UPDATES

എഡിറ്റര്‍

ഉസ്സൈന്‍ ബോള്‍ട്ടും ബോള്‍ട്ടിംഗും

Avatar

റിയോയില്‍ നിന്നും ബോള്‍ട്ട് നേടിയത് ഏഴാം ഒളിമ്പിക്‌സ് സ്വര്‍ണം കൂടിയായിരുന്നു. പതിവുപോലെ തന്റെ സിഗ്നേച്ചര്‍ ഡാന്‍സ് സ്റ്റെപ്പും ബോള്‍ട്ട് ആരാധകര്‍ക്ക് നല്‍കി. വലതുകൈ പാതിയും ഇടതു കൈ പൂര്‍ണ്ണമായും നിവര്‍ത്തിയും ബോള്‍ട്ട് ആ സ്റ്റെപ്പ് എടുക്കുമ്പോള്‍ ചിലരെങ്കിലും ആലോചിചിട്ടുണ്ടാവാം എന്താണ് ഈ മനുഷ്യന്‍ ചെയ്യുന്നതെന്ന്.

ചിലര്‍ അതിനെ ലൈറ്റ്നിംഗ് ബോള്‍ട്ട് എന്നും ചിലര്‍ ബോള്‍ട്ടിംഗ് എന്നും അതിനെ പറയും.

2008ല്‍ ബീജിംഗിലെ ഒളിമ്പിക്സില്‍ വച്ചാണ് ബോള്‍ട്ട് ആദ്യമായി ഈ ആഘോഷരീതി പുറത്തെടുക്കുന്നത്. അന്നുമുതല്‍ ഇന്ന് വരെ ഒരിക്കല്‍ പോലും വിജയത്തിനു ശേഷം ബോള്‍ട്ടിംഗ് നടത്താതിരുന്നിട്ടില്ല. ഒബാമ, പ്രിന്‍സ് ഹാരി എന്നിങ്ങനെ പലരും ഇത് പരീക്ഷിച്ചു നോക്കുകയും ചെയ്തു.

ടു ദി വേള്‍ഡ് എന്നാണ് ബോള്‍ട്ട് ഇതിനെ വിളിക്കുന്നത്. ഡാന്‍സ്ഹാള്‍ എന്ന നൃത്തരീതിയില്‍ നിന്നുള്ള ഒരു സ്റ്റെപ്പ് ആണ് ഇത്. ജമൈക്കയില്‍ പോപ്പുലര്‍ ആയ ഡാന്‍സ്ഹാളിന്റെ ആരാധകന്‍ ആണ് നമ്മുടെ ബോള്‍ട്ട്.

ഈ രീതി ഉപയോഗിക്കുമ്പോള്‍ താന്‍ ലോകവുമായി കണക്റ്റ് ചെയ്യപ്പെടുന്നു എന്നാണ് ബോള്‍ട്ട് പറയുന്നത്.

വിശദമായ വായനയ്ക്ക് ലിങ്ക് സന്ദര്‍ശിക്കൂ

https://goo.gl/TWByb5

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍