UPDATES

റീത്ത ബഹുഗുണ ജോഷി ബിജെപിയില്‍ ചേര്‍ന്നു

അഴിമുഖം പ്രതിനിധി

മുതിര്‍ന്ന നേതാവും എംഎല്‍എയുമായിരുന്ന റീത്ത ബഹുഗുണ ജോഷി ബിജെപിയില്‍ ചേര്‍ന്നു. പാര്‍ട്ടി ദേശീയ അധ്യക്ഷന്‍ അമിത് ഷായില്‍ നിന്നുമാണ് റീത്ത ബിജെപി അംഗത്വം സ്വീകരിച്ചത്. കോണ്‍ഗ്രസിന് വേണ്ടി 24 വര്‍ഷം പ്രവര്‍ത്തിച്ച തനിക്ക് വളരെ ബുദ്ധിമുട്ടുള്ള തീരുമാനമായിരുന്നു ഇതെന്നും എന്നാല്‍ രാജ്യത്തിന്റെ പുരോഗതിക്ക് വേണ്ടിയാണ് ബിജെപിയില്‍ ചേര്‍ന്നതെന്നുമാണ് റീത്ത പ്രതികരിച്ചത്.

ഇന്ത്യന്‍ സൈന്യം പാക് ഭീകര കേന്ദ്രങ്ങള്‍ക്ക് എതിരേ നടത്തിയ മിന്നലാക്രമണത്തെ കോണ്‍ഗ്രസ് ചോദ്യം ചെയ്തപ്പോള്‍ താന്‍ ദു:ഖിച്ചെന്നും ലോകം മുഴുവന്‍ നമ്മുടെ നടപടിയെ പിന്തുണച്ചപ്പോള്‍ കോണ്‍ഗ്രസും മറ്റ് ചില പ്രതിപക്ഷ പാര്‍ട്ടികളും മാത്രമാണ് എതിര്‍പ്പുമായി രംഗത്തുവന്നതെന്നും റീത്ത വിമര്‍ശനം ഉന്നയിച്ചു.

ഉത്തര്‍പ്രദേശിലെ മുന്നോക്ക വിഭാഗത്തിലെ കോണ്‍ഗ്രസിന്റെ ശക്തമായ മുഖമായിരുന്നു റീത്ത. വരുന്ന തിരഞ്ഞെടുപ്പില്‍ ഷീല ദിക്ഷിതിനെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി കോണ്‍ഗ്രസ് നിശ്ചയിച്ചതില്‍ റീത്തക്ക് അതൃപ്തിയുണ്ടെന്നായിരുന്നു അഭിഭ്യൂഹം. റീത്തയുടെ നേതൃത്വത്തില്‍ നടന്ന കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ നില മോശമായിരുന്നു.

മുന്‍ സംസ്ഥാന പ്രസിഡന്റുമായ റീത്ത മുന്‍ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ ഹേംവതി നന്ദന്‍ ബഹുഗുണയുടെ മകളാണ്

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍