UPDATES

എഡിറ്റര്‍

പരസ്യചിത്രം ജമൈക്കയില്‍ ഷൂട്ട് ചെയ്യണം; ഉസൈന്‍ ബോള്‍ട്ടിന്റെ ഈ നിര്‍ബന്ധത്തിനു കാരണമുണ്ട്

Avatar

ഉസൈന്‍ ബോള്‍ട്ടിനെ വച്ച് പരസ്യചിത്രം എടുക്കണോ? വേഗത്തിന്റെ സമാനതകളിലാത്ത ഈ രാജകുമാരനുമായി അത്തരമൊരു കരാറില്‍ ഏര്‍പ്പെടുന്നതിനു നിങ്ങളുടെ കൈയിലെ പണം മാത്രം മതിയാകുമെന്നു കരുതേണ്ട. ബോള്‍ട്ടിന്റെ പ്രധാന നിബന്ധനകളില്‍ ഒന്ന് പാലിക്കപ്പെടുമെങ്കില്‍ മാത്രമേ, ആര്‍ക്കായാലും ബോള്‍ട്ടിനെ കിട്ടു.

ആ നിബന്ധന എന്താണെന്നു കേട്ടാല്‍ ഇപ്പോഴുള്ളതില്‍ കൂടുതല്‍ ആരാധന ഉസൈന്‍ ബോള്‍ട്ട് എന്ന കായികതാരത്തോട് തോന്നും.

തന്നെ വച്ച് പരസ്യചിത്രം ഒരുക്കണമെങ്കില്‍ അത് സ്വന്തം നാടായ ജമൈക്കയില്‍ ചിത്രീകരിക്കണമെന്നാണ് ബോള്‍ട്ട് ആവശ്യപ്പെടുന്നത്. ബോള്‍ട്ട് ജമൈക്കയ്ക്കുവേണ്ടി വാശിപിടിക്കുന്നത് എന്തിനാണെന്നറിഞ്ഞാല്‍ ഒരു നിമിഷം ആ കായികതാരത്തിനു മുന്നില്‍ ശിരസ് കുനിയും.

എന്റെ നാട്ടില്‍ ഒത്തിരിപ്പേര്‍ ജോലിയില്ലാത്തവരായുണ്ട്, എന്റെ നാടിനു പണം വേണം. എന്റെ ഷൂട്ടിംഗ് ഇവിടെ നടത്തിയാല്‍ ഈ രണ്ടു കാര്യത്തിലും എനിക്കെന്റെ രാജ്യത്തെ കുറച്ചെങ്കിലും സഹായിക്കാന്‍ കഴിയും; ബോള്‍ട്ട് പറയുന്നത് ഇതാണ്. പലരും മിയാമി ബീച്ചിലോ ലോസ് ആഞ്ചല്‍സിലോ അതുപോലുള്ള ലൊക്കേഷനുകളില്‍ വച്ച് ചിത്രീകരണം നടത്താമെന്നാണ് പറയുന്നത്. അവിടെയൊന്നുമല്ല, ജമൈക്കയില്‍ തന്നെ ഷൂട്ട് ചെയ്യട്ടേ എന്നാണ് ഞാന്‍ മറുപടി പറയുന്നത്. ഒരു ടെലിവിഷന്‍ പരിപാടിയില്‍ ബോള്‍ട്ട് പറയുന്നു.

വിശദമായി വായിക്കുക; https://goo.gl/eLeHZQ

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍