UPDATES

എഡിറ്റര്‍

ഒളിമ്പിക്‌സ് വേദിയിലും റഷ്യയോട് അമേരിക്കയുടെ ശീതയുദ്ധം

Avatar

പെരുമാറ്റത്തിന് സ്വര്‍ണത്തെക്കാള്‍ തിളക്കുമുണ്ടാകണം. എന്നാല്‍ ഒളിമ്പിക്‌സ് വേദിയിലെ അമേരിക്കന്‍ താരങ്ങള്‍ക്ക് ഇക്കാര്യത്തില്‍ അജ്ഞതയുണ്ട്. സ്‌പോര്‍ട്‌സ്മാന്‍ സ്പിരിറ്റ് എന്താണെന്നറിയാത്ത തരത്തില്‍ അവരില്‍ നിന്നും ഉണ്ടായിരിക്കുന്ന പെരുമാറ്റം നാണക്കേടുണ്ടായിരിക്കുന്നത് ലോകകായിക മേളയ്ക്ക് ആകെയാണ്.

സ്വര്‍ണനേട്ടത്തില്‍ വളരെ മുന്നിലാണ് ഇപ്പോള്‍ അമേരിക്കയുടെ സ്ഥാനം. അതില്‍ അവരെ അഭിനന്ദിക്കുന്ന. എന്നാല്‍ അമേരിക്കയുടെ നീന്തല്‍ താരങ്ങളില്‍ നിന്നും ഒരു റഷ്യന്‍ താരത്തിന് ഏല്‍ക്കേണ്ടി വന്ന അപമാനം ഒരു തരത്തിലും അംഗീകരിക്കാന്‍ കഴിയുന്നതല്ല.

വനിതകളുടെ 100 മീറ്റര്‍ ബ്രെസ്റ്റ് സ്‌ട്രോക്ക് മത്സരത്തില്‍ വിജയിയാത് യുഎസ് എയുടെ ലില്ലി കിംഗ്, അവരുടെ തന്നെ കാറ്റി മെയ്‌ലി വെങ്കലവും നേടിയപ്പോള്‍ രണ്ടാം സ്ഥാനക്കാരിയായി നീന്തിക്കയറിയത് റഷ്യയുടെ യൂലിയ എഫിമോവ ആയിരുന്നു.

നീന്തല്‍ കുളത്തില്‍വച്ചു തന്നെ ലില്ലി കിംഗ് എന്ന 19 കാരി തന്റെ മര്യാദയില്ലാത്ത ആഘോഷം നടത്തിയത് എഫിമോവയുടെ മുഖത്ത് വെള്ളം തെറിപ്പിച്ചുകൊണ്ട്. അതിന്റെ തുടര്‍ച്ച മെഡല്‍ സ്വീകരണ ചടങ്ങിലുമുണ്ടായിരുന്നു ഒളിമ്പിക്‌സിന്റെ ചരിത്രപ്രാധാന്യം പോലും മറന്ന്, അതിന്റെ പാതകയിലെ അഞ്ചു വളയങ്ങളുടെ അര്‍ത്ഥം എന്താണെന്നു പോലും അറിയാത്ത മട്ടില്‍ അമേരിക്കന്‍ താരം എഫിമോവയ്ക്ക് ഹസ്തദാനം നല്‍കാന്‍ വിസമ്മതം അറിയിച്ചു.

അവളൊരു ഉത്തേജകമരുന്ന് ഉപയോഗിച്ച ചതിയത്തിയാണ്. എന്റെ വിജയം ശുദ്ധമായ കായികത്തിന്റെതാണ്; ലില്ലി കിംഗ് തന്നെ ന്യായീകരിക്കുന്നത് ഇങ്ങനെയാണ്. എഫിമോവയ്ക്ക് ഒളിമ്പിരൃക്‌സില്‍ പങ്കെടുക്കാന്‍ യോഗ്യതയേ ഇല്ലെന്നുമാണ് ലില്ലി പറയുന്നത്.

ലില്ലി കിംഗിന്റെ പ്രവര്‍ത്തിയോ പ്രസ്താവനയോ തിരുത്താന്‍ അമേരിക്ക തയ്യാറിയിട്ടില്ലെന്നതുമാണ് അത്ഭുതം. പോരാത്തതിനു മൈക്കള്‍ ഫെല്‍പ്‌സ് ലില്ലിയെ പിന്തുണയ്ക്കുകയും ചെയ്തിരിക്കുന്നു…

https://goo.gl/NOqEZ3

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍