UPDATES

യുഎസില്‍ ഡിഗ്രി പഠനം കഴിഞ്ഞ ആറ് വര്‍ഷം രാജ്യത്ത് തുടരാന്‍ വിദേശ വിദ്യാര്‍ത്ഥികളെ അനുവദിച്ചേക്കും

യുഎസില്‍ ഡിഗ്രി പഠനം പൂര്‍ത്തിയാക്കുന്ന വിദേശ വിദ്യാര്‍ത്ഥികളെ ആറ് വര്‍ഷം കൂടി രാജ്യത്ത് തുടരാന്‍ അനുവദിക്കുന്ന നിയമഭേദഗതിക്ക് ഒബാമ ഭരണകൂടം തയ്യാറെടുക്കുന്നു. ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഇത് വന്‍നേട്ടമാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്. പ്രത്യേകിച്ചും ഐടി മേഖലയില്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കുന്നവര്‍ക്കായിരിക്കും ഇത് മൂലം വലിയ നേട്ടമുണ്ടാകുന്നത്. ഇപ്പോള്‍ താല്‍ക്കാലിക എച്ച്1-ബി വിസകളുപയോഗിച്ചാണ് ഇന്ത്യന്‍ ഐടി പ്രൊഫഷണലുകള്‍ യുഎസിലെ സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്നത്.

ഈ വിസകള്‍ അനുവദിക്കുന്നതില്‍ കര്‍ശന നിയന്ത്രണം നിലനില്‍ക്കുന്നതിനാല്‍ യുഎസ് ഉന്നത വിദ്യാഭ്യാസ വകുപ്പിന്റെ നീക്കം വലിയ പ്രതീക്ഷകള്‍ക്ക് കാരണമാകുന്നു. എന്നാല്‍ കുറഞ്ഞ വേതനത്തില്‍ ജോലി ചെയ്യാന്‍ വിദേശികള്‍ തയ്യാറാകുന്നതിനാല്‍ സ്വദേശികള്‍ക്ക് ആവശ്യത്തിന് തൊഴില്‍ ലഭിക്കുന്നില്ലെന്ന പരാതി വ്യാപകമായിരിക്കെയാണ് ഒബാമ സര്‍ക്കാരിന്റെ പുതിയ നീക്കം എന്നതും ശ്രദ്ധേയമാണ്.

സെനറ്റ് ജുഡീഷ്യറി കമ്മിറ്റിയുടെ മുന്നില്‍ സമര്‍പ്പിച്ചിരിക്കുന്ന പുതിയ നിര്‍ദ്ദേശ പ്രകാരം, സ്റ്റെം ഡിഗ്രിയുള്ള വിദ്യാര്‍ത്ഥികള്‍ക്ക് ഒപ്ഷണല്‍ ട്രയിനിംഗ് പ്രോഗ്രാമിനായി (ഒപിടി) മൂന്ന് വര്‍ഷം കൂടി യുഎസില്‍ തുടരാനാവും. ആവശ്യമെങ്കില്‍ ഇത് മറ്റൊരു മൂന്ന് വര്‍ഷം കൂടി നീട്ടിക്കൊടുക്കാനും നിര്‍ദ്ദേശമുണ്ട്. ഇത് പ്രകാരം വിദേശ അതിഥി തൊഴിലാളിയായി ഇവര്‍ക്ക് യുഎസിലെ സ്ഥാപനങ്ങളില്‍ ജോലി ചെയ്യാന്‍ ആവശ്യമായ സമയം ലഭിക്കും.

 

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍