UPDATES

ന്യൂസ് അപ്ഡേറ്റ്സ്

പ്രസിഡന്റ് ട്രംപിനെക്കുറിച്ചെഴുതാന്‍ പോകുന്ന മാധ്യമപ്രവര്‍ത്തകരോട്…

Avatar

മാര്‍ഗ്രറ്റ് സള്ളിവന്‍ 
(വാഷിംഗ്ടണ്‍ പോസ്റ്റ്)

പ്രസിഡന്റ് ട്രംപിന്റെ കാലത്ത് ഒന്നുറപ്പാണ്; മാധ്യമപ്രവര്‍ത്തകര്‍ക്ക് നല്ല കാലമാണ്. എന്നത്തേക്കാളും കൂടുതല്‍ ശക്തി, ധൈര്യവും, നട്ടെല്ലും മറ്റെന്നത്തേക്കാളും അവര്‍ക്കുണ്ടാകും.

ഡൊണള്‍ഡ് ട്രംപിന്റെ പ്രചാരണത്തില്‍ മാധ്യങ്ങളോടുള്ള വെറുപ്പ് കേന്ദ്രസ്ഥാനത്തായിരുന്നു. മാധ്യമപ്രവര്‍ത്തകര്‍ ഒരു കോര്‍പ്പറേറ്റ് യന്ത്രത്തിനകത്തെ വെറും ഭാഗങ്ങള്‍, അട്ടിമറിക്കപ്പെട്ട ഒരു സംവിധാനത്തിന്റെ ഭാഗം. പല അമേരിക്കക്കാരും നമ്മെ ഇതിനുമുമ്പ് അവിശ്വസിച്ചിരുന്നുവെങ്കില്‍, അവര്‍ നമ്മെ സജീവമായി വെറുക്കാന്‍ തുടങ്ങി. മാധ്യമങ്ങളെ സംരക്ഷിക്കുന്ന നിയമങ്ങള്‍ മാറ്റുമെന്ന അയാളുടെ ഭീഷണി മാധ്യമങ്ങള്‍ ഒരു സംരക്ഷിത വിഭാഗമാണെന്ന തോന്നലുള്ളവരെയും മാധ്യമങ്ങള്‍ക്ക് അന്യായമായി ആനുകൂല്യങ്ങള്‍ ലഭിക്കുന്നു എന്നു കരുതുന്നവരെയും സ്വാധീനിച്ചു. നമുക്ക് ചെയ്യാനാകുന്നത് തയ്യാറെടുക്കുക എന്നതാണ്. മറ്റാരെങ്കിലും രക്ഷിക്കും എന്നു പ്രതീക്ഷിക്കാതിരിക്കുക എന്നതുമാണ്. 

സത്യം പറയുകയും അധികാരത്തെ വെല്ലുവിളിക്കുകയും അധികാരത്തിലുള്ളവരെ ഉത്തരവാദികളാക്കുകയും ചെയ്യുന്ന ജോലി നാം ചെയ്യേണ്ടതുണ്ട്. പ്രചാരണത്തിന്റെ കാലത്ത് മാധ്യമപ്രവര്‍ത്തകര്‍ ചെയ്തതുപോലെ. 

തിരിച്ചു പോരാടാന്‍ നാം തയ്യാറാകണം. 

‘എന്നത്തേക്കാളും കൂടുതലായി ഭയരഹിതവും ആഴത്തിലുള്ളതുമായ മാധ്യമപ്രവര്‍ത്തനത്തിന്റെ ആവശ്യമുണ്ട്, ‘അരിസോണ സര്‍വകലാശാലയില്‍ മാധ്യമ പ്രവര്‍ത്തനം പഠിപ്പിക്കുന്ന ഡാന്‍ ഗില്ലിമോര്‍ പറയുന്നു. ‘അപൂര്‍വമല്ലാതെ, അത്തരത്തിലൊന്ന് തരാന്‍ തയ്യാറുള്ള വാര്‍ത്ത മാധ്യമങ്ങള്‍ നമുക്കുണ്ടോ?’

അതിനുള്ള ഉത്തരം എനിക്കറിയില്ല, മാത്രവുമല്ല, മാധ്യമ സ്ഥാപനങ്ങള്‍ ഇതടക്കം പ്രസംശയല്ലാതെ മറ്റൊന്നും കേള്‍ക്കാന്‍ താത്പര്യം കാണിക്കാത്ത ഒരു മനുഷ്യനെ വെല്ലുവിളിക്കുന്നത് തുടരുമോ എന്നും എന്നെ ആശങ്കപ്പെടുത്തുന്ന കാര്യമാണ്. 

ട്രംപ് മാധ്യമങ്ങള്‍ക്കു സാമീപ്യം അനുവദിച്ചേക്കാം. കാരണം അയാള്‍ പരസ്യത്തെ ഇഷ്ടപ്പെടുന്നു. തന്റെ ജാഥകളില്‍ നിന്നും വാഷിംഗ്ടണ്‍ പോസ്റ്റിനെ വിലക്കിയതിനുശേഷവും അയാള്‍ അതിന്റെ പ്രവര്‍ത്തകര്‍ക്ക് അഭിമുഖം നല്‍കി. നേരത്തെ അയാളെക്കുറിച്ച് പുസ്തകമെഴുതുന്ന പോസ്റ്റ് പ്രവര്‍ത്തകര്‍ക്കൊപ്പം 20 മണിക്കൂര്‍ അയാള്‍ ഇരുന്നിട്ടുണ്ട്. 

പക്ഷേ ആ പൊങ്ങച്ചത്തിനുള്ള ആഗ്രഹത്തെ മാധ്യമങ്ങളുടെ സുഹൃത്തായി തെറ്റിദ്ധരിക്കരുത്. ട്രംപ് പ്രസിഡന്റായാലുള്ള അപകടത്തെക്കുറിച്ച് മാധ്യമ സംരക്ഷണത്തിനുള്ള സമിതി മുന്നറിയിപ്പ് നല്‍കിയത് ശരിയാണ്. കുറച്ചാഴ്ചകള്‍ക്കു മുമ്പ് അവരത് ചെയ്തപ്പോള്‍ അതൊരു അമൂര്‍ത്തമായ ഊഹം മാത്രമായിരുന്നു. 

കുറച്ചു മാസങ്ങള്‍ക്കുള്ളില്‍ അത്തരം എല്ലാ മുന്നറിയിപ്പുകളും യാഥാര്‍ത്ഥ്യങ്ങളാകാന്‍ പോവുകയാണ്. അത് ഭയപ്പെടുത്തുന്നതാണ്. പക്ഷേ കൂടുതല്‍ ഉറപ്പുള്ളവരും മികച്ചവരുമാകാന്‍ നമുക്കുള്ള സമയമാണിത്. 

‘നിങ്ങള്‍ കാനഡയിലേക്ക് പോവുകയാണെന്ന് പറയരുത്. ഇവിടെയുള്ളതിനെ സംരക്ഷിക്കേണ്ടതുണ്ട്, ‘കൊളംബിയ സര്‍വകലാശാലയിലെ ജമീല്‍ ജാഫര്‍ പറയുന്നു. 

യു.എസ് ഭരണഘടനയുടെ ഉറപ്പ് എത്രയുണ്ടെന്നും ഭരണാധികാരം കടിഞ്ഞാണ്‍ വിട്ടാല്‍ ഒന്നാം ഭേദഗതി എന്തു തരത്തിലുള്ള പ്രതിരോധമാണ് തീര്‍ക്കുക എന്നും നിര്‍ണായകമാണ്. 

ട്രംപിന്റെ പെരുമാറ്റത്തെ മാധ്യമപ്രവര്‍ത്തകര്‍ സാധാരണ നിലയിലുള്ളതാക്കി കാണില്ലെന്ന് ഞാന്‍ ആത്മാര്‍്ത്ഥമായി ആഗ്രഹിക്കുന്നു. കേബിള്‍ വാര്‍ത്തകളില്‍ വരുന്ന പോലെ ‘ശരിയാണ്, അമേരിക്കക്കാര്‍ മാറ്റം ആഗ്രഹിച്ചിരുന്നു,’ എന്ന തരത്തില്‍. വാസ്തവത്തില്‍ അയാളുടെ അനുയായികള്‍ എല്ലാ സര്‍ക്കാരിനെയും മൂല്യങ്ങളെയും ചുട്ടുകളയാനാണ് ആഗ്രഹിക്കുന്നത്. 

വരാനിരിക്കുന്ന മാസങ്ങളില്‍ കോടതി വ്യവഹാരങ്ങള്‍ക്കു പണം നല്‍കാനും മാധ്യമ സ്ഥാപനങ്ങള്‍ തയ്യാറാകും എന്നു ഞാന്‍ ആഗ്രഹിക്കുന്നു. ട്രംപ് ഒരു വ്യവഹാര പ്രിയന്‍ കൂടിയാണ്. 

ദിനപത്രങ്ങളുടെ പരമ്പരാഗത വരുമാന മാര്‍ഗങ്ങള്‍ കുത്തനെ ഇടിയുന്ന ഒരു കാലത്ത് ചെറുത്തുനില്‍ക്കുക കൂടുതല്‍ ദുഷ്‌കരമാണ്. 

‘മരം, കയര്‍, മാധ്യമ പ്രവര്‍ത്തകര്‍ (ഒന്നു കൂട്ടിച്ചേര്‍ക്കല്‍ ആവശ്യമാണ്)’ എന്നെഴുതിയ ടീ ഷര്‍ട്ടുകള്‍ ആളുകള്‍ ധരിക്കുന്ന കാലത്ത് അത് കൂടുതല്‍ ബുദ്ധിമുട്ടാണ്. അത് ട്രംപിന്റെ ജാഥകളില്‍ ആളുകള്‍ ധരിക്കുകയും സാമൂഹ്യ മാധ്യമങ്ങളില്‍ ആഘോഷിക്കുകയും ചെയ്തു. 

മറ്റൊന്നുകൂടി എനിക്കുറപ്പാണ്. 

ജനുവരി 2017 മാധ്യമ അവകാശങ്ങളുടെ ദുരന്തത്തിന്റെ തുടക്കമാകുമെങ്കില്‍, പൗരന്മാര്‍ക്ക് സ്വതന്ത്രമാധ്യമപ്രവര്‍ത്തനത്തിന്റെ ഫലം നല്‍കണമെങ്കില്‍ നമുക്ക് സഹായം ആവശ്യം വരും. നമുക്ക് ചില ധീരരെ ആവശ്യമുണ്ട്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍