UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ചരിത്രത്തില്‍ ഇന്ന്: ആദ്യത്തെ അണ്വായുധ അന്തര്‍വാഹിനിയും ലാത്തൂര്‍ ഭൂകമ്പവും

Avatar

1954 സെപ്തംബര്‍ 30
ലോകത്തിലെ ആദ്യത്തെ അണ്വായുധ അന്തര്‍വാഹിനി കമ്മീഷന്‍ ചെയ്തു

അമേരിക്കന്‍ നാവികസേനയുടെ യുഎസ്എസ് നോഷ്യലസ് എന്ന ലോകത്തിലെ ആദ്യത്തെ അണ്വായുധഅന്തര്‍വാഹിനി 1954 സെപ്തംബര്‍ 30 ന് കമ്മീഷന്‍ ചെയ്തു. 1946 ല്‍ യുഎസ് ആറ്റോമിക് പ്രോഗ്രാമിന്റെ ഭാഗമായി മാറിയ റഷ്യന്‍ വംശജനായ ക്യാപ്റ്റന്‍ ഹൈമന്‍ ജി റിക്കോവര്‍ എന്ന എഞ്ചിനീയറാണ് ഈ അന്തര്‍വാഹിനി രൂപകല്‍പ്പന ചെയ്തത്.1954 ജനുവരി 21 ന് ഈ അന്തര്‍വാഹിനിയുടെ ഉദ്ഘാടനം നിര്‍വഹിച്ചിരുന്നു. നാവികാസ്ഥാനത്തെ ചടങ്ങുകള്‍ക്കുശേഷം അമേരിക്കയുടെ പ്രഥമവനിതയായ മാമി ഐസന്‍ഹോവര്‍ ആണ് ഒരു കുപ്പി ഷാമ്പയിന്‍ പൊട്ടിച്ചുകൊണ്ട് അന്ന് ഉദ്ഘാടനം നിര്‍വഹിച്ചത്. 1954 സെപ്തംബര്‍ 30 ന് അന്തര്‍വാഹിനി കമ്മീഷന്‍ ചെയ്തതിനുശേഷം കപ്പല്‍ അതിന്റെ സഞ്ചാരം തുടങ്ങിയത് 1955 ജനുവരി 17 നുമാത്രമാണ്. സമുദ്രാന്തര്‍ഭാഗത്തെ യുദ്ധസാഹചര്യങ്ങളിലുണ്ടായ ഒരു നാഴികക്കലായിരുന്നു നോഷ്യലസിന്റെ അവതരണം.

ദീര്‍ഘദൂരയാത്രയിലൂടെ അന്നേവരെയുണ്ടായിരുന്ന പല റെക്കോഡുകളും നോഷ്യലസ് തകര്‍ത്തു.1958 ല്‍ ഈ കപ്പല്‍ അതിന്റെ ഉത്തരധ്രുവത്തിലേക്കുള്ള കന്നിയാത്ര പൂര്‍ത്തിയാക്കി. 1980 മാര്‍ച്ച് 3 ന് ഈ അന്തര്‍വാഹിനി ഡികമ്മീഷന്‍ ചെയ്തു. 1986 മുതല്‍ കണക്ടികട്ടിലുള്ള ഗ്രോട്ടനില്‍ സ്ഥിതി ചെയ്യുന്ന സബ്മറൈന്‍ ഫേഴ്‌സ് മ്യൂസയിത്തില്‍ ഈ കപ്പല്‍ പ്രദര്‍ശിപ്പിക്കാന്‍ തുടങ്ങി.

1993 സെപ്തംബര്‍ 30
ലാത്തൂര്‍ ഭൂകമ്പം

മഹാരാഷ്ട്രയിലെ ലാത്തൂരിലുള്ള കില്ലാരി എന്ന ചെറിയപട്ടണം അതിഭയങ്കരമായി കുലുങ്ങി വിറച്ച ദിവസമാണ് 1993 സെപ്തംബര്‍ 30. വ്യാപകമായി പ്രത്യഘാതം സൃഷ്ടിച്ച ഈ ഭൂകമ്പത്തില്‍ 20,000 പേര്‍ കൊല്ലപ്പെടുകയും 30,000 പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്‌തെന്നാണ് കണക്ക്.
റിക്ടര്‍ സ്‌കെയിലില്‍ 6.3 തീവ്രതരേഖപ്പെടുത്തിയ ഭൂകമ്പമായിരുന്ന ലാത്തൂരിനെ തകര്‍ത്തത്. ജനനിബിഡമായയ പ്രദേശത്ത് ഉണ്ടായ ഭൂകമ്പത്തില്‍ മരണസംഖ്യ തിട്ടപ്പെടുത്തിയതിലും കൂടുതലായിരുന്നിരിക്കുമെന്നാണ് വിദഗ്ധര്‍ പറഞ്ഞത്.

Disclaimer: പ്രസിദ്ധീകരിക്കുന്ന കുറിപ്പുകളില്‍ കൃത്യത ഉറപ്പുവരുത്താനാണ് ടീം അഴിമുഖം എന്നും ശ്രമിക്കുന്നത്. എന്നാല്‍ ചരിത്ര സംഭവങ്ങളിലും തിയ്യതികളിലും എന്തെങ്കിലും പൊരുത്തക്കേടുകളോ തെറ്റോ സംഭവിക്കുകയാണെങ്കില്‍ വായനക്കാര്‍ അത് ചൂണ്ടിക്കാട്ടുന്നതിനെ ഞങ്ങള്‍ ആത്മാര്‍ഥമായി സ്വാഗതം ചെയ്യുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍