UPDATES

200 മീറ്ററില്‍ ബോള്‍ട്ടിനു മൂന്നാം സ്വര്‍ണ്ണം

അഴിമുഖം പ്രതിനിധി

200 മീറ്ററില്‍ ഉസൈന്‍ ബോള്‍ട്ടിനു വീണ്ടും സ്വര്‍ണ്ണം. ഒളിമ്പിക്സ് സ്പ്രിന്റ് ഡബിള്‍സില്‍ തുടര്‍ച്ചയായ മൂന്നാം തവണയാണ് ബോള്‍ട്ട് സ്വര്‍ണ്ണം നേടുന്നത്. ഈ നേട്ടം കൈവരിക്കുന്ന ആദ്യ താരമാണ് ബോള്‍ട്ട്. 19.78 സെക്കന്‍ഡ് സമയത്തിലാണ് ഉസൈന്‍ ബോള്‍ട്ട് ഫിനിഷിംഗ് ലൈന്‍ കടന്നത്.2008ല്‍ ബെയ്‌ജെങില്‍ തുടങ്ങിയ സ്വര്‍ണ്ണ കുതിപ്പ് ലണ്ടനും കടന്ന് റിയോയില്‍ എത്തിയിരിക്കുകയാണ്. 100 മീറ്റര്‍ വെങ്കല മെഡല്‍ ജേതാവ് കാനഡയുടെ ഡി ഗ്രേസെയാണ് 20.02 സെക്കന്‍ഡില്‍ രണ്ടാമതായി ഫിനിഷ് ചെയ്ത് വെള്ളി നേടിയത്.

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍