UPDATES

യാത്ര

യൂട്ടാ പാര്‍ക്ക്; ഒരു മഞ്ഞുകാല യാത്ര യൂട്ടാ പാര്‍ക്ക്; ഒരു മഞ്ഞുകാല യാത്ര

Avatar

എലിസബത്ത് സാക്ക് 
(വാഷിംഗ്ടന്‍ പോസ്റ്റ്)

ഈയിടെ യൂട്ടായിലേയ്ക്ക് നടത്തിയ യാത്രയിലെ അനേകം ഫോട്ടോകളിലൊന്നില്‍ ഞാന്‍ കാന്യന്‍ലാണ്ട്സ് നാഷനല്‍ പാര്‍ക്കിലാണ്. കണ്ണു പൊത്തി അതിനിടയിലൂടെ ‘ഐലന്‍ഡ് ഇന്‍ ദി സ്കൈ വിസിറ്റര്‍ സെന്‍ററി’ലേയ്ക്ക് ഒളിച്ചു നോക്കുന്ന പോസില്‍. തണുപ്പുകാലത്തെ ഒഴിവില്‍ അടച്ചിരിക്കുകയായിരുന്നു അവിടം. എന്‍റെ നാഷനല്‍ പാര്‍ക്ക് പാസ്സ്ബുക്കില്‍ അവരുടെ സ്റ്റാമ്പ് പതിഞ്ഞില്ല എന്ന നിരാശയുണ്ടായിരുന്നു; പാര്‍ക്ക് നൂറാം വാര്‍ഷികം ആഘോഷിക്കുന്ന ഇക്കൊല്ലം തുടങ്ങിയ ആഗ്രഹമായിരുന്നു അത്.  

ഞാന്‍ നിരാശയിലായിരുന്നു; എന്നാല്‍ മുഴുവനായും അങ്ങനെ ആയിരുന്നുമില്ല. കടുംചുവപ്പ് ഗുഹാമുഖങ്ങളും കവാടങ്ങളുമൊക്കെയുള്ള, സ്വപ്നസദൃശമായ കിഴക്കന്‍ യൂട്ടായിലേയ്ക്ക് തണുപ്പുകാലത്തു നടത്തുന്ന യാത്ര ഒരു നഷ്ടമല്ല. എനിക്കും കൂട്ടുകാരന്‍ റീഡിനും നീണ്ട നടത്തങ്ങള്‍ ഇഷ്ടമാണ്; പക്ഷേ മോശം കാലാവസ്ഥ ഒഴിവുകാലം നശിപ്പിക്കും എന്നും ഞങ്ങള്‍ക്ക് അറിയാമായിരുന്നു. സീസണല്ലാത്ത സമയത്ത് യാത്ര ചെയ്യുന്നവര്‍ കാണുന്ന കാഴ്ചയാണ് ഞങ്ങളും കണ്ടത്; അധികം തിരക്കില്ല, കുറഞ്ഞ വിമാനക്കൂലിയും വാടകയും. സോള്‍ട് ലേയ്ക് സിറ്റി വരെ വിമാനത്തില്‍ പോയി ഞങ്ങള്‍ മോയബിലേയ്ക്ക് കാര്‍ വാടകയ്ക്കെടുത്തു. അവിടെ നാലു ദിവസത്തേയ്ക്ക് മുറിയെടുത്തിരുന്നു. ഇത്രയും ജനങ്ങളുള്ള ഈ നഗരത്തില്‍, വളരെയടുത്ത് രണ്ട് നാഷനല്‍ പാര്‍ക്കുകള്‍ ഉള്ളപ്പോളും, നിശ്ശബ്ദതയും ശാന്തമായ നീലാകാശവുമാണ് ഞങ്ങളെ കാത്തിരുന്നത്. ചെങ്കുത്തായ വമ്പന്‍ പാറക്കെട്ടുകളും മലയിടുക്കുകളും അപ്പോള്‍ കൂടുതല്‍ മനോഹരമായി. അസ്തമയം കാണാന്‍ ‘ഗ്രാന്‍ഡ് വ്യൂ പോയിന്‍റ് ഓവര്‍ലുക്കി’ല്‍ എത്തണമായിരുന്നു; നടത്തത്തിന് ഏത് വഴിയെടുക്കണമെന്ന് ഞങ്ങള്‍ തമ്മില്‍ തര്‍ക്കമായി. ഒരു ഉള്‍വിളിയില്‍ ഷെയ്ഫര്‍ കാന്യന്‍ ഓവര്‍ലുക്കില്‍ വണ്ടി പാര്‍ക്ക് ചെയ്തു, റോഡു മുറിച്ചു കടന്ന് പടിഞ്ഞാറു ഭാഗത്തേയ്ക്ക് ഞങ്ങളുടെ ഹൈക്കിങ് ഉപകരണങ്ങളുമായി നടന്നു. 5.5 മൈലുകള്‍ ഉള്ള നെക്ക് സ്പ്രിംഗ് ലൂപ്പിന് സമീപം താഴേയ്ക്കു നടക്കാന്‍ തുടങ്ങി. എന്‍റെ കയ്യിലുണ്ടായിരുന്ന ഗൈഡ് ബുക്കില്‍ പറയുന്നതനുസരിച്ച് പാര്‍ക്കിലെ ഏറ്റവും നിഗൂഢമായ പാതകളിലൊന്നാണ് അത്. ജാക്കറ്റ്, കയ്യുറ, തൊപ്പി, കട്ടിയുള്ള സോക്സ് ഇവയൊക്കെയായി തണുപ്പിനെ നേരിടാന്‍ ഞങ്ങള്‍ സജ്ജരായിരുന്നു. അതുകൊണ്ടു തന്നെ സൂര്യപ്രകാശവും തെളിഞ്ഞ കാലാവസ്ഥയും കണ്ടപ്പോള്‍ സന്തോഷമായി, അവിടെ നടന്നു കാണാന്‍ പറ്റിയ ദിവസം. കാലാവസ്ഥയ്ക്ക് യോജിച്ച രീതിയിലുള്ള തയ്യാറെടുപ്പുകള്‍ ഉണ്ടായിരുന്നതുകൊണ്ട് നടത്തത്തിനിടയ്ക്ക് വിശ്രമിച്ച് കാഴ്ച്ചകള്‍ കാണാന്‍ പറ്റി. 

‘ക്രിപ്റ്റോബയോട്ടിക്’ എന്നറിയപ്പെടുന്ന, പായലും മറ്റ് ജൈവഘടകങ്ങളും അടങ്ങിയ അവിടത്തെ മണ്ണിലൂടെ, ദേവദാരു മരങ്ങളുടെയും ചൂരല്‍ ചെടികളുടെയും പൈന്‍ മരങ്ങളുടെയുമൊക്കെ കൂട്ടങ്ങള്‍ കടന്ന് നടക്കുമ്പോള്‍ ഞങ്ങള്‍ ഒറ്റയ്ക്കായിരുന്നു. ഇടയ്ക്കു ചിലയിടങ്ങളില്‍ മഞ്ഞു വീണിരുന്നു. പണ്ട് അവിടെ കാലികളും കുതിരകളും  മേഞ്ഞിരുന്നതിന്റെ അടയാളമായി കെട്ടിയിടുന്ന കുറ്റിയുണ്ടായിരുന്നു. ഒരു മലയിടുക്കിനടുത്ത് മെലിഞ്ഞൊരു വെള്ളച്ചാട്ടം കണ്ട് ഞങ്ങള്‍ അങ്ങോട്ടു നടന്നു. രംഗവേദിയിലെന്ന പോലെ താഴെ മഞ്ഞിന്‍റെ ഒരു കര്‍ട്ടന്‍ കണ്ടു ഞങ്ങള്‍ പെട്ടെന്നു നിന്നു. ആ ചതുപ്പില്‍ നിന്നും ചെളിയില്‍ നിന്നും മാറി, തൂങ്ങിക്കിടക്കുന്ന ഒരു മഞ്ഞുപാളിയുടെ അടുത്തെത്തി. അതിനു പുറകിലായുള്ള ആ രഹസ്യ വഴിയിലെ ഇടുക്കില്‍ പ്രകൃതി സൌന്ദര്യം ആവോളം ആസ്വദിച്ചിട്ട് ഞങ്ങള്‍ തിരിച്ചു നടന്ന് കാറില്‍ ഗ്രാന്‍ഡ് വ്യൂവിലേയ്ക്ക് തിരിച്ചു. 

സൂര്യന്‍ താഴുന്നതിനു തൊട്ടുമുന്‍പാണ് ഞങ്ങള്‍ ഓവര്‍ലുക്കില്‍ എത്തിയത്. അവിടെ, തന്‍റെ വലിയ ടെലിഫോട്ടോ ലെന്‍സുമായി നില്‍ക്കുന്ന, മോന്‍ട്രിയലില്‍ നിന്നുള്ള ഒരു സഹൃദയനായ സഞ്ചാരി ഒഴിച്ചാല്‍ ഞങ്ങള്‍ ഒറ്റയ്ക്കായിരുന്നു. താഴെ പരന്നുകിടക്കുന്ന വിശാലമായ കാന്യന്‍ ആ ഏകാന്തത ഒന്നുകൂടി ഗംഭീരമാക്കി. തിരിച്ചു വണ്ടിയോടിക്കുമ്പോള്‍ സ്വര്‍ഗം ഇളം ചുവപ്പു കലര്‍ന്ന ആകാശത്തിന്‍റെ നിറങ്ങളിലും ദൂരെ തെളിയുന്ന കുന്നുകളുടെ നിഴല്‍ച്ചിത്രങ്ങളിലും ഞങ്ങള്‍ക്ക് കാണാറായി. 

മൊയബിലെത്തിയ ഞങ്ങള്‍ മെയിന്‍ സ്ട്രീറ്റിലെ ഹസ്യെന്ത റസ്റ്റോറന്‍റിലെ സമൃദ്ധമായ വെജ് ബുറീറ്റോയും (burrito) അയി ട്യൂണയുടെ സ്വാദിഷ്ടമായ ടാക്കോ സാലഡും കഴിച്ചു. തിരിച്ചു ‘ഗോണ്‍സോ ഇന്നി’ല്‍ എത്തിയ ശേഷം ഈ അവധിക്കാലത്തെ വൈകുന്നേരങ്ങളിലെ ഞങ്ങളുടെ പതിവുപരിപാടിയിലേയ്ക്ക് കടന്നു. രാത്രിയിലെ മരവിപ്പിക്കുന്ന തണുപ്പില്‍ ഞങ്ങളുടെ ബാത്തിംഗ് സ്യൂട്ട് അണിഞ്ഞ് ജക്കൂസിയിലേയ്ക്ക് ഒറ്റ ഓട്ടം! അവിടെ കിടന്നു നക്ഷത്രങ്ങളെ കാണലും. അവിടെ താമസിച്ച ദിവസങ്ങളിലെല്ലാം ടബ്ബില്‍ ഞങ്ങള്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ. 

പിറ്റേന്ന് ചിക്കന്‍ സാലഡും പാനീയങ്ങളുമടങ്ങിയ ‘പിക്നിക് ലഞ്ച്’ പൊതിഞ്ഞെടുത്ത് ഞങ്ങള്‍ യാത്ര തുടങ്ങി. കാന്യന്‍ലാന്‍ഡ്സിലേയ്ക്കുള്ള വഴിയിലൂടെ പോയി ‘ഡെഡ് ഹോഴ്സ് പോയിന്‍റ് സ്റ്റേറ്റ് പാര്‍ക്കി’ലേയ്ക്ക് ഇടത്തു തിരിഞ്ഞു. ഈ യൂട്ടാ വെക്കേഷന്‍ പരിപാടിയിട്ടപ്പോള്‍ മുതല്‍ വരയന്‍ മലയിടുക്കുകളിലൂടെ താറാവിന്‍ കഴുത്തു പോലെയുള്ള കൊളറാഡോ നദിയുടെ ഒരു വളവിന്റെ മുകളില്‍ നിന്നെടുത്ത ഫോട്ടോകള്‍ ഞാന്‍ കാണാറുണ്ടായിരുന്നു. ഈ വളവ് കാന്യന്‍ ലാന്‍ഡ്സിലാണെന്ന് കരുതി തലേ വൈകുന്നേരം ഗ്രാന്‍ഡ് വ്യൂവിലേയ്ക്ക് വണ്ടിയോടിക്കുമ്പോള്‍ ഒക്കെ ഞാന്‍ തിരഞ്ഞു. എന്നാല്‍ അത് ഡെഡ് ഹോഴ്സില്‍ നിന്നുള്ള ദൃശ്യങ്ങളാണെന്ന് പിന്നീട് മനസിലായി. പിന്നെയത് കണ്ടുപിടിക്കാനുള്ള ആവേശത്തിലായിരുന്നു ഞാന്‍, കണ്ടെത്തുകയും ചെയ്തു. ഞങ്ങള്‍ എത്തിയപ്പോള്‍ കാണാനുള്ള പ്ലാറ്റ്ഫോമും ചുറ്റുമുള്ള വഴികളുമൊക്കെ വിജനമായിരുന്നു. മലയിടുക്കുകളിലെ പല ഭാഗങ്ങളും മഞ്ഞു പൊതിഞ്ഞിരുന്നു. കൊളറാഡോ കാണാന്‍ തണുത്ത പാല്‍ക്കാപ്പി പോലെ തോന്നിച്ചു. മൂടല്‍മഞ്ഞില്‍ മുകളില്‍ നിന്നുള്ള കാഴ്ച വിസ്മയിപ്പിക്കുന്നതായി, ആ ഭാഗം കണ്ടു പിടിക്കാന്‍ നടത്തിയ തെരച്ചില്‍ വെറുതെയായില്ല. 

പാര്‍ക്കിങ് സ്ഥലത്തിനപ്പുറത്ത്, കാന്യന്‍റെ മറ്റേ അറ്റത്ത് ലാ സാല്‍ മലകളെ അഭിമുഖീകരിക്കുന്ന പാറയില്‍ ഞങ്ങള്‍ പിക്നിക് ലഞ്ച് വിളമ്പി. താഴെ ചരിവില്‍ ഏതാനും തിളങ്ങുന്ന ജലാശയങ്ങളും അവയെ ചുറ്റി റെയില്‍റോഡുകളും കാണാമായിരുന്നു. മൊയബ് യുറേനിയം മില്‍ ടെയ്ലിങ്സ് റെമഡിയല്‍ ആക്ഷന്‍ (UMTRA) പ്രോജക്റ്റ്. കൊളറാഡോ നദീതീരങ്ങളില്‍ നിന്ന് 16 മില്ല്യണ്‍ ടണ്‍ യുറേനിയം അവശിഷ്ടങ്ങള്‍ ക്രെസന്‍റ്  ജങ്ക്ഷനടുത്തുള്ള സൈറ്റിലേയ്ക്ക് മാറ്റാനുള്ള യു‌എസ് ഊര്‍ജ്ജ വകുപ്പിന്‍റെ ശ്രമം. ഞങ്ങളിരിക്കുന്നിടത്ത് നിന്നു നോക്കിയപ്പോള്‍ പക്ഷേ പ്രോജക്റ്റ് സൈറ്റ് ആളൊഴിഞ്ഞു ഉപേക്ഷിക്കപ്പെട്ട പോലെ തോന്നിച്ചു. 

മറ്റൊരു ദിവസം ഞങ്ങള്‍ ആര്‍ച്ചസ് നാഷണല്‍ പാര്‍ക്കില്‍ പോയി, അവിടെ കാന്യന്‍ ലാന്‍ഡ്സിനേക്കാള്‍ തിരക്കുണ്ടായിരുന്നു. അമേരിക്കന്‍ എഴുത്തുകാരനായിരുന്ന എഡ്വേഡ് അബ്ബി അവിടെ പാര്‍ക്ക് റേഞ്ചര്‍ ആയിരുന്ന സമയത്തെ ലേഖനങ്ങളാണ് 1968ല്‍ ‘ഡെസര്‍ട്ട് സോളിറ്റയര്‍’ എന്ന പേരില്‍ പുസ്തകമായത്. ഈ ഭാഗത്തേയ്ക്കുള്ള സാഹസിക യാത്രകളുടെ ബൈബിളായി പിന്നീടത്. 1929ല്‍ ദേശീയ സ്മാരകമായി, 1971ല്‍ പാര്‍ക്കായി ഉയര്‍ത്തപ്പെട്ട, കൊത്തിയിട്ട ചിത്രങ്ങളുള്ള പാറകളുടെ ശേഖരമുള്ള ആര്‍ച്ചസ് പാര്‍ക്ക് വണ്ടികളില്‍ നിന്നിറങ്ങാതെ സന്ദര്‍ശകര്‍ക്ക് കാണാവുന്ന ഒരു ടൂറിസ്റ്റ് കേന്ദ്രമായാണ് ആദ്യകാലങ്ങളില്‍ അറിയപ്പെട്ടിരുന്നത് എന്നു ചിന്തിക്കാന്‍ പ്രയാസം. പക്ഷേ വണ്ടിയില്‍ നിന്നിറങ്ങാതെ തന്നെ 2000ത്തിലധികമുള്ള ആര്‍ച്ചുകള്‍ കാണാം. ഒരേയിടത്ത് അത്രയും എണ്ണം ലോകത്തില്‍ വേറെയില്ല. 

ഇപ്പോള്‍ ആള്‍ക്കാര്‍ വണ്ടികളില്‍ നിന്ന് അവിടത്തെ പ്രകൃതിയിലേക്കും ഇറങ്ങാറുണ്ട്. കാലാവസ്ഥയും മെച്ചമായിരുന്നു ഞങ്ങള്‍ പോയപ്പോള്‍. ഹൈക്കിങ് തുടങ്ങുന്നതിന് മുന്‍പ് വഴികള്‍ നോക്കാന്‍ ഞങ്ങള്‍ വിസിറ്റര്‍ സെന്‍ററിലെത്തി. ഒരു പാതയും അടച്ചിരുന്നില്ലെങ്കിലും ഐസിനെ കുറിച്ചും മഞ്ഞിനെ കുറിച്ചും റേഞ്ചര്‍ മുന്നറിയിപ്പു തന്നു. ആര്‍ച്ചസില്‍ നേരത്തെ വന്നിട്ടുള്ള റീഡ് അന്ന് കാണാന്‍ പറ്റാതിരുന്ന, സുപ്രധാനമായ ‘ഡെലിക്കേറ്റ് ആര്‍ച്ച്’ കാണാന്‍ ആഗ്രഹിച്ചിരുന്നു. കുറച്ചു അപകടം പിടിച്ച ആ പാതയുടെ ഫോട്ടോകള്‍ റേഞ്ചര്‍ കാണിച്ചെങ്കിലും ഞങ്ങള്‍ തയ്യാറായിരുന്നു. 

പാര്‍ക്കിങ് ലോട്ടിലെത്തിയപ്പോള്‍ മറ്റ് ധാരാളം ടൂറിസ്റ്റുകളെ കണ്ടു. അവരോടു ചേര്‍ന്ന് ഞങ്ങളൊരു ബാബേല്‍ ഗോപുരം കണ്ടു. ഫ്രെഞ്ചും ഉക്രേനിയനും കാന്‍റോനീസും ഞങ്ങള്‍ക്ക് മനസിലാവും. വഴി പകുതിയും വിശാലമായ പാറക്കെട്ടുകളിലൂടെ ആയതിനാല്‍ ഇടുങ്ങിയ, ഐസ് മൂടിയ ഭാഗത്തെത്തുന്നത് വരെ തിരക്കനുഭവപ്പെട്ടില്ല. ആ ഭാഗം വളഞ്ഞു ‘ഡെലിക്കേറ്റ് ആര്‍ച്ചി’ല്‍ ചെന്നു ചേരുന്നു. 

പാറക്കെട്ടുകളില്‍ ചെയ്ത, പഴയ കാലത്തെ കൊത്തുപണികള്‍ (petroglyphs) കാണാന്‍ വഴിയില്‍ ഞങ്ങള്‍ അല്‍പ്പം മാറി സഞ്ചരിച്ചു. വലിയ കൊമ്പുകളുള്ള ചെമ്മരിയാടുകളെയും കുതിര സവാരിക്കാരെയുമൊക്കെ കൊത്തി വച്ചിട്ടുണ്ട്. യൂട്ട എന്ന സ്ഥലപ്പേരിനു കാരണമായ യൂട്ട് വംശജര്‍ ഉണ്ടായിരുന്ന കാലത്ത് ചെയ്യപ്പെട്ട ഈ ചിത്രങ്ങള്‍ക്ക് ഒരുപാട് പഴക്കമില്ല. എഴുതി വച്ച വിവരണപ്രകാരം ഇവ 1650നും 1850നും ഇടയില്‍ പൂര്‍ത്തിയായി. ഏതായാലും നല്ലരീതിയില്‍ സംരക്ഷിക്കപ്പെടുകയും സൂക്ഷിക്കപ്പെടുകയും ചെയ്യുന്ന ഈ കൊത്തുപണികള്‍ സ്വദേശികളായ അമേരിക്കക്കാര്‍ക്ക് വളരെ പ്രിയപ്പെട്ടവയാണ്. 

പെട്രോഗ്ലിഫുകളില്‍ നിന്ന് ഡെലികേയ്റ്റ് ആര്‍ച്ചിലേയ്ക്കുള്ള വഴി ഇടുങ്ങിയ പാറക്കെട്ടുകളിലൂടെയും അരുവികളിലൂടെയും വളഞ്ഞുപുളഞ്ഞു മുന്നേറുന്നതാണ്. അവസാന ഭാഗത്ത് ഒരു കുന്നിലേയ്ക്ക് തുറക്കുന്ന ചെങ്കുത്തായ കയറ്റമാണ്. അവിടെ, കൊടുമുടികളും പാറക്കെട്ടുകളുമുള്ള ലാ സാല്‍ മലകളുടെയൊപ്പം ഉയര്‍ന്നു നില്‍ക്കുന്ന ആര്‍ച്ച് മലയിടുക്കിലെ അറ്റത്ത് ആടിയുലയുന്നുണ്ടോ എന്നു തോന്നും. എത്രയധികം ഫോട്ടോകള്‍ കണ്ടിട്ടുണ്ടെങ്കിലും നേരില്‍ കാണുമ്പോള്‍ അവയെക്കാളുമൊക്കെ ഗംഭീരമായി അനുഭവപ്പെടുന്ന ദൃശ്യമാണത്. 

പിന്നീട് അബ്ബിയുടെ വിവരണത്തില്‍ നോക്കിയപ്പോള്‍ ഉജ്ജ്വലമായ ആ ഭൂഭാഗത്തെ പറ്റി അദ്ദേഹം എഴുതിയതിന് കൃത്യം 60 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഞാന്‍ അവിടെ എത്തിയതെന്നു മനസിലായി. ടൂറിസം വ്യവസായത്തെ അബ്ബി നിശിതമായി വിമര്‍ശിച്ചിരുന്നു. പ്രകൃതിയുമായുള്ള, പ്രത്യേകിച്ചും മനുഷ്യരോടു നിസ്സംഗതയുള്ള മരുഭൂമികളുമായുള്ള നമ്മുടെ ബന്ധവുമായി അദ്ദേഹം കലഹിച്ചു. ആ അര്‍ത്ഥത്തില്‍, അഭൌമ ദൃശ്യങ്ങളും ഏകാന്തതയും ഞങ്ങള്‍ക്ക് സമ്മാനിച്ച കിഴക്കന്‍ യൂട്ടായില്‍ നിന്നുള്ള എന്‍റെ ഫോട്ടോകള്‍ അമൂല്യമായി തോന്നുന്നു. നാഷനല്‍ പാര്‍ക്ക് പാസ്സ്ബുക്കില്‍ സ്റ്റാമ്പ് പതിഞ്ഞില്ലെങ്കില്‍ കൂടെ. 

സന്ദര്‍ശകര്‍ക്കായി: 

താമസിക്കാന്‍: Gonzo Inn, 100 West/200 South St., Moab, 800-791-4044
gonzoinn.com

മൊയാബിലെ ഈ ഹോട്ടല്‍/ ഇണ്ണില്‍ കിങ് ബെഡുള്ള സാധാരണ മുറികള്‍ മുതല്‍ (ഒരു രാത്രിക്ക് 174 ഡോളര്‍) സ്വീറ്റുകള്‍ വരെയുണ്ട്. പര്‍പ്പിളിന്റെയും പച്ചയുടെയും വിവിധ ഷേഡുകളില്‍ രസമായി ഒരുക്കിയ മുറികള്‍. സ്വിമ്മിംഗ് പൂള്‍, ജക്കൂസി, നല്ലൊരു ഗിഫ്റ്റ് ഷോപ്പ് ഇവയുമുണ്ട്.

ഭക്ഷണം കഴിക്കാന്‍: La Hacienda, 574 N. Main St., Moab 435-355-0529

നിങ്ങളെ സ്വാഗതം ചെയ്യുന്ന, നിറപ്പകിട്ടുള്ള ഉള്‍വശം. ജോലിക്കാരുടേത് നല്ല പെരുമാറ്റം. സ്വാദിഷ്ടമായ മെക്സിക്കന്‍ വിഭവങ്ങള്‍ വിളമ്പുന്ന ലാ ഹസ്യെന്ത റസ്റ്റോറണ്ടില്‍ തുടക്ക വില 10 മുതല്‍ 15 ഡോളര്‍ വരെയാണ്. നല്ല അളവില്‍ ആണ് ഭക്ഷണം നല്‍കുന്നത്. 

Moonflower Community Cooperative, 39 East/100 North St., Moab 435-259-5712 moonflower.coop

അടുത്തുള്ള പാര്‍ക്കുകളിലേയ്ക്ക് തിരിക്കുന്നതിനു മുന്‍പ് നല്ല വൈവിധ്യമുള്ള ഈ ഹെല്‍ത്ത്-ഫുഡ് സ്റ്റോറില്‍ നിന്ന്‍ പിക്നിക് ലഞ്ചുകള്‍ പാക്ക് ചെയ്യാം. നല്ലൊരു സൂപ്പ് സ്റ്റോറുമുണ്ട്. 

കാണാന്‍: Canyonlands National Park, Island in the Sky Visitor Center, 33 miles from Moab on Utah State Route 313, 435-719-2313
nps.gov/cany

പാര്‍ക്കില്‍ ഹൈക്കിങ്, ബൈക്കിങ്, കുതിര സവാരി, വൈറ്റ് വാട്ടര്‍ റാഫ്ടിംഗ്, നക്ഷത്ര നിരീക്ഷണം ഇവയ്ക്കൊക്കെ സൌകര്യമുണ്ട്. നീഡില്‍സ് സെക്ഷനിലേയ്ക്ക് പ്രത്യേക പ്രവേശന കവാടവും വിസിറ്റര്‍ സെന്‍ററും തെക്കു ഭാഗത്തുണ്ട്. വര്‍ഷം മുഴുവന്‍ തുറന്നിരിക്കുന്ന ഇവിടെ ഒരു കാറിന് 25 ഡോളര്‍ വീതമാണ് ചാര്‍ജ്. 

Arches National Park, Five miles north of Moab on U.S. Route 191, 435-719-2299 
nps.gov/arch

ധാരാളം സന്ദര്‍ശകര്‍ വണ്ടിയോടിച്ച് പാര്‍ക്കിലെ അനേകം ആര്‍ച്ചുകള്‍ കാണാറുണ്ട്. ഒപ്പം ഹൈക്കിങ്, മൌണ്ടന്‍ ബൈക്കിങ്, കാന്യനീയറിങ്, റോക്ക് ക്ലൈംബിങ് ഇവയും പ്രധാനമാണ്. ഡെലിക്കെയ്റ്റ് ആര്‍ച്ചിലേയ്ക്കുള്ള ഹൈക്കിങ് മൊത്തം 3 മൈല്‍ എടുക്കും, പാത കൃത്യമായി അടയാളപ്പെടുത്തിയിരിക്കുന്നു. വര്‍ഷം മുഴുവന്‍ തുറക്കുന്നു. ഒരു കാറിന് 25 ഡോളര്‍ ചാര്‍ജ്. 

Dead Horse Point State Park, Nine miles northwest of Moab on U.S. Route 191, then 23 miles southwest on Utah State Route 313
stateparks.utah.gov/parks/dead-horse

ഹൈക്കിങ്, ബൈക്കിങ്, പിന്നെ കാന്യനെ അഭിമുഖീകരിച്ചു കൊണ്ടുള്ള പിക്നിക്കുകള്‍ക്കും പറ്റിയ ഇടം. 

കൂടുതല്‍ വിവരങ്ങള്‍ക്ക്: discovermoab.com

മോസ്റ്റ് റെഡ്

എഡിറ്റേഴ്സ് പിക്ക്

Related news

Share on

മറ്റുവാര്‍ത്തകള്‍