UPDATES

ന്യൂസ് അപ്ഡേറ്റ്സ്

യുപിയില്‍ വീടിനു പുറത്ത് ഫോണ്‍ വിളിച്ചാല്‍ പെണ്‍കുട്ടികള്‍ക്ക് 2100 രൂപ പിഴ

ഗോവധം, ചൂതാട്ടം, വഞ്ചന, മദ്യപാനം എന്നിവയ്ക്കൊക്കെ തങ്ങള്‍ നിയന്ത്രണങ്ങള്‍ കൊണ്ടുവന്നിട്ടുണ്ട് എന്ന് ഖാന്‍ വ്യക്തമാക്കി

ഉത്തര്‍പ്രദേശിലെ മഥുര ജില്ലയിലെ മദോര ഗ്രാമത്തില്‍ വീടിനു പുറത്ത് ഫോണ്‍ ഉപയോഗിക്കുന്നതിന് പെണ്‍കുട്ടികള്‍ക്ക് വിലക്ക്. വിലക്ക് ലംഘിച്ചാല്‍ 2100 രൂപയാണ് പിഴ.

“ഞങ്ങളുടെ ഗ്രാമത്തിലെ പെണ്‍കുട്ടികള്‍ വിദ്യാഭ്യാസമുള്ളവര്‍ അല്ല. അതുകൊണ്ട് തന്നെ അവര്‍ തെറ്റായ വഴിയിലേക്ക് പോകുമെന്ന് ഞങ്ങള്‍ ഭയക്കുന്നു. അതിനെ തടയാനാണ് ഇത്തരം വിലക്കുകള്‍ നടപ്പിലാക്കുന്നത്.” പഞ്ചായത്ത് മുഖ്യന്‍ ഗഫാര്‍ ഖാന്‍ പറഞ്ഞു.

അതേ സമയം വീടിനുള്ളില്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നതിന് പെണ്‍കുട്ടികള്‍ക്ക് വിലക്കില്ല. എന്നാല്‍ പൊതുസ്ഥലങ്ങളില്‍ മൊബൈല്‍ ഉപയോഗിക്കുന്നതിന് പുരുഷന്‍മാര്‍ക്ക് വിലക്കേര്‍പ്പെടുത്താത്തത് എന്തുകൊണ്ടാണ് എന്നു പഞ്ചായത്ത് വ്യക്തമാക്കുന്നില്ല.

ഗോവധം, ചൂതാട്ടം, വഞ്ചന, മദ്യപാനം എന്നിവയ്ക്കൊക്കെ തങ്ങള്‍ നിയന്ത്രണങ്ങള്‍ കൊണ്ടുവന്നിട്ടുണ്ട് എന്ന് ഖാന്‍ വ്യക്തമാക്കി. ഗ്രാമത്തിന്റെ കുപ്രസിദ്ധി മാറ്റാനുള്ള ശ്രമത്തിലാണ് തങ്ങളെന്നാണ് പഞ്ചായത്തിന്റെ വാദം.

അതേസമയം വ്യക്തി സ്വാതന്ത്ര്യം തടയാന്‍ ആരെയും അനുവദിക്കില്ലെന്ന് പോലീസ് പറഞ്ഞു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍