UPDATES

പ്രവാസം

വിദ്വേഷ കൊലപാതകം: ശ്രീനിവാസ് കുച്ചിഭോട്‌ലയുടെ ഘാതകൻ ശിഷ്ടജീവിതം ജയിലിൽ തീർക്കണം

ഡോണൾഡ് ട്രംപ് അധികാരത്തിലെത്തി ഒരു മാസം പിന്നിട്ടപ്പോഴായിരുന്നു കൊലപാതകം, ഈ സംഭവത്തിൽ ട്രംപ് നിശ്ശബ്ദത പാലിച്ചതും വലിയ പ്രതിഷേധത്തിനിടയാക്കി.

ഹൈദരാബാദിൽ നിന്നുള്ള ഐടി ജീവനക്കാരനെ കൊന്ന കേസിൽ മുൻ യുഎസ് നേവി ഉദ്യോഗസ്ഥന് ജീവപര്യന്തം തടവ് വിധിച്ചു. യുഎസ്സിൽ ഡോണൾഡ് ട്രംപ് അധികാരത്തിലെത്തിയ ശേഷം നടന്ന വിദ്വേഷ കുറ്റകൃത്യങ്ങളിൽ അന്താരാഷ്ട്ര പ്രതിഷേധം ഉയർന്ന സംഭവങ്ങളിലൊന്നാണ് ശ്രീനിവാസിന്റെ കൊലപാതകം.

ആദം ഡബ്ല്യു പ്യൂരിന്റണ്‍ എന്ന മുൻ നേവി ഉദ്യോഗസ്ഥനാണ് ശ്രീനിവാസിനു നേരെ നിറയൊഴിച്ചത്. ‘എന്റെ രാജ്യത്തു നിന്ന് പുറത്തു കടക്കൂ’ എന്ന അലർച്ചയോടെയായിരുന്നു ആദമിന്റെ വെടിവെപ്പ്. ശ്രീനിവാസിനെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷപ്പെടുത്താനായില്ല. കൂടെയുണ്ടായിരുന്ന സുഹൃത്ത് ആലോക് മദസാനിക്ക് വെടിയേറ്റെങ്കിലും ജീവൻ നഷ്ടമായില്ല. ഇരുവരെയും രക്ഷിക്കാൻ ശ്രമിച്ച ഒരു യുഎസ് പൗരനും വെടിയേറ്റിരുന്നു.

ഡോണൾഡ് ട്രംപ് അധികാരത്തിലെത്തി ഒരു മാസം പിന്നിട്ടപ്പോഴായിരുന്നു കൊലപാതകം, ഈ സംഭവത്തിൽ ട്രംപ് നിശ്ശബ്ദത പാലിച്ചതും വലിയ പ്രതിഷേധത്തിനിടയാക്കി.

കൊലപാതകത്തിന് ലഭിക്കാവുന്ന ഏറ്റവും വലിയ ശിക്ഷയാണ് പ്യൂരിന്റണ് ലഭിച്ചിരിക്കുന്നത്. ശിഷ്ടകാലം ജയിലിൽ കഴിയേണ്ടി വരും.

ഫെഡറൽ വിദ്വേഷ കുറ്റകൃത്യ നിയമപ്രകാരമുള്ള ചാർജുകളും ആദത്തിനെതിരായി നിലവിലുണ്ട്. ഇതിൽ വധശിക്ഷ വരെ ലഭിക്കാം.

കൊലയാളിക്ക് കടുത്ത ശിക്ഷ കിട്ടിയതു കൊണ്ട് തനിക്ക് തന്റെ ഭർത്താവിനെ തിരിച്ചു കിട്ടില്ലെന്നറിയാമെങ്കിലും വിദ്വേഷ കുറ്റകൃത്യങ്ങൾക്കെതിരെ ശക്തമായ സന്ദേശം നൽകാൻ ഈ ശിക്ഷാവിധിക്ക് സാധിക്കുമെന്നതിൽ ആശ്വാസമുണ്ടെന്ന് ശ്രീനിവാസിന്റെ ഭാര്യ എംഎസ് ദുമാല പറഞ്ഞു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍