UPDATES

ന്യൂസ് അപ്ഡേറ്റ്സ്

മായാവതിയെ അസഭ്യം പറഞ്ഞ ബിജെപി ഉപാധ്യക്ഷനെ മാറ്റി

അഴിമുഖം പ്രതിനിധി

ഉത്തര്‍പ്രദേശ് മുന്‍ മുഖ്യമന്ത്രിയും രാജ്യസഭ എം പിയുമായി മായാവതിക്കെതിരെ മോശം പരാമര്‍ശം നടത്തിയ ബിജെപി സംസ്ഥാന ഉപാധ്യക്ഷന്‍ ദയാശങ്കറിനെ തല്‍സ്ഥാനത്തു നിന്നും നീക്കി. മായാവതി അഭിസാരികയേക്കാള്‍ താഴ്ന്ന നിലവാരം പുലര്‍ത്തുന്ന സ്ത്രീയാണെന്നായിരുന്നു ബിജെപി നേതാവിന്റെ ആക്ഷേപം. എന്നാല്‍ തനിക്കെതിരെ ഉണ്ടായിരിക്കുന്ന അധിക്ഷേപം ചൂണ്ടിക്കാട്ടി അതിനുത്തരവാദിയായ നേതാവിനെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കണമെന്നും അല്ലാത്തപക്ഷം രാജ്യവ്യാപകമായി പ്രതിഷേധം നടത്തുമെന്നും മായാവതി രാജ്യസഭയില്‍ ആവശ്യപ്പെട്ടിരുന്നു. ഈ അപമാനം രാജ്യം പൊറുക്കില്ല. ലോക്‌സഭയ്ക്കകത്തും പുറത്തും എല്ലാവരും സഹോദരിയെന്നാണ് വിളിക്കുന്നത്. തന്നെ അപമാനിച്ചതിലൂടെ രാജ്യത്തെ എല്ലാ സ്ത്രീസഹോദരിമാരെയുമാണ് ബിജെപി നേതാവ് അപമാനിച്ചിരിക്കുന്നതെന്നും അവര്‍ പറഞ്ഞു.

 നിയമസഭ തെരഞ്ഞെടുപ്പില്‍ സീറ്റ് നല്‍കുന്നതിന് പണം വാങ്ങുന്നുവെന്ന ആരോപണം ഉയര്‍ത്തിയാണ് ദയാശങ്കര്‍ മായാവതിക്കെതിരെ അസഭ്യമായ രീതിയലുള്ള വാക്പ്രയോഗം നടത്തിയത്. അതേസമയം മായാവതിക്കു നേരിട്ട അപമാനത്തില്‍ ബിജെപി രാജ്യസഭ കക്ഷി നേതാവും കേന്ദ്ര ധനമന്ത്രിയുമായ അരുണ്‍ ജെയ്റ്റിലി ഖേദം പ്രകിടിപ്പിച്ചിരുന്നു.
അഴിമുഖം ഡെസ്ക്

അഴിമുഖം ഡെസ്ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍