത്തുന്നുണ്ട്. ന്യു സിറിയൻ ആർമിയുടെ മേധാവി തങ്ങൾക്കു നേരെ ബുധനാഴ്‌ച വൈകിട്ടും ആക്രമണം നടന്നതായി വെളിപ്പെടുത്തി.

നൂറിൽ താഴെ മാത്രം അംഗസംഖ്യയുള്ള സിഐഎ പിന്തുണയോടു കൂടെ പ്രവർത്തിക്കുന്ന സൈന്യമാണ് ന്യു സിറിയൻ ആർമി. തുർക്കിയിൽ 2015-ൽ തിരഞ്ഞെടുക്കപ്പെട്ട ബുകാമൽ പ്രദേശവാസികളാണ് ഇവർ. ജോർദാനിൽ പരിശീലനം നേടിയ ശേഷം ഇവരെ ഐഎസിനെ എതിരിടാൻ സിറിയയിൽ നിയോഗിക്കുകയായിരുന്നു.

ജോർദാനിൽ വെച്ചു യുഎസ്, യുകെ സൈന്യങ്ങളുടെ മേൽനോട്ടത്തിൽ പരിശീലനം സിദ്ധിച്ച ഇവർ നേരിട്ട പരാജയം പെന്റഗൺ പ്രോഗ്രാമിനേറ്റ കനത്ത പ്രഹരമാണ്.  

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍