UPDATES

ന്യൂസ് അപ്ഡേറ്റ്സ്

മെക്‌സിക്കോ അതിര്‍ത്തിയില്‍ മതില്‍ കെട്ടാനുള്ള ഉത്തരവില്‍ ട്രംപ് ഒപ്പ് വച്ചു

അമേരിക്കയില്‍ താമസിക്കുന്ന ഒരുകോടി 10 ലക്ഷത്തോളം വരുന്ന അനധികൃത കുടിയേറ്റക്കാരെ ഒഴിപ്പിക്കാനുള്ള നടപടികളെ പറ്റി ട്രംപ് ഗവണ്‍മെന്റ് ആലോച്ചിച്ച് വരുകയാണ്.

ആരോഗ്യ ഇന്‍ഷുറന്‍സ് പരിരക്ഷ വിപുലപ്പെടുത്തിയ ഒബാമ കെയര്‍ പദ്ധതി റദ്ദാക്കിക്കൊണ്ട് പണി തുടങ്ങിയ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് താന്‍ നടപ്പാക്കുമെന്ന് പറഞ്ഞ കാര്യങ്ങളുമായി മുന്നോട്ട്. അനധികൃത കുടിയേറ്റം തടയാന്‍ മെക്‌സിക്കോയുമായുള്ള അതിര്‍ത്തിയില്‍ മതില്‍ പണിയുമെന്ന തിരഞ്ഞെടുപ്പ് കാലത്തെ ട്രംപിന്റെ പ്രസ്താവന വലിയ പ്രതിഷേധമുയര്‍ത്തുകയും വിവാദമാവുകയും ചെയ്തിരുന്നു. ഇപ്പോള്‍ മതില്‍ പണിയാനുള്ള ഉത്തരവില്‍ ട്രംപ് ഒപ്പ് വച്ചിരിക്കുന്നു. മാസങ്ങള്‍ക്കുള്ളില്‍ ഇതിന്റെ നിര്‍മ്മാണം ആരംഭിക്കുമെന്നാണ് റിപ്പോര്‍ട്ട്.

അമേരിക്കയില്‍ താമസിക്കുന്ന ഒരുകോടി 10 ലക്ഷത്തോളം വരുന്ന അനധികൃത കുടിയേറ്റക്കാരെ ഒഴിപ്പിക്കാനുള്ള നടപടികളെ പറ്റി ട്രംപ് ഗവണ്‍മെന്റ് ആലോച്ചിച്ച് വരുകയാണ്. ഹോംലാന്റ് സെക്യൂരിറ്റി വകുപ്പുമായി ട്രംപ് ഇക്കാര്യം ചര്‍ച്ച ചെയ്യുകയും നിര്‍ദ്ദേശം നല്‍കുകയും ചെയ്തിട്ടുണ്ട്. അഭയാര്‍ത്ഥികള്‍ക്കും മുസ്ലീം ഭൂരിപക്ഷ രാജ്യങ്ങളില്‍ നിന്നുള്ള കുടിയേറ്റക്കാര്‍ക്കും നിയന്ത്രണം കൊണ്ടുവന്നേക്കും. കൂടുതല്‍ ചെറു ജയിലുകളും കസ്റ്റഡി കേന്ദ്രങ്ങളും തുടങ്ങാന്‍ പ്രസിഡന്റ് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. അതിര്‍ത്തിയില്‍ കര്‍ശന സൈനിക പരിശോധനയുണ്ടാകും. ഞങ്ങള്‍ യുണൈറ്റഡ് സ്‌റ്റേറ്റ്‌സില്‍ ക്രമസമാധാനം പുനസ്ഥാപിക്കാന്‍ പോവുകയാണ് എന്നാണ് ടീം ട്രംപിന്റെ അവകാശവാദം.

അതേസമയം ഈ പദ്ധതികള്‍ നടക്കണമെങ്കില്‍ യുഎസ് കോണ്‍ഗ്രസ് ഫണ്ട് അനുവദിക്കും. മതില്‍ നിര്‍മ്മാണത്തിന് 20 ബില്യണ്‍ ഡോളറെങ്കിലും ചിലവാകുമെന്നാണ് കണക്കാക്കുന്നത്. മെക്‌സിക്കോയില്‍ മതില്‍ നിര്‍മ്മിക്കുമെന്ന് നേരത്തെ ട്രംപ് പറഞ്ഞിരുന്നെങ്കിലും മെക്‌സിക്കന്‍ നേതാക്കള്‍ ഇത് തള്ളിയതോടെ അമേരിക്ക മതില്‍ നിര്‍മ്മിക്കുമെന്ന് ട്രംപ് വ്യക്തമാക്കി. മെക്‌സിക്കന്‍ പ്രസിഡന്റ് എന്‌റിക് പീന നെറ്റോ അടുത്തയാഴ്ച യുഎസ് സന്ദര്‍ശിച്ച് ട്രംപുമായി ചര്‍ച്ച നടത്തുന്നുണ്ട്.
10,000 ഇമിഗ്രേഷന്‍ ഉദ്യോഗസ്ഥരേയും 5000 ബോഡര്‍ പട്രോള്‍ ഏജന്റുമാരേയും അതിര്‍ത്തിയില്‍ നിയോഗിക്കാനാണ് നീക്കം. കുടിയേറ്റ നിയന്ത്രണത്തിനായുള്ള സെക്യുര്‍ കമ്യൂണിറ്റി പ്രോഗ്രാം വ്യാപകമായ പരാതികളെ തുടര്‍ന്ന് ഒബാമ ഭരണകൂടം നിര്‍ത്തിയിരുന്നു. ഇത് പുനരാരംഭിക്കുമെന്നാണ് വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി സീന്‍ സ്‌പൈസര്‍ പറയുന്നത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍