വൈറ്റ് ഹൗസിലെ സുപ്രധാന പദവിയില്‍ രാജ് ഷായെന്ന ഇന്ത്യന്‍ വംശജനായ അമേരിക്കക്കാരനെയാണ് നിയമിച്ചത്
അമേരിക്കന്‍ പ്രസിഡന്റിന്റെ ഡപ്യൂട്ടി അസിസ്റ്റന്റും റിസര്‍ച്ച് ഡയറക്ടറുമായി ഇന്ത്യന്‍ വംശജനെ നിയമിച്ചു. നിയുക്ത യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് വൈറ്റ് ഹൗസിലെ സുപ്രധാന പദവിയില്‍ രാജ് ഷായെന്ന ഇന്ത്യന്‍ വംശജനായ അമേരിക്കക്കാരനെയാണ് നിയമിച്ചത്. തെരഞ്ഞെടുപ്പില്‍ ട്രംപിന്റെ വിജയത്തിനായി പ്രധാന പങ്കുവഹിച്ചത് രാജ് ഷായെന്നാണ് പറയുന്നത്.
നിലവില്‍ റിപ്പബ്ലിക്കന്‍ ദേശീയ കമ്മിറ്റിയുടെ തലവനാണ് രാജ് ഷാ. അമേരിക്കയില്‍ ജനിച്ച രാജ് ഷായുടെ മാതാപിതാക്കള്‍ ഗുജറാത്തില്‍ നിന്നു യുഎസിലേക്കു കുടിയേറിയവരാണ്.