UPDATES

വൈറല്‍

ആ കുഞ്ഞു ജീവന്‍ രക്ഷിച്ച പൊലീസുകാരനോട് ലോകം മുഴുവന്‍ നന്ദി പറയുകയാണ്; വീഡിയോ

ആരോണ്‍ ബുള്‍മര്‍ അപ്പോള്‍ അവിടെയെത്തിയില്ലായിരുന്നെങ്കില്‍ ആ കുട്ടിയുടെ ജീവന്‍ അപകടത്തിലാകുമായിരുന്നു

ആരോണ്‍ ബുള്‍മര്‍ ആ പാര്‍ക്കില്‍ എത്തിയതിന്റെ ഉദ്ദേശ്യം മറ്റൊന്നായിരുന്നു. ടൊപിക സെന്‍ട്രല്‍ പാര്‍ക് കമ്യൂണിറ്റി സെന്ററില്‍ ആളുകള്‍ തമ്മില്‍ അടിപിടി നടക്കുന്നുവെന്നറിഞ്ഞാണു പൊലീസുകാരനായ ആരോണ്‍ എത്തുന്നത്. പക്ഷേ ആരോണിനെ അവിടെ എത്തിച്ചത് ഏതോ അദൃശ്യശക്തിയാണന്നാണു സോഷ്യല്‍ മീഡിയ പറയുന്നത്.

സംഭവത്തിലേക്കു വരാം; അമേരിക്കയിലെ മധ്യപശ്ചിമ സംസ്ഥാനമായ കാന്‍സസിലെ ടൊപികയില്‍ സ്ഥിതി ചെയ്യുന്ന സെന്‍ട്രല്‍ പാര്‍ക് കമ്യൂണിറ്റി സെന്‍ട്രലില്‍ ആളുകള്‍ തമ്മില്‍ എന്തോ പ്രശ്‌നം നടക്കുന്നുണ്ടെന്ന വിവരം അറിഞ്ഞാണ് പൊലീസ് ഉദ്യോഗസ്ഥനായ ആരോണ്‍ ബുള്‍മര്‍ എത്തുന്നത്. വാഹനത്തില്‍ നിന്നിറങ്ങി പരിസരമാകെ വീക്ഷിച്ചു നടക്കുന്നതിനിടയിലാണ് ആ പൊലീസുകാരനെ ഞെട്ടിക്കുന്ന സംഭവം നടന്നത്. പാര്‍ക്കിനുള്ളിലെ വിശാലമായ കുളത്തിലേക്ക് ഒരു ചെറിയ ആണ്‍കുട്ടി നടന്നടുക്കുന്നു. അവനെ തടയാന്‍ ആരോണ്‍ ശബ്ദം ഉയര്‍ത്തിയെങ്കിലും അതിനു മുന്നേ കുട്ടി വെള്ളത്തിലേക്ക് വീണിരുന്നു. പിന്നെയൊന്നും ആലോചിക്കാനുണ്ടായിരുന്നില്ല. ആരോണും വെളളത്തിലേക്ക് ചാടി. കുട്ടിയെ കൈയിലെടുത്തു. പേടിച്ചു നിലവിളിക്കുകയായിരുന്നു കുട്ടിയപ്പോള്‍. ശബ്ദം കേട്ട് ഓടിവന്ന ഒരാളുടെ കൈകളിലേക്ക് കുട്ടിയെ സുരക്ഷിതനായി ഏല്‍പ്പിക്കുമ്പോള്‍ ആരോണിന്റെ ശ്വാസോച്ഛാസം ഉയര്‍ന്ന നിലയിലായിരുന്നു. താന്‍ അപ്പോള്‍ അവിടെ വന്നില്ലായിരുന്നെങ്കിലോ???

ആരോണിന്റെ വസ്ത്രത്തില്‍ ഘടിപ്പിച്ചിരുന്ന കാമറയില്‍ ഇതെല്ലാം റെക്കോര്‍ഡ് ചെയ്യപ്പെട്ടിരുന്നു. ഈ വിഡിയോ ആണ് സോഷ്യല്‍ മീഡിയയില്‍ എത്തിയത്. ലോകം മുഴുവന്‍ ആ കുഞ്ഞു ജീവന്‍ രക്ഷിച്ച ആരോണ്‍ ബുള്‍മറിനു നന്ദി പറയുകയാണ്. കുട്ടിയെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ പുറത്തു വന്നിട്ടില്ല. ഓട്ടിസം ബാധിച്ച ഒരു നാലുവയസുകാരനാണ് ആ കുട്ടിയെന്നു മാത്രമാണ് ആകെയുള്ള വിവരം.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍