UPDATES

ന്യൂസ് അപ്ഡേറ്റ്സ്

കാന്‍പൂരില്‍ രാഷ്ട്രീയ നേതാവിന്റെ ഉടമസ്ഥതയിലുള്ള കെട്ടിടം തകര്‍ന്നുവീണ് ഏഴ് മരണം

രക്ഷാപ്രവര്‍ത്തനങ്ങള്‍ മന്ദഗിതിയിലായതിനാല്‍ മരണസംഖ്യ ഇനിയും ഉയര്‍ന്നേക്കാം

സമാജ്‌വാദി പാര്‍ട്ടി പ്രാദേശിക നേതാവ് മഹ്താബ് ആലത്തിനും കരാറുകാരനുമെതിരെ കേസെടുത്തു

ഉത്തര്‍പ്രദേശിലെ കാന്‍പൂരില്‍ രാഷ്ട്രീയ നേതാവിന്റെ ഉടമസ്ഥതയിലുള്ള നിര്‍മ്മാണത്തിലിരുന്ന കെട്ടിടം തകര്‍ന്ന് വീണ് ഏഴ് പേര്‍ മരിച്ചു. മൂന്ന് വയസ്സുള്ള കുട്ടിയുള്‍പ്പെടെ നിരവധി പേരെ രക്ഷപ്പെടുത്തി. നിരവധി പേര്‍ക്ക് പരിക്കേറ്റു. മുപ്പത് പേര്‍ കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിക്കിടക്കുന്നതായാണ് സംശയിക്കുന്നത്.

ജാജ്‌മോയില്‍ കാന്‍പൂര്‍ വികസന അതോറിറ്റി കോളനിയില്‍ പണിതുകൊണ്ടിരുന്ന ഏഴുനില കെട്ടിടത്തിന്റെ മുകളിലെ നിലകളാണ് തകര്‍ന്നു വീണത്. സമാജ്‌വാദി പാര്‍ട്ടിയുടെ പ്രാദേശിക നേതാവ് മഹ്താബ് ആലത്തിന്റെ ഉടമസ്ഥതയിലുള്ളതാണ് ഈ കെട്ടിടം. ഇയാള്‍ക്കും കെട്ടിടത്തിന്റെ കരാറുകാരനുമെതിരെ പോലീസ് കേസെടുത്തിട്ടുണ്ട്.

ഇന്നലെ ഉച്ചയ്ക്ക് ശേഷമുണ്ടായ അപടകത്തിന് ശേഷം ഇത്രയും നേരമായിട്ടും മുപ്പതോളം പേര്‍ ഇനിയും അവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിക്കിടക്കുന്നതിനാല്‍ മരണസംഖ്യ ഇനിയും ഉയര്‍ന്നേക്കാം. വന്‍തോതിലുള്ള രക്ഷാപ്രവര്‍ത്തനമാണ് ഇവിടെ പുരോഗമിക്കുന്നത്. സൈന്യവും ദേശീയ ദുരന്ത നിവാരണ സേനയും പോലീസും അഗ്നിശമന സേനയും ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനം നടത്തുന്നത്.

കെട്ടിട നിര്‍മ്മാണത്തിലെ ചില പ്രത്യേകതകള്‍ കാരണമാണ് അവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിക്കിടക്കുന്നവരെ പുറത്തെത്തിക്കാന്‍ സമയമെടുക്കുന്നത്. ആറാം നിലയില്‍ പണി നടക്കുമ്പോഴായിരുന്നു അപകടം. കെട്ടിടം തകരാനായ കാരണം വ്യക്തമായിട്ടില്ലെങ്കിലും നിലവാരം കുറഞ്ഞ സാധന സാമഗ്രികള്‍ നിര്‍മ്മാണത്തിന് ഉപയോഗിച്ചതായി ആരോപണമുണ്ട്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍