UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ഉത്തര്‍പ്രദേശ് വിഷമദ്യ ദുരന്തം; മരിച്ചവരുടെ എണ്ണം 21 ആയി

അഴിമുഖം പ്രതിനിധി

ഉത്തര്‍പ്രദേശിലെ അലിഗഞ്ജ് ഗ്രാമത്തില്‍ വിഷമദ്യ ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 21 ആയി. അനധികൃതമായി പ്രദേശത്തു പ്രവര്‍ത്തിക്കുന്ന മദ്യശാലയില്‍ നിന്നും മദ്യം കഴിച്ചവരാണ് ദുരന്തത്തിനിരയായത്. നിരവധി പേര്‍ക്ക് കാഴ്ച നഷ്ടപ്പെട്ടു.

സംഭവവുമായി ബന്ധപ്പെട്ട് സര്‍ക്കിള്‍ ഓഫീസര്‍, ഡിസ്ട്രിക്ട് എക്‌സൈസ് ഓഫീസര്‍, സബ് ഡിവിഷണല്‍ മജിസ്‌ട്രേറ്റ് അടക്കം അഞ്ച് ഉദ്യോഗസ്ഥരെ സസ്‌പെന്‍ഡ് ചെയ്തു. അപകടത്തില്‍പ്പെട്ടവരുടെ നില ഇപ്പോഴും അതീവ ഗുരുതരമായി തുടരുകയാണ്. കാഴ്ച നഷ്ടപ്പെട്ടവരുടെ ചികിത്സ ചിലവുകളെല്ലാം സര്‍ക്കാര്‍ വഹിക്കുമെന്ന് മുഖ്യമന്ത്രി അഖിലേഷ് യാദവ് വ്യക്തമാക്കി. മരണപ്പെട്ടവരുടെ കുടുംബങ്ങള്‍ക്ക് സര്‍ക്കാര്‍ 2 ലക്ഷം രൂപ ധനസഹായവും നല്‍കും. പ്രധാന പ്രതിയെന്ന് സംശയിക്കപ്പെടുന്ന ശ്രീപാല്‍ എന്നയാളെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.  ലുഹരി ദര്‍വാജ ഗ്രാമവാസികളാണ് അപടത്തിനിരയായത്. സംഭവത്തില്‍ പ്രതിഷേധങ്ങള്‍ ശക്തമായിട്ടുണ്ട്. മൃതദേഹങ്ങളുമായി നാട്ടുകാര്‍ റോഡ് ഉപരോധിച്ചു.

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍