UPDATES

കായികം

സ്‌പോര്‍ട്സിലെ ഓസ്‌കാറായ ലോറസ് പുരസ്‌കാരം ഉസൈന്‍ ബോള്‍ട്ടിന്

ലോറസ് പുരസ്‌കാരത്തിന് നാലാം തവണയാണ് ബോള്‍ട്ട് അര്‍ഹനായിരിക്കുന്നത്

2016-ലെ ഏറ്റവും മികച്ച പുരുഷ കായിക താരത്തിനുള്ള ലോറസ് പുരസ്‌കാരം ഉസൈന്‍ ബോള്‍ട്ടിന്. സ്‌പോര്‍ട്സിലെ ഓസ്‌കാര്‍ എന്നറിയപ്പെടുന്ന ലോറസ് പുരസ്‌കാരത്തിന് നാലാം തവണയാണ് ബോള്‍ട്ട് അര്‍ഹനായിരിക്കുന്നത്. ഇതോടെ ഈ പുരസ്‌കാരം നേടിയ ബോള്‍ട്ട് റോജര്‍ ഫെഡറര്‍, സെറീന വില്ല്യംസ്, കെല്ലി സ്ലാട്ടെര്‍ എന്നിവരുടെ റെക്കോഡിനൊപ്പം ബോള്‍ട്ടുമെത്തി. 2009, 2010,2013 വര്‍ഷങ്ങളിലായിരുന്നു ബോള്‍ട്ട് ഇതിന് മുമ്പ് ലോറസ് പുരസ്‌കാരം നേടിയത്.

റിയോ ഒളിമ്പിക്സില്‍ ട്രിപ്പിള്‍ സ്വര്‍ണം നേടിയ പ്രകടനമാണ് ബോള്‍ട്ടിനെ പുരസ്‌കാരത്തിനര്‍ഹനാക്കിയത്. ഫ്രാന്‍സിലെ മൊണോക്കോയില്‍ നടന്ന ചടങ്ങില്‍ ഇതിഹാസതാരം മൈക്കല്‍ ജോണ്‍സണില്‍ നിന്നായിരുന്നു പുരസ്‌കാരം ബോള്‍ട്ട് ഏറ്റുവാങ്ങിയത്. അതേസമയം അമേരിക്കന്‍ ജിംനാസ്റ്റ് സിമോണ്‍ ബെയ്ല്‍സാണ് ലോകത്തെ മികച്ച വനിതാ കായിക താരത്തിനുള്ള പുരസ്‌കാരം നേടിയത്. റിയോ ഒളിമ്പിക്സില്‍ നാല് സ്വര്‍ണവും ഒരു വെങ്കലവും നേടിയ പ്രകടനമാണ് സിമോണ ബെയ്ല്‍സിനെ പുരസ്‌കാരത്തിനര്‍ഹയാക്കിയത്.


മികച്ച തിരിച്ചുവരവ് നടത്തിയ താരത്തിനുള്ള പുരസ്‌കാരം അമേരിക്കയുടെ നീന്തല്‍ താരം മൈക്കല്‍ ഫെല്‍പ്സാണ് സ്വന്തമാക്കിയത്. 2012-ല്‍ വിരമിച്ച ശേഷം നീന്തല്‍ കുളത്തില്‍ തിരിച്ചെത്തിയ ഫെല്‍പ്സ് റിയോയില്‍ അഞ്ചു സ്വര്‍ണവും ഒരു വെള്ളിയുമാണ് കരസ്ഥമാക്കിയത്.

കായിക രംഗത്തെ മികച്ച വഴിത്തിരവ് നടത്തിയ താരമായി ഫോര്‍മുല വണ്‍ താരം നിക്കോ റോസ്ബെര്‍ഗിനെ തിരഞ്ഞെടുത്തു. 2015-ലും 2014-ലും രണ്ടാം സ്ഥാനമായിരുന്ന റോസ്ബര്‍ഗ് 2016-ല്‍ ഫോര്‍മുല വണ്‍ ചാമ്പ്യന്‍ പട്ടം സ്വന്തമാക്കി.

മികച്ച കായിക ടീം 108 വര്‍ഷത്തെ കാത്തിരിപ്പിനുശേഷം മേജര്‍ ലീഗ് ബെയ്സ് ബോള്‍ കിരീടം നേടിയ ചിക്കാഗോ കബ്സും, വിഭിന്ന ശേഷിയുള്ള കിളിക്കാരനുള്ള പുരസ്‌കാരം ഇറ്റലിയുടെ വീല്‍ചെയര്‍ ഫെന്‍സിങ് താരം ബ്രീട്ടെയ്സ് വിയോയും നേടിയപ്പോള്‍ കായികരംഗത്തെ മികച്ച പ്രചോദനത്തിനുള്ള പുരസ്‌കാരം റിയോ ഒളിമ്പിക്സിലെ അഭയാര്‍ത്ഥി ടീമിനാണ്.

സ്പെഷ്യല്‍ ലോറസ് സ്പിരിറ്റ് ഓഫ് സ്പോര്‍ട്സ് പുരസ്‌കാരം ഇപിഎല്‍ കിരീടം നേടിയ ലെസ്റ്റര്‍ സിറ്റിക്കാണ്. ഏറ്റവും മികച്ച കായിക നിമിഷമായി തിരഞ്ഞെടുക്കപ്പെട്ടത് ജൂനിയര്‍ സോക്കര്‍ വേള്‍ഡ് ചലഞ്ച് ഫൈനലില്‍ തോറ്റ ജാപ്പനീസ് ടീമിനെ എതിരാളികളായ ബാഴ്സലോണ അണ്ടര്‍-12 ടീം ആശ്വസിപ്പിച്ച നിമിഷങ്ങളാണ്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍