UPDATES

മാതാപിതാക്കളെ ബന്ദികളാക്കി പന്ത്രണ്ടുകാരിയെ കൂട്ടബലാത്സംഗം ചെയ്തു

അഴിമുഖം പ്രതിനിധി

ഉത്തര്‍പ്രദേശില്‍ മാതാപിതാക്കളെ ബന്ദികളാക്കി പന്ത്രണ്ടുകാരിയെ അഞ്ചുപേര്‍ കൂട്ടബലാത്സംഗം ചെയ്തു. തന്നെ കൂട്ടബലാത്സംഗത്തിനിരയാക്കിയെന്ന് ലഖ്‌നൗ പോലീസിന് പെണ്‍കുട്ടി ഇന്നലെ മൊഴി നല്‍കി. കുട്ടിയെ വൈദ്യ പരിശോധനയ്ക്ക് വിധേയമാക്കിയെന്നും കേസിനെകുറിച്ച് വിശദമായി അന്വേഷിച്ചുകൊണ്ടിരിക്കുകയാണെന്നും സീനിയര്‍ സൂപ്രണ്ട് ഓഫ് പോലീസ് മന്‍സില്‍ സായ്‌നി അറിയിച്ചു.

പന്ത്രണ്ടോളം ആളുകള്‍ തന്നെ പിടിച്ചുകൊണ്ടുപോകുവാന്‍ ശ്രമിക്കുകയും അത് തടയാന്‍ ശ്രമിച്ച മാതാപിതാക്കളെ ബന്ദികളാക്കി തന്നെ ഉപദ്രവിക്കുകയായിരുന്നുവെന്നാണ്‌ പെണ്‍കുട്ടി പോലീസിനോട് പറഞ്ഞത്. മാതാപിതാക്കളെ ബന്ദികളാക്കിയിട്ട് വീട്ടില്‍ നിന്ന് അരകിലോമീറ്റര്‍ അകലെയുള്ള സ്ഥലത്തുവച്ചാണ് തന്നെ അഞ്ചുപേര്‍ ബലാത്സംഗം ചെയ്തതെന്നും പെണ്‍കുട്ടി വെളിപ്പെടുത്തി.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍