UPDATES

എഡിറ്റര്‍

അഴകേറിയൊരു പാട്ടുപോലെ ഉത്തര…

Avatar

ഇത്തവണ മികച്ച ഗായികയ്ക്കുള്ള ദേശീയ അവാര്‍ഡ് നേടിയ ഗായികയോട് ആരാധനയെക്കാള്‍ വാത്സല്യമായിരിക്കും തോന്നുക. കാരണം ഈ ഗായികയ്ക്ക് വെറും പത്തുവയസെ ഉള്ളൂ. സൈവം എന്ന തമിഴ് ചിത്രത്തിലൂടെ മികച്ച ഗായികയ്ക്കുള്ള അറുപത്തിരണ്ടാമത് ദേശീയ പുരസ്‌കാരം നേടിയ ഉത്തര ഉണ്ണിക്കൃഷ്ണനാണ് ആ ഗായിക, തെന്നിന്ത്യയിലെ റൊമാന്റിക് ഗായകന്‍ മലയാളിയുടെ പ്രിയപ്പെട്ട ഉണ്ണിക്കൃഷ്ണന്റെ മകള്‍. അച്ഛന് പിന്നാലെ മകളും ദേശീയ പുരസ്‌കാരം ഇപ്പോള്‍ വീട്ടിലെത്തിച്ചിരിക്കുന്നു.സൈവത്തിനായി ജി വി പ്രകാശ് സംഗീതം നിര്‍വഹിച്ച ‘ അഴകേ..അഴകേ…എതുവും അഴകേ…’ എന്ന ഗാനത്തിലൂടെയാണ് ഉത്തര അച്ഛന്റെ വഴിയിലേക്ക് ആദ്യത്തെ ചുവട് വയ്ക്കുന്നതും അതിലൂടെ ദേശീയ പുരസ്‌കാരം സ്വന്തമാക്കുന്നതും. ദൈവത്തിരുമകനിലൂടെ തെന്നിന്ത്യന്‍ സിനിമാപ്രേക്ഷകരുടെ മനം കവര്‍ന്ന ബേബി സാറയ്ക്കായാണ് സൈവത്തില്‍ ഉത്തര പാടിയിരിക്കുന്നത്. ഉത്തരയും ബേബി സാറയും ഈ ഗാനത്തെ നേരത്തെ തന്നെ വന്‍ ഹിറ്റാക്കിയിരുന്നു. ഇപ്പോഴിതാ ദേശീയ പുരസ്‌കാരവും… സൈവത്തിലെ അഴകേ…അഴകേ…എന്ന ഗാനം ആസ്വദിക്കൂ…

Avatar

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍