UPDATES

ബില്‍ വരു, എനിക്കു വീട്ടില്‍ പോകണം; ക്ലിന്റനെ കാത്തു നിന്നു മുഷിഞ്ഞ ഒബാമ

അമേരിക്കന്‍ പ്രസിഡന്റ് ബരാക് ഓബാമ വാര്‍ത്തകള്‍ ഇടം പിടിക്കുന്നത് ലോകത്തിലെ ഏറ്റവും ശക്തമായൊരു രാഷ്ട്രത്തിന്റെ തലവന്‍ എന്ന നിലയില്‍ മാത്രമല്ല, ആ പദവിയില്‍ ഇരിക്കുമ്പോള്‍ തന്നെ തനി സാധാരണക്കാരനെപോലെ ഒപ്പിക്കുന്ന ചില കുസൃതികളും ചെയ്തികളുമൊക്കെ കൊണ്ടു കൂടിയാണ്. ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്ന ഒബാമയുടെ ഒരു വീഡിയോ വീട്ടില്‍ എത്താനുള്ള ഒരു മനുഷ്യന്റെ ധൃതികൂട്ടല്‍ ആണ്.

അന്തരിച്ച ഇസ്രയേല്‍ മുന്‍ പ്രസിഡന്റ് ഷിമോണ്‍ പെരസിന്റെ സംസ്‌കാര ചടങ്ങില്‍ പങ്കെടുക്കാന്‍ ഒബാമയെത്തിയത് തന്റെ മുന്‍ഗാമിയായ ബില്‍ ക്ലിന്റനുമൊത്താണ്. സംസ്‌കാര ചടങ്ങുകള്‍ കഴിഞ്ഞ് തിരികെ പോരാനായി ആദ്യം എയര്‍ഫോഴ്‌സ് വണില്‍ കയറിയത് ഓബാമയാണ്. എന്നാല്‍ ക്ലിന്റന്റെ യാത്ര പറച്ചില്‍ കുറച്ചു കൂടിപ്പോയി. കൂടെയുള്ള ആളെ കാണാതായതോടെ ഔദ്യോഗിക വേഷത്തില്‍ അകത്തേക്കു കയറിപ്പോയ ഒബാമ തന്റെ കോട്ടൊക്കെ ഊരി വെളുത്ത ഷര്‍ട്ടിന്റെ കൈകളൊക്കെ തെറുത്തു കയറ്റി വിമാനത്തിന്റെ വാതില്‍ക്കല്‍ വീണ്ടുമെത്തി. പിന്നെ അക്ഷമനായി ബില്ലി, വരു പോകാം എന്നു വിളിക്കാന്‍ തുടങ്ങി. കേള്‍ക്കുന്നില്ലെന്നു കണ്ടതോടെ കൈകൊട്ടി വിളിക്കാന്‍ തുടങ്ങി. എന്നിട്ടും രക്ഷയില്ലെന്നു കണ്ടതോടെ വാതിലിനു വെളിയില്‍ വന്നു. വരൂ ബില്‍, എനിക്കു വീട്ടില്‍ പോകാമെന്നു വീണ്ടും വിളിച്ചു പറയുന്നു. കൂടുതല്‍നിന്നാല്‍ തന്നെ കയറ്റാതെ ഒബാമ വൈറ്റ് ഹൗസിലേക്കു പറക്കുമെന്നു തോന്നിയിട്ടാവണം, ക്ലിന്റന്‍ പടികള്‍ ഓടിക്കയറി വന്നു. ചെറിയൊരു കള്ളച്ചിരിയോടെ ഓബാമയുടെ തോളില്‍ കൈയിട്ട് അകത്തേക്കു പോവുകയും ചെയ്തു.

എന്തായാലും വീട്ടിലെത്താന്‍ വൈകിയതിന്റെ അക്ഷമയോടെ നില്‍ക്കുന്നൊരു കുട്ടിയെ പോലെ പെരുമാറുന്ന ഒബാമയുടെ വീഡിയോ വൈറലായി മാറിയിരിക്കുകയാണ്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍