UPDATES

കായികം

യുഎസ് ഓപ്പണ്‍: പേസും സാനിയയും ഫൈനലില്‍

അഴിമുഖം പ്രതിനിധി

ലിയാണ്ടര്‍ പേസും സാനിയ മിര്‍സയും യുഎസ് ഓപ്പണ്‍ ഡബിള്‍സ് ഇനങ്ങളില്‍ ഫൈനലില്‍ കടന്നു. പേസ് മിക്‌സഡ് ഡബിള്‍സിലും സാനിയ വനിതകളുടെ ഡബിള്‍സിലുമാണ് ഫൈനലില്‍ എത്തിയത്. ഇരുവരുടേയും പങ്കാളി മാര്‍ട്ടിന ഹിംഗിസാണ്. ടോപ് സീഡുകളായ സാനിയ മിര്‍സയും മാര്‍ട്ടിന ഹിംഗിസും ഒരുമിച്ചുള്ള രണ്ടാമത്തെ ഗ്രാന്‍ഡ് സ്ലാം വിജയമാണ് ലക്ഷ്യമിടുന്നത്. ഇന്തോ-സ്വിസ് ജോഡി ഇറ്റലിയുടെ പതിനൊന്നാം സീഡായ സാറാ ഇറാനി, ഫ്‌ളേവിയ പെന്നേറ്റാ സഖ്യത്തെ 6-4, 6-1 എന്ന സ്‌കോറിനാണ്‌ പരാജയപ്പെടുത്തിയത്. ഈ വര്‍ഷം ജൂലായില്‍ സാനിയ-മാര്‍ട്ടിന സഖ്യം വിംബിള്‍ഡണ്‍ നേടിയിരുന്നു. നാലാം സീഡായ ലിയാണ്ടര്‍ പേസ്, മാര്‍ട്ടിന ഹിംഗിസ് സഖ്യം രണ്ടാം സീഡായ റോഹന്‍ ബോപ്പണ്ണ-യുങ്-ജാന്‍ ചാന്‍ സഖ്യത്തെയാണ് സെമി ഫൈനലില്‍ പരാജയപ്പെടുത്തിയത്. സ്‌കോര്‍ 6-2, 7-5. നേരത്തേ പുരുഷ ഡബിള്‍സിന്റെ ക്വാര്‍ട്ടര്‍ ഫൈനലിലും പരാജയപ്പെട്ട ബൊപ്പണ്ണയുടെ യുഎസ് ഓപ്പണ്‍ മോഹങ്ങള്‍ ഇതോടെ അവസാനിച്ചു. പേസ്-ഹിംഗിസ് സഖ്യം സീഡില്ലാത്ത അമേരിക്കയുടെ ബെഥനീ മറ്റേക്ക്- സാം ക്യുറേ ജോഡിയേയാണ് ഫൈനലില്‍ നേരിടുന്നത്.

അഴിമുഖം ഡെസ്ക്

അഴിമുഖം ഡെസ്ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍