UPDATES

പ്രവാസം

മറ്റൊരു ഇന്ത്യന്‍ വംശജന് കൂടി അമേരിക്കയില്‍ വെടിയേറ്റു; അപകടനില തരണം ചെയ്‌തെന്ന് സുഷമ സ്വരാജ്

അമേരിക്കയില്‍ തുടര്‍ച്ചയായി വെടിയേല്‍ക്കുന്ന രണ്ടാമത്തെ ഇന്ത്യക്കാരന്‍

അമേരിക്കയില്‍ വീണ്ടും ഇന്ത്യക്കാരന് നേരെ ആക്രമണം. സിഖ് വംശജനായ ദീപ് റായിക്ക് ആണ് കെന്റ് നഗരത്തില്‍ വെടിയേറ്റത്. അതേസമയം ഇദ്ദേഹം അപകടനില തരണം ചെയ്തതായി കേന്ദ്ര വിദേശകാര്യമന്ത്രി സുഷമ സ്വരാജ് അറിയിച്ചു.

‘ദീപ് റായിയ്ക്ക് നേരെയുണ്ടായ ആക്രമണത്തെക്കുറിച്ച് അറിഞ്ഞപ്പോള്‍ വിഷമം തോന്നി. ദീപ് റായിയുടെ പിതാവ് സര്‍ദാല്‍ ഹര്‍പല്‍ സിംഗുമായി സംസാരിച്ചപ്പോള്‍ അദ്ദേഹം അപകടനില തരണം ചെയ്തുവെന്നാണ് അറിഞ്ഞത്.’ സുഷമയുടെ ട്വീറ്റില്‍ പറയുന്നു. ഹര്‍നീഷ് പട്ടേല്‍ എന്ന 43കാരന്‍ അമേരിക്കയില്‍ വെടിയേറ്റ് മരിച്ച വാര്‍ത്ത ഇന്ന് രാവിലെയാണ് പുറത്തുവന്നത്. കഴിഞ്ഞ അവസാനവും രണ്ട് ഇന്ത്യക്കാര്‍ക്ക് നേരെ അമേരിക്കയില്‍ വെടിവയ്പ്പുണ്ടായി. ഇതില്‍ ശ്രീനിവാസ് കുച്ചിഭോട്‌ല എന്ന എന്‍ജിനിയര്‍ മരിക്കുകയും ചെയ്തു.

‘നീ നിന്റെ നാട്ടിലേക്ക് പോകൂ’ എന്ന് ആവശ്യപ്പെട്ടാണ് വെടിവയ്‌പ്പെല്ലാം ഉണ്ടായിരിക്കുന്നത്. സൗത്ത് കരോളിനയില്‍ വീടിന് പുറത്ത് വച്ചാണ് ഹര്‍നീഷ് പട്ടേലിന് വെടിയേറ്റത്. ഇതിന് സമാനമായി ദീപ് റായിക്കും വീടിന് പുറത്ത് കാര്‍ നന്നാക്കുന്നതിനിടെയാണ് വെടിയേറ്റത്. അക്രമി മുഖംമൂടി ധരിച്ചിരുന്നെന്നും തന്നോട് തട്ടിക്കയറിയ ശേഷം സ്വദേശത്തേക്ക് മടങ്ങിപ്പോകാന്‍ ആവശ്യപ്പെട്ട് വെടിയുതിര്‍ക്കുകയായിരുന്നെന്നും ഇദ്ദേഹം അറിയിച്ചു. അജ്ഞാതനായ പ്രതിക്ക് വേണ്ട് കെന്റ് സിറ്റി പോലീസ് തിരച്ചില്‍ ആരംഭിച്ചു.

ഡൊണാള്‍ഡ് ട്രംപിന്റെ വിസ നയങ്ങളും കുടിയേറ്റത്തോടുള്ള നിലപാടുകളുമാണ് ഇത്തരം അക്രമങ്ങള്‍ പ്രോത്സാഹിപ്പിക്കപ്പെടാന്‍ കാരണമെന്ന് വിമര്‍ശനം ഉയര്‍ന്നിരുന്നു. അതേസമയം ട്രംപ് അക്രമങ്ങളില്‍ ഖേദം പ്രകടിപ്പിച്ചു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍