UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ചരിത്രത്തില്‍ ഇന്ന്: യുഎസ്എസ് ഇന്‍ഡ്യാനാപോളിസും എല്‍വിസ് പ്രസ്‌ലി എന്ന സംഗീത രാജാവും

Avatar

1945 ജൂലായ് 30
അമേരിക്കന്‍ യുദ്ധകപ്പല്‍ യുഎസ്എസ് ഇന്‍ഡ്യാനാപോളിസ് ആക്രമിക്കപ്പെട്ടു

അമേരിക്കന്‍ നാവികസേനയുടെ യുഎസ്എസ് ഇന്‍ഡ്യാനാപോളിസ് എന്ന യുദ്ധകപ്പല്‍ തെക്കന്‍ പസഫിക് സമുദ്രത്തിലെ ടിനിയന്‍ ദ്വീപില്‍ ആ ‘അതീവ രഹസ്യ കാര്‍ഗോ’  ഇറക്കിയശേഷം മടക്കയാത്ര ആരംഭിക്കുന്നത് 1945 ജൂലായ് അവസാനത്തോടെയാണ്. എന്നാല്‍ ആ യാത്ര അമേരിക്കന്‍ യുദ്ധക്കപ്പലിന്റെ അവസാന യാത്രയായിരുന്നു. 1945 ജൂലായ് 30ന് ജപ്പാന്റെ മുങ്ങിക്കപ്പല്‍ ഇന്‍ഡ്യാന പോളിസിനെ ആകമിച്ചു. 1196 പേരാണ് കപ്പലിലുണ്ടായിരുന്നത്. ആ മഹാദുരന്തത്തില്‍ നിന്ന് അന്ന് രക്ഷപ്പെടത് അവരില്‍ 317 പേര്‍മാത്രം. 

പക്ഷേ അന്ത്യത്തിലേക്കുള്ള യാത്രയ്ക്കു മുമ്പ് ആ യുദ്ധക്കപ്പല്‍ കൈയേല്‍പ്പിച്ച് പോയത് ആറ്റം ബോംബിന്റെ ഘടകവസ്തുക്കളായിരുന്നു. ഈ ആറ്റം ബോംബാണ് ദിവസങ്ങള്‍ക്കിപ്പുറം ഹിരോഷിമയില്‍ വീണത്.

അത്ഭുതകരമായൊരു വസ്തുത, ഇന്‍ഡ്യാന പോളിസില്‍ ഉണ്ടായിരുന്നവര്‍ക്ക് ഈ കാര്‍ഗോയെക്കുറിച്ച് വ്യക്തതയില്ലായിരുന്നു എന്നതാണ്. അവരത് ടിനിയനിലെ ഗുവാമിലുള്ള യുഎസ് പസഫിക് ഹെഡ്ക്വാര്‍ട്ടേഴിസില്‍ എത്തിക്കുക മാത്രമാണ് ചെയ്തത്. അതിനുശേഷം കപ്പല്‍ തങ്ങളുടെ ലക്ഷ്യമായ ഫിലിപ്പൈന്‍സിലെ  ലെയ്‌തെ ഗള്‍ഫിലേക്ക് യാത്ര തിരിക്കുകയായിരുന്നു. ജപ്പാനുമായുള്ള കടല്‍ യുദ്ധത്തില്‍ പങ്കെടുക്കുന്ന യുഎസ്എസ് ഇഡാഹോ എന്ന യുദ്ധക്കപ്പിലിനൊപ്പം ചേരാനായിരുന്നു ആ യാത്ര. എന്നാല്‍ കപ്പല്‍ ഗുവാമിനും ലെയ്‌തെ ഗള്‍ഫിനും മധ്യത്തിലെത്തിയപ്പോള്‍ ജപ്പാന്റെ മുങ്ങിക്കപ്പല്‍ ആക്രമിക്കുകയായിരുന്നു. പന്ത്രണ്ട് മിനിട്ടുകള്‍കൊണ്ട് കപ്പല്‍ മുങ്ങാന്‍ തുടങ്ങി. 300 പേര്‍ കപ്പലിനുള്ളില്‍വെച്ചു തന്നെ കൊല്ലപ്പെട്ടു. ബാക്കി 900 പേര്‍ കടലിലേക്ക് എടുത്തുചാടി. അതില്‍ പലരും  സ്രാവുകളുടെ ആഹാരമായി. ഓഗസ്റ്റ് 2ന് പട്രോളിങ്ങ് പറക്കല്‍ നടത്തിയ ഒരു അമേരിക്കന്‍ വിമാനമാണ് ബാക്കിയായവരെ കണ്ടെത്തുന്നത്. ഓഗസ്റ്റ് 6ന് അമേരിക്ക ജപ്പാനിലിലെ ഹിരോഷിമയില്‍ ആദ്യത്തെ ആറ്റം ബോംബ് ഇടുകയും ചെയ്തു.

1954 ജൂലായ് 30
എല്‍വിസ് പ്രസ്‌ലിയുടെ ആദ്യ സ്റ്റേജ് പെര്‍ഫോമന്‍സ്

1954 ജൂലായ് 30 ഓര്‍മ്മിക്കപ്പെടുന്നത് റോക് ‘ന്‍’ റോള്‍ ഇതിഹാസം എല്‍വിസ് പ്രസ്‌ലിയുടെ സംഗീത യാത്ര ആരംഭിച്ച ദിവസമെന്ന നിലയിലാണ്. അന്ന് മെംഫിസിലെ ഓവര്‍ടെന്‍ പാര്‍ക്ക് ഷെല്ലില്‍ നടന്ന മ്യൂസിക് കണ്‍സേര്‍ട്ടിലുടെയായിരുന്നു സംഗീതലോകത്തെ താരമായി മാറിയ പ്രസ്‌ലി എന്ന പത്തൊമ്പതുകാരന്‍ ആദ്യമായി ആസ്വാദകര്‍ക്കു മുമ്പില്‍ എത്തുന്നത്. ആ കണ്‍സേര്ട്ടില്‍ മൂന്നാമതായിട്ടായിരുന്നു പ്രസ്‌ലി പെര്‍ഫോം ചെയ്യാനായെത്തിയത്. എന്നാല്‍ പിറ്റേന്നത്തെ പത്രങ്ങളിലെല്ലാം മുഖ്യവാര്‍ത്തയായത് സ്ലിം വൈറ്റ്മാന്‍ എന്ന നാടന്‍ പാട്ടുകാരനായിരുന്നു.

ജൂലായ് 30, പ്രസ്‌ലി എന്ന ഗായകന്‍ ജനിച്ച ദിവസമായാണ് അദ്ദേഹത്തിന്റെ ആരാധകര്‍ ആഘോഷിക്കുന്നത്. ഇരുപതാം നൂറ്റാണ്ടിന്റെ ഉദയമെന്ന് വിശേഷിപ്പാക്കാവുന്ന പ്രസ്‌ലി മിസിസ്സിപ്പിയിലെ ടുപിലോവിലായിരുന്നു ജനിച്ചത്. 1956ലാണ് അദ്ദേഹത്തിന്റെ ആദ്യത്തെ ആല്‍ബം പുറത്തിറങ്ങുന്നത്. ക്ഷണം നേരംകൊണ്ടാണ് ആ ആല്‍ബം ഹിറ്റായിമാറിയത്. എന്നാല്‍ ഈ സംഗീത രാജാവിന്റെ ജീവിതയാത്ര വിവാദങ്ങളുടേതും തിരിച്ചടികളുടേതും കൂടിയായിരുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍