UPDATES

വിദേശം

സിഖുകാരനായ കനേഡിയന്‍ മന്ത്രിയുടെ തലപ്പാവ് അഴിപ്പിക്കാന്‍ ശ്രമം: യുഎസ് ഖേദം പ്രകടിപ്പിച്ചു

യുഎസിലെ ഡറ്റ്‌റോയിറ്റ് വിമാനത്താവളത്തില്‍ വച്ച് സുരക്ഷാ ഉദ്യോഗസ്ഥന്‍ തന്റെ തലപ്പാവ് അഴിക്കാന്‍ നിര്‍ബന്ധിച്ചെന്ന് കനേഡിയന്‍ സാമ്പത്തിക വികസന, സയന്‍സ് മന്ത്രി നവ്ദീപ് ബയിന്‍സ് ഒരു ഫ്രഞ്ച് മാധ്യമത്തിന് ന കിയ അഭിമുഖത്തി വെളിപ്പെടുത്തിയിരുന്നു.

സുരക്ഷാ പരിശോധനകളുടെ ഭാഗമായി സിഖുകാരനായ കനേഡിയന്‍ മന്ത്രി തലപ്പാവ് അഴിക്കാന്‍ നിര്‍ബന്ധിച്ച് വിമാനത്താവള അധികൃതരുടെ നടപടിയി യുഎസ് ഖേദം പ്രകടപിച്ചു. യുഎസിലെ ഡറ്റ്‌റോയിറ്റ് വിമാനത്താവളത്തില്‍ വച്ച് സുരക്ഷാ ഉദ്യോഗസ്ഥന്‍ തന്റെ തലപ്പാവ് അഴിക്കാന്‍ നിര്‍ബന്ധിച്ചെന്ന് കനേഡിയന്‍ സാമ്പത്തിക വികസന, സയന്‍സ് മന്ത്രി നവ്ദീപ് ബയിന്‍സ് ഒരു ഫ്രഞ്ച് മാധ്യമത്തിന് ന കിയ അഭിമുഖത്തി വെളിപ്പെടുത്തിയിരുന്നു. ഇതിന് പിറകെയാണ് സുരക്ഷാ ഉദ്യോഗസ്ഥരുടെ നടപടിയില്‍ ഖേദം പ്രകടിപ്പിച്ച് യുഎസ് അധികൃതര്‍ രംഗത്തെത്തിയത്. പരിശോധനയ്ക്ക് നിര്‍ബന്ധിച്ച രണ്ട് ഉദ്യോഗസ്ഥരും പ്രാദേശിക സുരക്ഷാ സേനാംഗങ്ങളാണെന്നും എന്നാല്‍ അവരുടെ നടപടിയില്‍ മന്ത്രിയോട് ഖേദം പ്രകടിപ്പിക്കുന്നതായും യുഎസ് ഗതാഗത വകുപ്പ് പ്രതികരിച്ചു. സംഭവത്തില്‍ കനേഡിയന്‍ വിദേശകാര്യ, മന്ത്രി യുഎസ് വിദേശകാര്യ സെക്രട്ടറിയെ പ്രതിഷേധം അറിയിച്ചിരുന്നു.

2017ല്‍ മിഷിഗണ്‍ സ്റ്റേറ്റ് നേതാക്കളുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം ടൊറന്റോയിലേക്ക് മടങ്ങിയപ്പോഴാണ് നവ്ദീപിനെ പതിവ് സുരക്ഷാ പരിശോധനയ്ക്ക് ശേഷം കൂടുതല്‍ പരിശോധനയ്ക്ക് വിധേയനാക്കിയത്. തന്റെ സിഖ് തലപ്പാവാണ് ഇതിന് കാരണമായത്. ഇത് തീര്‍ത്തും അലോസരപ്പെടുത്തുന്ന അനുഭവമാണെന്നും നവദീപ് ബയിന്‍സ് അഭിമുഖത്തില്‍ പ്രതികരിച്ചു. അവര്‍ വസ്ത്രം അഴിക്കാന്‍ അല്ല തലപ്പാവ് അഴിക്കാനാണ് ആവശ്യപ്പെട്ടത്. തന്റെ സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റമായാണ് ഇതിനെ കണക്കാക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. എന്നാല്‍ താന്‍ മന്ത്രിയാണെന്ന് വ്യക്തമാക്കിയതോടെ എല്ലാം ശരിയാണെന്ന് അറിയിച്ച് കടത്തിവിട്ടെന്നും അദ്ദേഹം പറയുന്നു. ലോകത്ത് ന്യൂനപക്ഷങ്ങള്‍ക്കെതിരെ നടക്കുന്ന അതിക്ഷേപങ്ങള്‍ക്ക് സമായമായ അനുഭവമായാണ് താന്‍ ഇതിനെ കണക്കാക്കുന്നതെന്നും ബയിന്‍സ് വ്യക്തമാക്കി.

വായനയ്ക്ക്: https://goo.gl/y7RdXo

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍