UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ഗസല്‍ മഴയില്‍ മനം നിറച്ച് ഉസ്താദ് ഗുലാം അലി തിരുവനന്തപുരത്ത്

അഴിമുഖം പ്രതിനിധി

അനുഗ്രഹീത ഗസൽ ഗായകൻ ഗുലാം അലി നയിച്ച ഗസല്‍ സന്ധ്യ ‘സലാം ഗുലാം അലി‘ തിരുവനന്തപുരത്ത് നിശാഗന്ധി തിയേറ്ററില്‍ വച്ചു നടന്നു. സ്വരലയയും ഗ്രാന്‍ഡ് കേരള ഷോപ്പിംഗ് ഫെസ്റ്റിവലും ചേർന്നാണ് പരിപാടി സംഘടിപ്പിച്ചത്.  സംഗീത പരിപാടി നടത്താന്‍ അനുവദിക്കില്ല എന്ന ഭീഷണി മുഴക്കി പ്രകടനവുമായി ശിവസേന പ്രവര്‍ത്തകര്‍ എത്തിയെങ്കിലും അവരെ മ്യൂസിയം പോലീസ് സ്റ്റേഷന് മുന്‍പില്‍ വച്ച് പോലീസ് തടഞ്ഞു.  അഭൂതപൂര്‍വ്വമായ തിരക്കാണ് നിശാഗന്ധിയില്‍ അനുഭവപ്പെട്ടത്. തന്റെ തനതായ ശൈലിയില്‍ ആസ്വാദകരെ കൈയ്യിലെടുത്ത ഉസ്താദിനെ നിര്‍ത്താത്ത കരഘോഷത്തോടു കൂടിയാണ്  തിരുവനന്തപുരം വരവേറ്റത്.  ഗസല്‍ സന്ധ്യയില്‍ നിന്നും അഴിമുഖം പ്രതിനിധി പകര്‍ത്തിയ ദൃശ്യങ്ങള്‍


 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍