UPDATES

വിദേശം

അമേരിക്ക ഒളിഞ്ഞുനോക്കുന്നു; പട്ടികയില്‍ ബി.ജെ.പിയും

Avatar

എലെന്‍ നകാഷിമ, ബാര്‍ട്ടന്‍ ഗെല്‍മാന്‍
(വാഷിംഗ്ടണ്‍ പോസ്റ്റ്)

അമേരിക്കയിലെ ദേശീയ സുരക്ഷാ ഏജന്‍സിയുടെ (National Security Ajency) രഹസ്യ നിരീക്ഷണത്തില്‍നിന്നും, ലോകത്തെ നാലു രാഷ്ട്രങ്ങളൊഴിച്ച് മറ്റൊരു വിദേശ രാജ്യത്തിനും രക്ഷയില്ലെന്നാണ് ഇപ്പോള്‍ പുറത്തായ അതീവ രഹസ്യരേഖകള്‍ വെളിപ്പെടുത്തുന്നത്.

 

ബ്രിട്ടന്‍, കാനഡ, ആസ്ട്രേലിയ, ന്യൂസിലാണ്ട് എന്നീ 5 കണ്ണുകള്‍ (Five Eyes) എന്നു അമേരിക്ക വിളിക്കുന്ന സംഘമാണ് ഇത്. എന്നാല്‍ 2010-ലെ ഒരു നിയമ രഹസ്യരേഖ സൂചിപ്പിക്കുന്നത് എന്‍ എസ് എ-ക്കു വിദേശത്തെ തങ്ങളുടെ ലക്ഷ്യങ്ങളുടെ വിനിമയങ്ങള്‍ മാത്രമല്ല, അവരെക്കുറിച്ചുള്ള വിനിമയങ്ങള്‍ക്കൂടി നിരീക്ഷിക്കാന്‍ വ്യാപകമായ അധികാരം ലഭിച്ചു എന്നാണ്.

 

വിദേശ രഹസ്യ നിരീക്ഷണ കോടതിയുടെ അനുമതിപ്രകാരം- മുന്‍ എന്‍ എസ് എ കരാര്‍ തൊഴിലാളി എഡ്വേര്‍ഡ് സ്നോഡന്‍ ചോര്‍ത്തിയ രേഖകളില്‍പ്പെടും ഇത്- യു എസ് രഹസ്യ ഏജന്‍സികള്‍ക്ക് മതിയായ താത്പര്യങ്ങളുള്ള 193 രാജ്യങ്ങളുണ്ട്. ലോകബാങ്ക്, ഐ എം എഫ്, യൂറോപ്യന്‍ യൂണിയന്‍, അന്താരാഷ്ട്ര ആണവ ഏജന്‍സി എന്നിവയും ഇതില്‍പ്പെടുന്നു.

 

 

അനുമതി ലഭിച്ച എല്ലാ രാജ്യങ്ങളുടെയും സ്ഥാപനങ്ങളുടെയും മേല്‍ എന്‍ എസ് എ ചാരപ്പണി എപ്പോഴും നടത്തുന്നില്ല. അതിനുള്ള അനുമതി ലഭിച്ചിരിക്കുന്നു. ഇതുതന്നെ സ്വകാര്യതയുടെയും മറ്റ് സര്‍ക്കാരുകളുടെയും മേലുള്ള കടന്നുകയറ്റമാണ്. എന്നാല്‍ എന്‍ എസ് എ അധികൃതര്‍ ഇത്തരമൊരു അനുമതിയെക്കുറിച്ച് പ്രതികരിക്കാന്‍ വിസമ്മതിക്കുകയാണ്.

 

എന്നാല്‍ എല്ലാ രാജ്യങ്ങളെയും ഇത്തരം അനുമതിയുടെ കീഴില്‍ കൊണ്ടുവരിക എന്നതാണ് യു എസ്  മുന്‍ ഉദ്യോഗസ്ഥര്‍ പറയുന്നത്. പലതും അമേരിക്കയുടെ അടിയന്തിര രഹസ്യാന്വേഷണ അജണ്ടയില്‍ വരുന്നില്ലെങ്കില്‍ക്കൂടി.

 

“അമേരിക്കയുമായി അടുപ്പമുള്ള ഒരു രാജ്യത്ത് മാനുഷിക പ്രതിസന്ധി ഉണ്ടായിക്കൂടെന്നില്ല. അമേരിക്കക്കാരെ കൂട്ടത്തോടെ ഒഴിപ്പിക്കേണ്ട സാഹചര്യവും. അത്തരമൊരു സമയത്ത് ഈ അനുമതിയില്ലെങ്കില്‍ അത് സംബന്ധിച്ച രഹസ്യവിവര ശേഖരണം അസാധ്യമാവും,” പേര് വെളിപ്പെടുത്താന്‍ ആഗ്രഹിക്കാത്ത ഒരു ഉദ്യോഗസ്ഥന്‍ പറഞ്ഞു.

 

FISA ഭേദഗതി നിയമത്തിലെ 702-ആം വകുപ്പ് പ്രകാരമാണ് എന്‍ എസ് എ വിദേശലക്ഷ്യങ്ങളിലെ ഇ- മെയിലുകളും ഫോണ്‍ വിളികളും ചോര്‍ത്തുന്നത്. അറ്റോര്‍ണി ജനറലും ദേശീയ സുരക്ഷാ ഡയറക്ടരും ഒപ്പുവെക്കുന്ന വിദേശ സര്‍ക്കാര്‍ അനുമതി, വിദേശ രഹസ്യ നിരീക്ഷണ കോടതി എല്ലാ വര്‍ഷവും അനുമതി നല്‍കുന്ന മൂന്നു രേഖകളില്‍ ഒന്നാണ്. ഭീകരവാദവിരുദ്ധവും, ആണവായുധവ്യാപന വിരുദ്ധവുമാണ്  മറ്റ് രണ്ടെണ്ണം.

 

നിരീക്ഷണത്തിനും അമേരിക്കക്കാരുടെ സ്വകാര്യത സംരക്ഷിക്കുന്നതിനുമുള്ള ചട്ടങ്ങളും ഇതോടൊപ്പം കോടതി അംഗീകരിക്കുന്നു. ഒരാളെ അല്ലെങ്കില്‍ ഒരു രാജ്യത്തെ/സ്ഥാപനത്തെ നിരീക്ഷിക്കുന്നതിനുള്ള അടിസ്ഥാനം ദേശീയ രഹസ്യ മുന്‍ഗണന ചട്ടക്കൂടിനൊപ്പം ഈ അനുമതിയുമാണ്. ഇത്തരം രഹസ്യ നിരീക്ഷണത്തിനായി ഉള്‍പ്പെടുത്തുന്ന വിദേശീയര്‍ “ഈ വിദേശ ശക്തികളുമായി ബന്ധപ്പെട്ട രഹസ്യവിവരങ്ങള്‍ ലഭിക്കാനോ സംവേദനം ചെയ്യപ്പെടാനോ സാധ്യതയുള്ളവരാണെന്ന്” ഇത് സംബന്ധിച്ചു നല്കിയ സത്യവാങ്മൂലത്തില്‍ പറയുന്നു.

 

വിദ്യാഭ്യാസ വിചക്ഷണര്‍, മാധ്യമപ്രവര്‍ത്തകര്‍, മനുഷ്യാവകാശ പ്രവര്‍ത്തകര്‍ എന്നിവരെല്ലാം ഇതിന്റെ പരിധിയില്‍ ഉള്‍പ്പെടാം. Five Eye രാജ്യങ്ങളുമായുള്ള കരാറില്‍പ്പോലും ഒഴിവുകളുണ്ട്.  ഈ രാജ്യങ്ങളില്‍ നിന്നുള്ള ഫോണ്‍ വിളികള്‍ ഏജന്‍സിയുടെ സംവിധാനം യാന്ത്രികമായി അരിച്ചെടുക്കുന്നു. പക്ഷേ, ബ്രിട്ടീഷ് വിര്‍ജിന്‍ ഐലണ്ട് പോലുള്ള തങ്ങളുടെ 28 പരമാധികാര പ്രദേശങ്ങളുടെ മേല്‍ ഇത് ചെയ്യുന്നില്ല.

 

ഏത് തരത്തിലുള്ള വിദേശ രഹസ്യലക്ഷ്യവും ഈ നിരീക്ഷണത്തിന് ചോര്‍ത്താം. അത് റഷ്യയുടെ മുങ്ങിക്കപ്പല്‍വേധ സാങ്കേതികവിദ്യയോ, അമേരിക്കാന്‍ കമ്പനികളുടെ കമ്പ്യൂട്ടറില്‍ നുഴഞ്ഞുകയറാനുള്ള ചൈനീസ് ശ്രമമോ ആകാം.

 

“അമേരിക്കക്ക് പുറത്തുണ്ടെന്നു യുക്തിസഹമായി തോന്നുന്ന വിദേശീയരെ മാത്രമേ”ലക്ഷ്യം വെക്കൂ എന്നാണ് എന്‍ എസ് എ വക്താവ് വാനീ വിനെസ് പറഞ്ഞത്.

 

 

യാഥാര്‍ത്ഥ്യബോധത്തോടെയായിരിക്കണം നിരീക്ഷണസംവിധാനം രൂപപ്പെടുത്തേണ്ടതെന്ന് പ്രസിഡണ്ട് ഒബാമ ജനുവരിയില്‍ നല്കിയ ഒരു നിര്‍ദേശത്തില്‍ പറഞ്ഞകാര്യം വിനെസ് ഓര്‍മ്മിപ്പിക്കുന്നു. ഏതാണ്ട് ഒരു ഡസനോളം വിദേശ രാഷ്ട്രതലവന്‍മാരെ നിരീക്ഷിക്കേണ്ടെന്നും ഇത്തരം നിര്‍ണ്ണായക തീരുമാനങ്ങള്‍ ഉന്നതതലത്തില്‍ അവലോകനം ചെയ്യണമെന്നും ഒബാമ നിര്‍ദ്ദേശിച്ചിരുന്നു.

 

2013-ല്‍ സര്‍ക്കാര്‍ ഏതാണ്ട് 90,000 വിദേശ പൌരന്മാരെയും സ്ഥാപനങ്ങളെയും നിരീക്ഷണത്തിന് വിധേയമാക്കിയതായി കഴിഞ്ഞ വെള്ളിയാഴ്ച്ച ദേശീയ രഹസ്യ ഏജന്‍സിയുടെ ഡയറക്ടറുടെ കാര്യാലയം പുറത്തുവിട്ട സുതാര്യതാ റിപ്പോര്‍ടില്‍ പറയുന്നു. എന്നാല്‍ നിരവധി ബില്ല്യണ്‍ ആളുകള്‍ അമേരിക്കന്‍ ഇ- മെയില്‍ സേവനങ്ങള്‍ ഉപയോഗിയ്ക്കുന്ന നിലക്ക് ഈ  എണ്ണം കുറവാണെന്നാണ് സാങ്കേതികവിദ്യ- വ്യവസായ അഭിഭാഷകര്‍ പറയുന്നത്.

 

എന്നാലും, അമേരിക്കക്കാരുടെ സ്വകാര്യതാ സുരക്ഷയെക്കുറിച്ച് പല നിയമനിര്‍മ്മാതാക്കള്‍ക്കു ആശങ്കയുണ്ട്. 2008-ലെ നിയമത്തിനു ശേഷം ഇത്തരം ആശങ്കകള്‍ കൂടിയിരിക്കുന്നു. കാരണം ലക്ഷ്യം വെക്കുന്നവരുടെ ആശയവിനിമയം മാത്രമല്ല അവരെക്കുറിച്ചുള്ള വിവരവിനിമയങ്ങളും നിരീക്ഷണത്തിന് വിധേയമാണ്. കോടതി അനുമതിയോടെ ഇതിന്റെ വ്യാപ്തി വിപുലമാക്കിയിരിക്കുന്നു.

 

ഒരു പ്രത്യേക ലക്ഷ്യത്തെപ്പറ്റിയുള്ള ഇ-മെയില്‍ വിലാസവും ഫോണ്‍ നുമ്പരും പരാമര്‍ശിക്കുന്ന 46,000 ആഭ്യന്തര  ഇ-മെയിലുകളാണ് ഒരു വര്ഷം ഹോര്‍ത്തിയതെന്ന് ഇത് സംബന്ധിച്ചു എന്‍ എസ് എ നല്കിയ മാതൃകകള്‍ പരിഗണിക്കവേ 2011-ല്‍ ഒരു FISA കോടതി അഭിപ്രായപ്പെട്ടിരുന്നു.

 

“2008-ല്‍ കോണ്‍ഗ്രസ് 702-ആം വകുപ്പ് അംഗീകരിച്ചപ്പോള്‍ ഒരു പ്രത്യേക വ്യക്തിയുടെ പേരുണ്ടെങ്കില്‍ അമേരിക്കക്കാരുടെ ആശയവിനിമയങ്ങള്‍ ചോര്‍ത്തും എന്ന ധാരണ മിക്ക കോണ്‍ഗ്രസ് അംഗങ്ങള്‍ക്കും ഉണ്ടായിരുന്നില്ല,” എന്നാണ് “about collection” എന്നറിയപ്പെടുന്ന ഈ വിവരശേഖരണം ചുരുക്കാന്‍ നിയമം അവതരിപ്പിച്ച സെനറ്റര്‍ റോണ്‍ വെയ്ഡെന്‍ പറഞ്ഞു. “ഇത് ശരിക്കുമുള്ള ദേശീയ സുരക്ഷാ ഭീഷണിയാണെങ്കില്‍ സ്വകാര്യതയുടെ അതിലംഘനം വളരെക്കുറച്ചേ ഉണ്ടാകൂ. ഇത് അതിലും വിപുലമാണ്. അമേരിക്കക്കാരുടെ തികച്ചും ആഭ്യന്തരമായ ആശയവിനിമയങ്ങളാണ് ചോര്‍ത്തുന്നത്.” 

ബെസ്റ്റ് ഓഫ് അഴിമുഖം 

ഭരണകൂടം ഒളിഞ്ഞു നോക്കുമ്പോള്‍
പത്രക്കാരേ, പത്തു രാജ്യങ്ങളെ സൂക്ഷിക്കുക
ഇന്ത്യന്‍ രഹസ്യാന്വേഷണം പക്ഷം പിടിക്കുമ്പോള്‍
അമേരിക്ക വീണ്ടും പ്രതിക്കൂട്ടില്‍ – യാഹൂ, ഗൂഗിള്‍ അക്കൌണ്ടുകള്‍ ചോര്‍ത്തുന്നു
അമേരിക്കയ്ക്ക് മുന്നില്‍ മുട്ടിടിക്കുന്നവരോട്

എന്നാല്‍ ഇത്തരം തികച്ചും ആഭ്യന്തരമായ ഇ-മെയിലുകള്‍ മൊത്തം ചോര്‍ത്തലിന്റെ 1% മാത്രമേ വരൂ എന്നാണ് അധികൃതര്‍ അവകാശപ്പെടുന്നത്.

 

ചുരുക്കത്തില്‍, ആശയവിനിമയത്തില്‍ അമേരിക്കക്കാരുടെ വ്യക്തിവിവരം പ്രധാനപ്പെട്ടതല്ലെങ്കില്‍ അത് മറച്ചുവെച്ചു മാത്രമേ മറ്റൊരു ഏജന്‍സിക്ക് കൈമാറാവൂ. യാഹൂ, ഗൂഗിള്‍ തുടങ്ങിയ സ്ഥാപനങ്ങളില്‍ നിന്നും നേരിട്ടല്ലാതെ വന്‍തോതില്‍ വിവരകൈമാറ്റം നടത്തുന്ന കമ്പനികളില്‍ നിന്നും ശേഖരിച്ച ആശയവിനിമയങ്ങള്‍ അഞ്ചു കൊല്ലത്തിന് പകരം രണ്ടു വര്‍ഷമാണ് സൂക്ഷിക്കുന്നത്. വളരെ പ്രധാനപ്പെട്ട പലതും വേര്‍തിരിക്കുകയും എന്‍ എസ് എ ഡയറക്ടറുടെ അനുമതിയോടെ മാത്രമേ ഉപയോഗിക്കാവൂ.

 

എന്നാല്‍ ചട്ടങ്ങളില്‍ നിരവധി ഒഴിവുകളുണ്ടെന്ന് സ്വകാര്യതയ്ക്കു വേണ്ടി വാദിക്കുന്നവര്‍ പറയുന്നു. ഗണ്യമായ തോതില്‍ വിദേശ രഹസ്യമോ, ഒരു കുറ്റകൃത്യത്തിന്റെ തെളിവൊ ഉണ്ടെങ്കില്‍ ആഭ്യന്തര വിനിമയങ്ങളും കൈമാറാം. എന്നാല്‍ വിദേശ രഹസ്യങ്ങള്‍ എന്നതിനു വളരെ അയഞ്ഞ വ്യാഖ്യാനമാണ് നല്കിയിരിക്കുന്നതെന്ന് അവര്‍ പറയുന്നു. അഭിഭാഷകനും കക്ഷിയും തമ്മിലുള്ള ചില വിവരകൈമാറ്റങ്ങള്‍ വരെ ഇങ്ങനെ ചോര്‍ത്താം.

 

നിയമമനുസരിക്കുന്ന സാധാരണ വിദേശീയരുടെ വിവരങ്ങള്‍ ചോര്‍ത്താനാണ് കോടതി അനുമതി ദുരുപയോഗം ചെയ്യുക എന്നു പൌരാവകാശപ്രവര്‍ത്തകയായ ജെന്നിഫര്‍ ഗ്രാന്നിക് ചൂണ്ടിക്കാട്ടി. സാധാരണയായി എക്സിക്യൂട്ടീവിന്റെ കീഴില്‍ വരുന്ന വിദേശീയരെ സംബന്ധിച്ച നിരീക്ഷണത്തില്‍ കോടതിക്ക് അത്രയൊന്നും ചെയ്യാനില്ലെന്നും മുന്‍ ഉദ്യോഗസ്ഥര്‍ പറയുന്നു. കോടതിയുടെ കീഴില്‍ വരാത്തവിധമുള്ള വിവരം ചോര്‍ത്തല്‍ വ്യാപകമായ ആശങ്കയുളവാക്കിയിട്ടുണ്ട്.

 

വിദേശ രഹസ്യ നിരീക്ഷണ കോടതി രഹസ്യനിരീക്ഷണത്തിന് 2010-ല്‍ നല്കിയ അനുമതിപ്പട്ടികയിലെ 193 വിദേശ സര്‍ക്കാരുകളും, വിഭാഗങ്ങളും, രാഷ്ട്രീയ സംഘടനകളും മറ്റുള്ളവരുമാണ് താഴെ നല്കിയിട്ടുള്ളത്. വിദേശ രഹസ്യങ്ങള്‍ ചോര്‍ത്താനായി എന്‍ എസ് എക്ക് നിരീക്ഷണം നടത്താന്‍ അനുമതിയുള്ളവയാണ് ഇവ. FISA 702-ആം വകുപ്പനുസരിച്ചുള്ള ഈ പ്രക്രിയക്ക് ഓരോ വര്‍ഷവും ഒരു പുതിയ അനുമതി ലഭിക്കണം.

 

 

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍