ഇസ്ലാമിക് സ്റ്റേറ്റിന്റെ എണ്ണ ഖനന സൗകര്യങ്ങളും സാമ്പത്തിക സ്ഥാപനങ്ങള്‍ക്കും മേല്‍ അമേരിക്ക മാസങ്ങളായി നടത്തി വരുന്ന ആക്രമണത്തെ തുടര്‍ന്ന് സംഘടന സാമ്പത്തിക പ്രതിസന്ധിയിലായെന്ന് റിപ്പോര്‍ട്ടുകള്‍. ഭീകരര്‍ക്ക് ശമ്പളം കൊടുക്കാനും മറ്റു പ്രവര്‍ത്തനങ്ങള്‍ക്കുമുള്ള പണം കണ്ടെത്താനാകാതെ ബുദ്ധിമുട്ടുകയാണെന്നാണ് അമേരിക്കന്‍ ഏജന്‍സികള്‍ പറയുന്നത്.