UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ചരിത്രത്തില്‍ ഇന്ന്: മോസ്‌കോയിലെ യുഎസ് അംബാസിഡറെ തിരിച്ചുവിളിക്കുന്നു, സഫ്ദര്‍ ഹാഷ്മി അന്തരിക്കുന്നു

Avatar

1980 ജനുവരി 2
മോസ്‌കോയിലെ അംബാസിഡറെ യു എസ് മടക്കിവിളിക്കുന്നു

സോവിയറ്റ് യൂണിയന്റെ അഫ്ഗാന്‍ അധിനിവേശത്തിനെതിരെ ശക്തമായ പ്രതികരണം എന്ന നിലയ്ക്ക് അമേരിക്ക തങ്ങളുടെ മോസ്‌കോ അംബാസിഡറെ 1980 ജനുവരി 2 ന് തിരിച്ചുവിളിച്ചു. കൂടാതെ SALT-II അണ്വായുധ കരാറിന്‍മേലുള്ള നടപടികളും മാറ്റിവയ്ക്കാന്‍ യു എസ് പ്രസിഡന്റ് ജിമ്മി കാര്‍ട്ടര്‍ തീരുമാനിച്ചു. പില്‍ക്കാല അമേരിക്ക-സോവിയറ്റ് യൂണിയന്‍ ബന്ധത്തിലെ വിള്ളലുകളെ ഈ പ്രതിസന്ധി സാരമായി ബാധിച്ചിട്ടുണ്ട്.

കാബൂളില്‍ സോവിയറ്റ് പിന്തുണയോടെ സ്ഥാപിക്കപ്പെട്ട പാവസര്‍ക്കാരിനെതിരെ അമേരിക്കന്‍ ആയുധബലത്തിന്റെ പിന്തുണയോടെ പാകിസ്ഥാനും ജിഹാദിഗ്രൂപ്പുകളും രംഗത്തുവന്നു. ഒസാമ ബിന്‍ ലാദന്റെ അല്‍ ഖ്വയ്ദയ്കക്കുവരെ ഈയവസരത്തില്‍ വളരാനുള്ള സഹായം സോവിയറ്റ് യൂണിയന്റെ എതിരാളികളില്‍ നിന്ന് ലഭിച്ചു.1991 ല്‍ അഫ്ഗാനിസ്ഥാനില്‍ സോവിയറ്റ് യൂണിയന്‍ വീണു. അവര്‍ ആ രാജ്യം വിട്ടതിനു പിന്നാലെ അഫ്ഗാന്റെ നിയന്ത്രണം താലിബാന്‍ കൈക്കലാക്കി. വിരോധാഭാസം എന്നു പറയട്ടെ അല്‍ ഖ്വയ്ദ പില്‍ക്കാലത്ത് യു എസ്സിന്റെ മുഖ്യശത്രുവാകുകയും സെപ്തംബര്‍ 11 ലെ ആക്രമണത്തില്‍വരെ ആ ശത്രുത എത്തുകയും ചെയ്തു.

1989 ജനുവരി 2
സഫ്ദര്‍ ഹാഷ്മി അന്തരിച്ചു

പ്രമുഖ തിയേറ്റര്‍ ആക്ടിവിസ്റ്റ് ആയിരുന്ന സഫ്ദര്‍ ഹാഷ്മി 1989 ജനുവരി 2 ന് അന്തരിച്ചു. ഡല്‍ഹിക്കു സമീപം ഗാസിയാബാദില്‍ ഹല്ലാ ബോല്‍ എന്ന തെരുവുനാടകാവതരണത്തിനിടയില്‍ ഹാഷ്മിക്കുനേരെ ആക്രമണം നടന്നിരുന്നു. ഇതാണ് അദ്ദേഹത്തിന്റെ മരണത്തിന് കാരണമായി തീര്‍ന്നത്. സിപിഐ എം രാഷ്ട്രീയം പിന്തുടര്‍ന്നിരുന്ന ഹാഷ്മി ഡല്‍ഹി സെന്റ്.സ്റ്റീഫന്‍സ് കോളേജില്‍ നിന്ന് ബിരുദം പൂര്‍ത്തിയാക്കിയ വ്യക്തിയാണ്.

1980 കളിലെ നാടകപ്രസ്ഥാനങ്ങളില്‍  പ്രമുഖസ്ഥാനമുണ്ടായിരുന്ന ഹാഷ്മി സ്ഥാപിച്ചതാണ്  ജന്‍ നാട്യ മഞ്ച്. ഹാഷ്മിയുടെ മരണം ഡല്‍ഹി രാഷ്ട്രീയവൃത്തത്തില്‍ സംഘര്‍ഷം സൃഷ്ടിച്ചു. ഹാഷ്മിയുടെ മറ്റൊരു പ്രശസ്തമായ തെരുവു നാടകമായിരുന്നു കുര്‍സി കുര്‍സി. വെറും 34 വയസ് മാത്രമായിരുന്നു മരണമടയുമ്പോള്‍ സഫ്ദര്‍ ഹാഷ്മിയുടെ പ്രായം.

Disclaimer: പ്രസിദ്ധീകരിക്കുന്ന കുറിപ്പുകളില്‍ കൃത്യത ഉറപ്പുവരുത്താനാണ് ടീം അഴിമുഖം എന്നും ശ്രമിക്കുന്നത്. എന്നാല്‍ ചരിത്ര സംഭവങ്ങളിലും തീയതികളിലും എന്തെങ്കിലും പൊരുത്തക്കേടുകളോ തെറ്റോ സംഭവിക്കുകയാണെങ്കില്‍ വായനക്കാര്‍ അത് ചൂണ്ടിക്കാട്ടുന്നതിനെ ഞങ്ങള്‍ ആത്മാര്‍ഥമായി സ്വാഗതം ചെയ്യുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍